Kavu Details

Kannur Sree Paduvilayikkavu Kshetram

Theyyam on Vrischikam 01-07 (November 17-23, 2024)

Description

ശ്രീരാമദേവന്റെ അവതാരസങ്കൽപ്പത്തിലാണ് ദൈവത്താർ കോലം കെട്ടിയാടുന്നത്. മാവിലായി, കാപ്പാട്, അണ്ടലൂർ, പടുവിലായി എന്നിവിടങ്ങൾ ആണ് പ്രധാന ദൈവത്താർ കാവുകൾ. ഓരോ കാവിലും  അതതിന്റെ  സവിശേഷ ആചാരാനുഷ്ടാനങ്ങളുണ്ട്. അണ്ടലൂരിൽ മുടിക്കും മാവിലയിൽ അടിക്കും കാപ്പാട്ടു വെടിക്കും  പടുവിലയിൽ വില്ലാട്ടത്തിനും പ്രാധാന്യം കല്പിക്കപെടുന്നു.

പടുവിലായിക്കാവിലും ദൈവത്താർ ഈശ്വരനാണ് പ്രധാന ദൈവതം. കോലക്കാരൻ വണ്ണാൻ സമുദായക്കാരനാണ്. മറ്റു ദൈവത്താർ കാവുകളിലേത് പോലെ വ്രതശുദ്ധിയുടെയും ഭക്തിനിര്ഭരതയുടെയുമായ പവിത്രാന്തരീക്ഷത്തിലാണ് ദൈവം മുടിയേറ്റുന്നത്. ആളും ആരവങ്ങളും തിരതല്ലിയാർക്കുന്ന ശുഭ വേളയിൽ ദൈവത്താർ എറിയുന്ന തേങ്ങ പിടിച്ചെടുക്കാനുള്ള മത്സരമാണ് പിടി എന്ന പേരിൽ പ്രസിദ്ധമായ ചടങ്ങ്.  ആയിരക്കണക്കിനാളുകൾ ആണ് ഈ മത്സരം കാണാൻ എത്തുക. 

മാവിലായി:

https://www.keralatheyyam.com/kavu/kannur-mavilayi-sree-mavilakkavu-kshetram/

അണ്ടലൂർ:

https://www.keralatheyyam.com/kavu/kannur-dharmadam-sree-andallur-kavu/

കാപ്പാട്:

https://www.keralatheyyam.com/kavu/kannur-sree-daivathareeswaran-kappattu-kavu/

 

Location