Kaliyattam Every Year
തീയ്യുതിരുന്ന ദേവഭൂമി
മലബാറിന്റെ കളിയാട്ടങ്ങളിൽ വേറിട്ട ഒരു ദൃശ്യാനുഭവമാണ് കടവത്തൂർ കുറൂളിക്കാവ് ഭൂമിയിൽ നിന്നും ദേവലോകത്തേക്കെന്ന പോലെ വ്രതശുദ്ധിയേറ്റ ആയിരം നാട്ടുമാനുഷർ വിശ്വാസതീവ്രതയിലുയിർപ്പിച്ച കനൽപന്തങ്ങൾ വാനോളം നീട്ടിയുയർത്തുന്നു.
പ്രാർത്ഥനകൾ നിറഞ്ഞ മനസ്സുമായി, ഒരൊറ്റ അഗ്നികുണ്ഡത്തിൽ നിന്നും പകർന്ന പന്തങ്ങൾ സൂര്യശോഭയറ്റ ആകാശത്തിലേക്കുയർത്തി ഒരു നാടിന്ന് നാളെയുടെ വെളിച്ചം പകരുന്നു. പ്രാചീനതയിലെ കുറുമുള്ളുകാട്ടിന്റെ മദ്ധ്യേ തീക്കനലുതിരുന്ന നാട്ടുപന്തങ്ങൾക്ക് കീഴെ ഒരു നാടാകെ ഒറ്റമനസ്സിൽ വരിനിൽക്കുന്ന അതിശയഭൂമിക..
തെയ്യപ്രപഞ്ചത്തിൽ സമാനതകളില്ലാത്ത അനുഷ്ഠാനവൈവിദ്ധ്യത്തിന്റെ ഒരൊറ്റദൃശ്യം.
വടക്കിന്റെ തെയ്യസങ്കല്പങ്ങളിലെ ആചാരസപര്യകളിൽ വേറിട്ട് നിൽക്കുന്ന ദേശമാണ് കടവത്തൂർ കുറൂളിക്കാവ്.