Kavu Details

Kozhikode Vadakara Peruvankara Paradevatha Kshetram (Onchiyam Kunnummkkara Cheriyeri Chamundeswari Kshetram)

Theyyam on Chingam 30 (September 15)

Theyyam on this Kavu

Description

ഓണേശ്വര കാരണവർ യുദ്ധം 
ചെറിയേരി ചാമുണ്ഡേശ്വരി ക്ഷേത്രം, കുന്നുമ്മക്കര, ഒഞ്ചിയം 
 

ഉത്തര മലബാറിൽ ഓണപൊട്ടൻ തെയ്യത്തിന്‌ പ്രതിഷ്ടയും തെയ്യക്കോലം കെട്ടി ആടിക്കുകയും ചെയ്യുന്ന ഏക ക്ഷേത്രമേ ഉള്ളു, "പെരുവങ്കരയിലെ പരദേവത ക്ഷേത്രം"

ഓണ നാളുകളിൽ മാത്രം മഹാബലി സങ്കല്പത്തിൽ മലയ സമുദായം കെട്ടുന്ന ഓണപൊട്ടൻ തെയ്യതിനെ ഈ ക്ഷേത്രത്തിൽ കുടിയിരുത്തിയത്തിനു പിന്നിൽ ഒരു കഥയുണ്ട്.

എല്ലാ ഓണാനാളിലും ഓണപൊട്ടൻ ഭവന സന്ദർശനം തുടങ്ങുന്നത്, കോഴിക്കോട് ജില്ലയിൽ. വടകര താലൂക്കിൽ പെട്ട പെരുവങ്കര. പരപ്പന തറവാട്ടിൽ നിന്നാണ്. കുഞ്ഞു കണ്ടൻ എന്ന് പേരുള്ള മലയ സമുദായത്തിൽ പെട്ട ആളാണ് തെയ്യം എല്ലാ വർഷവും കെട്ടാറ്. അങ്ങനെയിരിക്കെ ഒരു ഓണ നാളിൽ ഏറെ വൈകീട്ടും പരപ്പന തറവാട്ടിൽ ഓണപൊട്ടൻ തെയ്യം എത്തിയില്ല. സമയം ഏറെ വൈകീട്ടും ഓണപൊട്ടനെ കാത്തിരുന്നു കാണാത്തതുകൊണ്ടു അമർഷവും ദേഷ്യവും വന്ന തറവാട്ടിലെ കാർണവർ. കാരണം തിരക്കി കോലാക്കാരനെ അന്വേഷിച്ചിറങ്ങി, കാർണവർ നടന്നു നീങ്ങവെ വഴിയിൽ വെച്ച് ഓണപൊട്ടനെ കണ്ടുമുട്ടി. നേരം ഏറെ വൈകീട്ടും തറവാട്ടിൽ എത്താതെന്തെന്ന ചോദ്യത്തിന് കോലക്കാരൻ കുഞ്ഞു കണ്ടൻ കുറച്ചു നേരം ഉറങ്ങി പോയതാണെന്ന് മറുപടിയും പറയുന്നു.

"ഉറങ്ങി പോയി" എന്ന മറുപടി കേട്ട് കാരണവർക്ക് ക്രോധം അടക്കാനായില്ല കലിതുള്ളി കൊണ്ട് ഓണ പൊട്ടന്റെ നേരെ പാഞ്ഞടുക്കുകയും കയ്യിൽ ഉണ്ടായിരുന്ന വാള് എടുത് ഓണപൊട്ടന്റെ കഴുത്തിന് നേരെ വീശുകയും ചെയ്യുന്നു. ആ പാവത്തിന്റെ ശിരസ്സ് പൊടി മണ്ണിൽ വീണുരുണ്ടു. ചോരയിൽ മുങ്ങി. ശരീരം പിടഞ്ഞു പിടഞ്ഞു നിശ്ചലമായി. ആ ദാരുണ കഥയാണ് ഓണ നാളിൽ അവിടുത്തെ നാട്ടുകാരുടെ കാതുകളിൽ മുഴങ്ങിയത്.

ഉച്ചയ്ക്ക് ശേഷമാണ് ഈ ക്ഷേത്രത്തിൽ ഓണപൊട്ടന്റെ പുറപ്പാട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നല്ലൊരു ജനക്കൂട്ടം ഇത് കാണാൻ എത്തിയിരിക്കും. ആസുര വാദ്യമായ ചെണ്ടയുടെ തീവ്രമായ താളത്തിൽ ഓണപൊട്ടൻ പ്രതികാരം ചെയ്യുന്നതിനായി ഉഗ്രകോപത്തോടു കൂടി പരപ്പന തറവാട്ട് കാരണവരുടെ സങ്കല്പത്തിൽ കെട്ടുന്ന തെയ്യത്തിന്‌ നേരെ പാഞ്ഞടുക്കുകയും അടിക്കുവാനായി ഓങ്ങുകയും ചെയ്യുമ്പോൾ.( അടിക്കുക തന്നെ ചെയ്യുന്നുണ്ട്).അവിടെ കൂടിയിരിക്കുന്ന ജനങ്ങൾ സംരക്ഷണ വലയം തീർക്കുകയും ഓണപൊട്ടനെ തടുക്കാൻ ശ്രമിക്കുകയും ചെയ്യും. വളരെ കൗതുകം ജനിപ്പിക്കുന്ന കാഴ്ച്ച ആണത്.
അവസാനം ഓണപൊട്ടാന്റെ പ്രതികാരം തീർക്കലിന് വിരമാമിടാനും ക്രോധം ശമിപ്പിക്കുവാനും ഭഗവതി തെയ്യം വന്ന് ആശ്വാസിപ്പിക്കുന്നു. ഒന്ന് മയങ്ങി പോയതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടി വന്ന ഓണപൊട്ടന്റെ ജീവിത കഥയെ പെരുവങ്കര നാടാകെ നെഞ്ചേറ്റി നിൽക്കുന്ന ഈ തെയ്യ കാഴ്ച്ച ആരെയും വിസ്മയിപ്പിച്ചേക്കാം.

വെറുമൊരു പ്രതിഷേധത്തിനപ്പുറം സവർണ മേധാവിത്വത്തോട് കലഹിച്ച്‌ അവർണ്ണന്റെ രക്തസാക്ഷിത്വത്തെ. തെയ്യമെന്ന അനുഷ്ടാന കലയുടെ ഇന്നും ഇവിടെ ഓർമ്മ പെരുന്നാളായി കൊണ്ടാടുകയാണ്. ജനത ഉണരാനും പ്രതിരോധ നിര തീർക്കുവാനും...