Kavu Details

Kannur Kunnathurpadi Sree Muthappan Devasthanam

Theyyam on Dhanu 02-Makaram 02 (December 17, 2024 - January 16, 2025)

Description

പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പൻ അറിയിപ്പ്

കുന്നത്തൂർപാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന മഹോൽസവം തുടങ്ങിയാൽ പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുരയിൽ കെട്ടിയാടുന്ന തിരുവപ്പനയും  വെള്ളാട്ടവും, കുട്ടികൾക്കുള്ള ചോറൂൺ, ഭക്ത ജനങ്ങൾക്കുള്ള അന്നദാനം ഉൾപ്പെടെ  ദിവസവും നടന്നു വരുന്ന  ഒരു ചടങ്ങിനും ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.

👉പറശ്ശിനിമടപ്പുരയിൽ എല്ലാ ദിവസവും  പുലർച്ചെ 5.30 മണി മുതൽ രാവിലെ 8.30 മണി വരെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.

👉സന്ധ്യയ്ക്ക് 6.15 മണി മുതൽ രാത്രി 8.30 മണി വരെ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.

👉കുട്ടികൾക്കുള്ള ചോറൂൺ, രണ്ട് നേരവുമുള്ള അന്നദാനം ചായ, പ്രസാദം വിതരണം എന്നിവ യാതൊരു വിധ മാറ്റവുമില്ലാതെ തുടരുന്നതാണ്.. ഭക്തജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു.

Puthari Vellattam - Kanni 14-15 (October 01-02)

കുന്നത്തൂർ പാടി ഉണരുന്നു; ഈ വർഷത്തെ ഉത്സവം ഡിസംബർ 17 മുതൽ ഒരു മാസം

കണ്ണൂർ : മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 17 ന് തുടക്കമാവും.

2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില്‍ കാട്ടിലെ മലമുകളില്‍ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം ആള്‍പ്രവേശനമില്ലാതിരുന്ന പാടിയില്‍ പുല്ലും, ഈറ്റയും, ഓലയും ഉപയോഗിച്ചു താല്‍ക്കാലിക മടപ്പുര നിർമ്മിച്ചിട്ടുണ്ട്. പാടിയില്‍ പണി എന്ന പേരിലറിയപ്പെടുന്ന ചടങ്ങാണിത്.അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിക്കഴിഞ്ഞു.

മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും മൂലം പെറ്റഭഗവതിയും പുറങ്കാല മുത്തപ്പനും പുതിയ മുത്തപ്പനും നാടുവാഴി മുത്തപ്പനും ഒക്കെയാണ് കുന്നത്തൂർ പാടിയില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ധനു രണ്ടു മുതല്‍ മകരം രണ്ടു വരെയാണ് ഉത്സവം

17ന് രാവിലെ മുതല്‍ താഴെ പൊടിക്കളത്ത് മടപ്പുരയില്‍ തന്ത്രി പേർക്കിത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്ബൂതിരിപ്പാടിന്റെ കാർമികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി വാസ്തുബലി, ഭഗവതിസേവ ചടങ്ങുകള്‍ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ചശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച്‌ കളിക്കപ്പാട്ടോടുകൂടി പാടിയില്‍ പ്രവേശിക്കും.

വാണവർ, അടിയന്തിരക്കാർ എന്നിവരെല്ലാം പാടിയില്‍ പ്രവേശിക്കുന്നത് ഈ സമയത്താണ്. തിരുവാഭരണപ്പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയില്‍ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമികത്വത്തില്‍ ശുദ്ധി, 25 കലശ പൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തിരം തുടങ്ങാൻ തന്ത്രി അനുവാദം നല്‍കും .

വാണവരുടെ കങ്കാണിയറയില്‍ വിളക്ക് തെളിയുന്നതോടെ അടിയന്തരം തുടങ്ങും. 17ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലു ഘട്ട ങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ചു പുതിയ മുത്തപ്പൻ , പുറംകാല മുത്തപ്പൻ , നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റു ദിവസങ്ങളില്‍ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതിയും ഉണ്ടായിരിക്കും.

ഭക്തർക്ക് 24 മണിക്കൂറും പാടിയില്‍ പ്രവേശിക്കാം. ഉച്ചയ്‌ക്കും രാത്രിയും അന്നദാനം ഉണ്ട്. പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ തിരുവപ്പന തുടങ്ങി പള്ളിവേട്ടക്ക് ശേഷം കരക്കാട്ടിടം പാണ്ഡവരുമായി സംസാരിച്ചതിനു പുതിയ ചന്തൻ സ്ഥാനമേല്‍ക്കും. പുല്ലായിക്കൊടി നാരായണനാണ് പുതിയ ചന്തനായി ചുമതലയേല്‍ക്കുക.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. ആദി മടപ്പുര എന്നാണ് പറയുക.കണ്ണൂർ ജില്ലയില്‍, സഹ്യപർവ്വതത്തിലെ ഉടുമ്ബമലയില്‍, കടല്‍നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി.പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ കാടിന്റെ ഉള്ളിലാണ് ഈ കാവ്.

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ചൊവ്വാഴ്ച പുലർച്ചയോടെ (January 16)  സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി 10-ന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ തിരുവപ്പനയുടെ സമാപന ചടങ്ങുകൾ തുടങ്ങും.

തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിക്കും. ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് പടിയിറങ്ങും.

അഞ്ഞൂറ്റാനും അടിയന്തിരക്കാരും പങ്കെടുക്കുന്ന കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢ പൂജകളും നടക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെ ഉള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങുമുണ്ടാവും.

ഉത്സവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചന്തൻ നടത്തുന്ന കരിയടിക്കലോടെ ഈ വർഷത്തെ തിരുവപ്പന മഹോത്സവ ചടങ്ങുകൾ പൂർത്തിയാകും. കഴിഞ്ഞ മാസം 18-ന് ആരംഭിച്ച ഉത്സവത്തിന് ഇതുവരെ പത്ത് ലക്ഷത്തിലധികം ഭക്തർ എത്തിയെന്ന് പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം2023 ഡിസംബർ 18 മുതൽ 2024 ജനുവരി 16 രാവിലെ വരെ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം രാത്രി 9 മണിക്ക് തിരുവപ്പന തിരുവപ്പനക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിനങ്ങളിൽ മൂലംപെററ ഭഗവതി തുടർന്ന് വെള്ളാട്ടം ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ദർശനത്തിനും വഴിപാട് കഴിക്കാനുമുള്ള സൗകര്യം ഉണ്ട്. അന്നദാനം താഴെ മടപ്പുരക്ക് സമീപമുള്ള ഊട്ടുപുരയിൽ ഉച്ചക്ക് 12 മണി മുതലും വൈകീട്ട് 7 മണി മുതലും

To watch out:

https://youtu.be/uPUuXUmH7dk?si=VbO22yA1xPbAbMdi

 

Location