പരക്കോത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, കല്ല്യാശ്ശേരി, കളിയാട്ട മഹോൽസവം തുലാം 11, 12 & 13 ( ഒക്ടോബർ 28, 29 30) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ.
തുലാം 10 ന് ഞായറാഴ്ച വൈകുന്നേരം കളിയാട്ടത്തിന് അടയാളം കൊടുക്കൽ ചടങ്ങ്. 28 ന് രാവിലെ വിശേഷാൽ പൂജകൾ വൈകു: 6 ന് കൊടിയില കൊടുക്കൽ, ചുറ്റുവിളക്ക്, ദീപാരാധന, തായമ്പക. രാത്രി 8 മണിക്ക് വേട്ടക്കൊരുമകൻ ദൈവത്തിൻ്റെ വെള്ളാട്ടം പുറപ്പാട്, രാത്രി 9.30 ന് അച്ചൻ ദൈവം, കൈക്കോളൻ ദൈവം പുറപ്പാട്, രാത്രി 11.30 ന് അഭിമാന്യ പ്രഭു ശ്രീ വേട്ടക്കൊരുമകൻ ദൈവത്തിൻ്റെ പുറപ്പാട്, അവസാനം തേങ്ങയേറോടു കൂടി സമാപനം.
മുഴുവനാളുകളും കളിയാട്ടത്തിൽ പങ്കെടുത്ത് വേണ്ട സഹായ സഹകരണങ്ങൾ നൽകിയും പരക്കോത്തിശ്വൻ്റെ കൃപാകടാക്ഷത്തിന് പാത്രീഭൂതരാകുവാൻ മുഴുവൻ ആളുകളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ആഘോഷ കമ്മിറ്റി