Kavu Details

Kannur Sree Daivathareeswaran Kappattu Kavu Kshetram

Theyyam on Medam 01-04 (April 14-17, 2025)
Contact no :
8921177639 / 994682635 / 9446836937 / 9946826375

Description

ശ്രീരാമദേവന്റെ അവതാരസങ്കൽപ്പത്തിലാണ് ദൈവത്താർ കോലം കെട്ടിയാടുന്നത്. മാവിലായി, കാപ്പാട്, അണ്ടലൂർ, പടുവിലായി എന്നിവിടങ്ങൾ ആണ് പ്രധാന ദൈവത്താർ കാവുകൾ. ഓരോ കാവിലും  അതതിന്റെ  സവിശേഷ ആചാരാനുഷ്ടാനങ്ങളുണ്ട്. അണ്ടലൂരിൽ മുടിക്കും മാവിലയിൽ അടിക്കും കാപ്പാട്ടു വെടിക്കും  പടുവിലയിൽ വില്ലാട്ടത്തിനും പ്രാധാന്യം കല്പിക്കപെടുന്നു..

തലശ്ശേരി താലൂക്കിൽപ്പെടുന്ന കാപ്പാട്ട് കാവിനും നൂറ്റാണ്ടുകളുടെ അനുഷ്ട്ടാന പഴമയുണ്ട്. ശ്രീരാമന്റെ അവതാരസങ്കല്പമുള്ള നാല് സഹോദരന്മാരിൽ ഒരു ദൈവതമാണത്രെ  കാപ്പാട്ട് ദൈവത്താർ.

വണ്ണാന്മാർ കെട്ടിയാടുന്ന കാപ്പാട്ട് ദൈവത്താർ ശൗര്യ വീര്യ പരാക്രമിയും ക്ഷിപ്രകോപിയുമാണ് എന്നാണ് വിശ്വാസം. സഹോദരനായ മാവിലായി ദൈവത്താറിന്റെ  നാവു പിഴുതെടുത്ത് ആ ദേവനെ മൂകനാക്കിയത് കാപ്പാട്ടു ദൈവത്താറാണത്രേ. യാത്രാമധ്യേ മലിനജലം കുടിക്കുന്നത് വിലക്കിയത് കൊണ്ടാണത്രേ ക്ഷിപ്രകോപിയായ കാപ്പാട്ട് ദൈവത്താർ ആ സാഹസം ചെയ്തത്.

വെടിയൊച്ച കേട്ട് മദം കൊള്ളുന്ന ദേവനെ പ്രീതിപ്പെടുത്താൻ ഭക്തന്മാർ ഇവിടെ കതിനവെടി നേര്ച്ച നേരുന്നു. 

മാവിലായി:

https://www.keralatheyyam.com/kavu/kannur-mavilayi-sree-mavilakkavu-kshetram/

പടുവിലായി:

https://www.keralatheyyam.com/kavu/kannur-paduvilayi-sree-daivathareeswaran-paduvilakkavu/

അണ്ടലൂർ:

https://www.keralatheyyam.com/kavu/kannur-dharmadam-sree-andallur-kavu/

 

കണ്ണൂരിൽ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടിൽ കാപ്പാട് ജംങ്ങ്ഷനിൽ നിന്നും അരകിമി തെക്ക്

പ്രതിഷ്ഠ ദൈവത്താർ
ഉപ ദേവനായി വേട്ടക്കൊരുമകൻ

ദർശനസമയം 6 – 11 AM ; 5 – 7 PM

പ്രധാന ഉത്സവം വിഷു ഉത്സവം മേടം ഒന്ന് മുതൽ നാല് വരെ.

മുഖ്യ വഴിപാടുകൾ കതിന വെടി (കേൾവിക്ക്‌),ശർക്കരപ്പായസം, പുഷ്പാഞ്ജലി, ഗണപതിഹോമം

പശ്ചാത്തലം വളരെ പഴക്കമുള്ള ദൈവത്താർക്കായുള്ള നാലുക്ഷേത്രങ്ങളിൽഒന്ന് മാവിലായിക്കാവ്, അണ്ടല്ലൂർക്കാവ്, പടുവിലായിക്കാവ്, എന്നിവയാന്നു. മറ്റു മൂന്നെണ്ണം നാലു ദൈവത്താർ മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട്‌ നീങ്ങി മാവിലായിക്കടുത്തപ്പോൾ ദാഹിച്ചു അവശനായ കാപ്പാട് ദൈവത്താർ മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു ഇതിനെതുടർന്നു ഒരു വഴക്ക് നടന്നു ഒടുവിൽ കാപ്പാട് ദൈവത്താർ തന്റെ മൂത്തയാളായ മാവിലായി ദൈവത്താറൂടെ നാക്ക് പിഴുതെടുത്തു.

നാലുപേരും നാലു വഴിക്ക് പിരിഞ്ഞു. പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താർ ചങ്ങാട്ട്, എടവലത്ത്, കുന്നുമ്മൽ എന്നീ വീടുകൾ സന്ദർശിച്ചു അതിനു ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു മുകളിൽ പ്രഭാവലയം പലതവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി.

വിഷുഉത്സവത്തിനു കണി കാണലും തെയ്യം കെട്ടി ആട്ടവും പ്രധാനം. മേലെക്കൊട്ടത്തിലെ തിറയാട്ടമാണ് ഏറ്റവും പ്രധാനം കല്ലാട്ട് ദൈവത്താറൂടെ കോലം ഏറ്റവുംഭംഗിയുള്ളത് വെടി വഴിപാടും പ്രധാനം.

ക്ഷേത്ര ഭരണം നടത്തുന്നത്‌ ക്ഷേത്ര കമ്മിറ്റിയല്ല. ചെയർമാന്റെ കീഴിൽ ദേവസ്വം ബോർഡ്‌ ആണു. വളരെ കാലം മുൻപേ തന്നെ ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രമാണു ശ്രീ കാപ്പാട്ടുക്കാവ്‌ ക്ഷേത്രം.

Courtesy : Bineesh R.K

Location