Kaliyattam Every Year
കണ്ണൂർ ജില്ലയിൽ ചെക്കികുളത്തിനടുത്തു മാണിയൂർ കിഴക്കൻ കാവ് ഭഗവതി മയ്യിൽ ഇടൂഴി ഇല്ലത്തെ കാരണവർ കൊട്ടിയൂർ ദർശനം കഴിഞ്ഞു തിരിച്ചുവരുമ്പോൾ മാണിയൂർ എന്ന സ്ഥലത്തു വിശ്രമിച്ചു .( ഇന്നത്തെ കാവ് ഉള്ള സ്ഥലം ).വിശ്രമത്തിനു ശേഷം യാത്ര ആരംഭിക്കാൻ തുടങ്ങി ഓലക്കുട എടുക്കാൻ തുടങ്ങിയപ്പോൾ കുട അനങ്ങുന്നുന്നില്ല .അപ്പോൾ ഒരു അശരീരി കേട്ടു ഞാൻ ഇവിടെ ഇരുന്നോളോം എന്ന് .ജ്യോതിഷ വിധിപ്രകാരം മനസ്സിലായി.
കൊട്ടിയൂരിൽനിന്നും ശ്രീ പോർക്കലി ഓലക്കുടയിൽ എഴുന്നള്ളി വന്നു .കോട്ടയം രാജ വംശത്തിന്റെ പടിഞ്ഞാറേ അതിർത്തി ആണത് .ചിറക്കൽ കോലത്തിരിയുടെ കിഴക്കേ അതിർത്തിയും അത് തന്നെ .അങ്ങനെ ഇന്ന് കാണുന്ന സ്ഥലത്ത് കാവ് ഉണ്ടാക്കി ശ്രീ പോർക്കലിയെ പ്രതിഷ്ഠിച്ചു.ഇടവം 11 (may 25)രാവിലെ തെയ്യാട്ട ഭൂമികയിലേ ഏറ്റവും വലിയ മുടി ധരിച്ചു ശ്രീ പോർക്കലി ഭക്തതർക്ക് അനുഗ്രഹം നൽകും. മെയ് 24 ( ഇടവം 10)നു രാത്രി 12 മണിക്ക് ഭൂതത്താർ തിരുവടിയും ഉണ്ട്
( കോവൂർ )