Kavu Details

Mahe Panthakkal Panthokooloth Paradevatha Bhagavathi Kshetram

Theyyam on Kumbam 24-25 (March 08-09, 2025)
Contact no :
04902535444

Description

ശ്രീ പന്തോക്കൂലോത്ത് പരദേവത ഭഗവതി ക്ഷേത്രം

മൂലക്കടവ് പന്തക്കൽ

പന്തോകൂലോത്പരദേവതഭഗവതിക്ഷേത്രം..
പന്തോകോവിലകംലോപിച്ചാണ് കൂലോത് ആയത്…
കോവിലകത്തേ ആരൂഡദേവിയാണത്രേ വേട്ടകാളിച്ചിഭഗവതി പടിഞിറ്റയിൽ കുടികൊളളുന്ന ആരൂഡദേവി…മയ്യഴിതുറമുഖത്താലെവന്ന് പാറകടവുന്ന് കുളിച്ച് അടുബ്കടവാലെവന്ന് പളളൂർവയലാലെപാഞ് പാറാൽഗണപതിയെതൊഴുത് പന്തോകോവിലകത്ത് ആരൂഡദേവിആയിപടിഞിറ്റയിൽ പിന്നിട് ക്ഷേത്രം നിർമിച്ച് അതിൽപ്രദിഷ്ടിച്ചൂ ദേവിയേ.. ക്കോവിലകത്തെപ്രമാണിമാർക്കും ദേശവാസികൾകുംവിഷുകണിആയി വാഴുന്നൂ ഈഭഗവതി…

ലോകനാർകാവിൽ തച്ചോളി ഒതേനൻ കെട്ടിയപന്തൽ പണികാണാൻ പോയ കതിരൂർ ഗുരുക്കളെ മാനികാതെനിന്നഒതേനനെ പൊനൃത് വച്ച് അങ്കംകുറിച്ച്..ഗുരുവിനെ തിരെഅങ്കംചെയ്യരുതെന്ന് പറഞബന്ധുകളുടെവാക്ക് കേൾകാതെഅംങ്കതിന്പുറപ്പെട്ടഒതേനന്അശുബലക്ഷണംഏറെകൺടൂ..

കുലദേവനായപരദേവതയെകൂടി ഒതേനൻ യാത്രയായി …യാത്രാവേളയിൽ പരദേവതയോട് മനമുരുകിപ്രാർതിച്ചഒതേനനോട് അരികിലെ മരതിൽ പഞ്ജവർണകിളി വന്നാലെ അങ്കംതട്ടിൽകയറാവൂ കതിരൂര് പെരുമലയനെകൺട് വണങിപോകണംഎന്നുംഅങ്കം കഴിഞ് വിജയിച്ച് വന്നാൽ തിരിച്ച്അങ്കതട്ടിൽ പോവരുതെന്നുംപരദേവത മൊഴിഞൂ….

അങനെ ഉൺഡയാട്(ഉൺടവീട്) ഇല്ലത്നിന്ന് ഭക്ഷണംകഴിച്ച് പൊനൃംപാലം ചാടികടന്ന് ഗുരുകളെപിന്നിൽനിന്ന് വെട്ടിതലഅറുത് അംങ്കംജയിച്ചൂ ഉൺഢയോടെത്തി ഒതേനൻ തൻറ്റേ രക്ഷകഠാരമറന്നത് അറിഞ് വീൺടും അങ്കതട്ടിലേക്പോയ ഒതേനനേ മായൻ എന്ന് പറഞ ഒരുമുസ്ലീം യുവാവ് വെടിവച്ച് കൊന്നൂഒതേനനെ…

കൂടെവന്നപരദേവത അലഞ് നടന്ന്..അവിടന്ന് ദാഹിച്ചവെളളതിന്കൈനീടിയത് ഏറ്റുകാരനോട്(മാണിക്കടിയാൻ)കളളുവാങികുടിച്ച് നടന്നൂ സമീപത്തെഅയ്യപൻ കാവിൽചെന്നപരദേവതയെ.അയ്യപ്പൻ കോവിലകത്തെ ഭഗവതികൊപ്പം ചെന്നിരിക്കാൻ ഉപദേശിച്ചൂ..അങനെ പന്തോക്കൂലോത് പരദേവതആയി…ഭഗവതിയുംപരദേവതയും ചെറുകൻ എനീ..തെയ്യങളാണ്ഇവിടെ ഉളളത്

വിഷുവിനാണ് തിറഉത്ൽസവം എല്ലാദിവസവും ഭഗവതിയുടെയും പരദേവതയുടേയും നേർച്ച വെള്ളാട്ടം ഉണ്ടാവുന്നതാണ്. വിഷു വിന് ഭഗവതിയുടെയുംപരദേവതയുടേയും ചൈതനൃംനിറഞ് തുളുബും പന്തക്കൽദേശംമുഴുവനും….ഭഗവതിയുടെതിരുമുടിയും പരദേവതയുടെ ദേശാടനവും  എനും കണ്ണിന്കുളിർമയും മനസിന് ഭക്തിയും നൽകുന്നതാണ്….