പറപ്പൂൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുറത്തെ ഭഗവതി തിറ അടിയന്തരം ജനുവരി 26 വെള്ളിയാഴ്ച നടക്കും.
രാത്രി 12 മണിയോടുകൂടി ഭഗവതിയുടെ പുറപ്പാട്
ഫോട്ടോഗ്രഫി അനുവദനീയമല്ല 📸🚫
സ്ത്രീകൾക്ക് പ്രവേശനമില്ല..
മഞ്ഞു പെയ്യുന്ന മകര നിലാവിൽ... വൈദ്യുത ദീപങ്ങളോ ക്ഷേത്രമോ ഇല്ലാത്ത കുന്നിൻ മുകളിലെ ചെറു കാടിനുള്ളിലെ മനോഹരമായ തെയ്യാനുഭവം ആഗ്രഹിക്കുന്നവർക്ക് സ്വാഗതം..
കൂവോടിന്റെ അതിർത്തി പ്രദേശത്തുള്ള പറപ്പൂൽ കാവിലെ കളിയാട്ടം ആരംഭത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം…
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിൽ കളിയാട്ടത്തിന് നാളുകുറിക്കപ്പെടുക.
ഒരു കാവ് എങ്ങിനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് പറപ്പൂൽ കാവ്. വളളിപ്പടർപ്പുകളും, വ്യത്യസ്തങ്ങളായ ഇടതൂർന്ന മരങ്ങളോടുകൂടിയ ഔഷധസസ്യങ്ങളും ഇവിടെ കാണാം. ഇടതൂർന്ന് വളർന്ന വിശാലമായ വള്ളികെട്ടുകളോടെ ഏക്കർ കണക്കിനുള്ള കാവിൻപറമ്പ് ഭയഭക്തിയോടെ ജനം സംരക്ഷിച്ചു പോന്നു.
കാവിൽ കളിയാട്ടത്തിന് ഇളങ്കോലവും,വലിയ തമ്പുരാട്ടി തെയ്യത്തിനുമാണ് പ്രാധാന്യമെങ്കിലും. മറ്റൊരു ദിവസം കാവിന് പുറത്ത് വള്ളിക്കെട്ടിനുള്ളിൽ കെട്ടിയാടുന്ന “പുറത്തേ പോതി”തെയ്യം പ്രസിദ്ധമാണ്. കത്തിജ്വലിക്കുന്ന തീപ്പന്തങ്ങളോടു കൂടിയുള്ള ഈ തെയ്യത്തെ ഇന്നും സ്ത്രീകളും കുട്ടികളും കാണാനെത്താറില്ലെന്നാണറിവ്.
ഒരു പക്ഷെ മലബാറിലെ അപൂർവ്വം കാവുകളിൽ ഒന്നു തന്നെയാണ് ഈ കാവ്.
Courtesy : gopi koovode