Kaliyattam Every Year
നരിക്കോട് നടുവലത്ത് ശാസ്താക്ഷേത്രം
ആറു മൂർത്തികളിൽ പ്രധാനി. കാക്കയെപോലെ കണ്ണുള്ളവനും ഹരിത വർണ്ണത്താൽ അലങ്കരിക്കപ്പെട്ടവനും പീലിമുടി അണിഞ്ഞിരിക്കുന്നവനുമായ ശിവാംശ സംഭവനായ ശാസ്താവ്. ദെവാന്ദ്രാദികൾക്ക് പോലും ഭയമുള്ള ശാസ്താവ് വൈദ്യനാഥനായി ഇവിടെ വാഴുന്നു. ഉപദേവന്മാർ കരിവേടനും അമ്പേറ്റ ദൈവം (എമ്പേറ്റ് എന്ന സ്ഥലത്ത് ആരൂഡം ഉള്ളതിനാൽ എമ്പേറ്റ് ദൈവം എന്നും പറയപ്പെടുന്നു) കൂടെ കൈക്കോളനും. സ്വാതികമായ പൂജാ സമ്പ്രദായം. ശനീശ്വരനായ ശാസ്താവ് ആയതിനാൽ ശനി ദോഷം അകലാൻ അപ്പ നിവേദ്യം പ്രത്യേക പൂജ. കാരയപ്പം പ്രധാന നിവേദ്യം.