Kaliyattam Every year Thulam 12-13
ഇവിടെ കമ്മാടത്തുഅമ്മയാണ് ധര്‍മദൈവം. അന്നപൂര്‍ണേശ്വരി ദേവിയായ കമ്മാടത്തുഅമ്മയുടെ ആരൂഡസ്ഥാനമായ ചിറ്റാരിക്കാല്‍ മണ്ഡപത്ത് പോലും കളിയാട്ടംനടക്കുന്നത് പിന്നീടാണ്. പടന്നക്കാട് ദേവസ്ഥാനം ആചാരനുഷ്ഠാനങ്ങളാലും ഐതിഹ്യപ്പെരുമയാലും സമ്പന്നമാണ്.
29ന് രാത്രി തെയ്യംകൂടല്‍ നടക്കുംരണ്ടുദിവസങ്ങളിലായി അഞ്ഞൂറ്റാന്‍, വിഷ്ണുമൂര്‍ത്തി, മോന്തിക്കുളിയന്‍, കുണ്ടാര്‍ചാമുണ്ഡി, പൊട്ടന്‍തെയ്യം, ചെറിയ ഭഗവതി, അമ്മദൈവം, പൂതം, അച്ഛന്‍ദൈവം, രക്തചാമുണ്ഡി, കമ്മാടത്തുഭഗവതി, ഗുളികന്, ഉച്ചൂളിക്കടവത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
നാല് കോലധാരിസമുദായങ്ങളായ വണ്ണാന്‍, അഞ്ഞൂറ്റാന്‍, മലയന്‍, കോപ്പാളന്‍ എന്നിവര്‍ ഒരേദിവസം കെട്ടിയാടുന്ന കോലത്തുനാട്ടിലേയും അള്ളടദേശത്തേയും അപൂര്‍വം ദേവസ്ഥാനങ്ങളിലൊന്നാണ് പടന്നക്കാട്ടേത്
പടന്നക്കാട് വലിയവീട് തറവാട് വാര്‍ഷിക കളിയാട്ടം 29, 30 തീയതികളിൽ നടക്കും. മൂന്ന് തറവാടുകളിലെ ആയിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ വാര്‍ഷിക സംഗമമാണ് പടന്നക്കാട് വലിയവീട്ടിലെ കളിയാട്ടം. മൂലസ്ഥാനമായ കാഞ്ഞങ്ങാട് കണ്ണംപാത്തി തറവാട്ടിലെയും നീലേശ്വരം കണ്ണംപാത്തി തറവാട്ടിലെയും ജില്ലയിലും പുറത്തുമുള്ള അംഗങ്ങള്‍ ഈ കളിയാട്ടത്തില്‍ ഒത്തുചേരും.
അള്ളടം ദേശത്തിലെ കളിയാട്ടങ്ങള്‍ ഔദ്യോഗികമായി തുടങ്ങുന്നത് അള്ളടസ്വരൂപത്തിന്റെ ആസ്ഥാനമായ നീലേശ്വരം തെരുവിലെ അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ തുലാം 11, 12 (ഒക്ടോബര്‍ 28, 29) തീയതികളിലെ കളിയാട്ടത്തോടെയാണ്. തുടര്‍ന്ന് പടന്നക്കാട് വലിയവീട്ടില്‍ കളിയാട്ടം തുടങ്ങും. 29-ന് രാത്രി തെയ്യംകൂടല്‍. മോന്തിക്കോലം, ഭൂതം, ചെറിയ ഭഗവതി, പൊട്ടൻ തെയ്യം,അച്ഛൻ തെയ്യം, രക്തചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, കമ്മാടത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, ഉച്ചൂളിക്കടവത്ത് ഭഗവതി, ഗുളികന് എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അന്നദാനവുമുണ്ടായിരിക്കും. നാല് കോലധാരി സമുദായങ്ങളായ വണ്ണാന്‍, അഞ്ഞൂറ്റാന്‍ (വേലന്‍), മലയന്‍, കോപ്പാളന്‍ എന്നിവര്‍ ഒരേദിവസം കെട്ടിയാടുന്ന അപൂര്‍വം തറവാടുകളിലൊന്നാണ് പടന്നക്കാട് വലിയവീട്.