Kavu Details

UAE Abu Dhabi Baps Hindu Mandiram

Theyyam on Medam 28 (May 11)
Contact no :
0557959820 / 0524039132 / 0565875904 / 0508586873

Description

ശ്രീ മുത്തപ്പൻ ഭക്തസമിതിയുടെ ആഭിമുഖ്യത്തിൽ 2024മെയ്‌ 11 നു BAPS  ഹിന്ദു മന്ദിർ അബുദാബിയിൽ വച്ചു നടക്കുന്ന രണ്ടാമത് മുത്തപ്പൻ മഹോത്സവത്തിലേക് എല്ലാവരെയും  ഞങ്ങൾ ഭക്ത്യാദരപൂർവ്വം  സ്വാഗതം ചെയ്യുകയാണ്.


മഹോത്സവത്തിന്  BAPS മന്ദിരത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക് :


1. കൃത്യം 1 മണിക്ക് മഹോത്സവ വേദിയിലേക്കുള്ള ഗേറ്റ് തുറക്കുന്നതാണ്. 
2. മന്ദിരത്തിന്റെ സ്ക്രീനിംഗ് ഗേറ്റ് നു മുൻപിലുള്ള സെക്യൂരിറ്റി കൗണ്ടറിൽ നിന്ന് അകത്തു പ്രവേശിക്കാനുള്ള പാസ്സ് ( sticker) കൈപ്പറ്റേണ്ടതാണ്. 
3. എൻട്രി സ്റ്റിക്കർ നിങ്ങളുടെ കൈയിൽ പതിപ്പിക്കാത്ത പക്ഷം, നിങ്ങൾക് മഹോത്സവത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 
4. ചെറിയ കുട്ടികൾക്കു (10 വയസ്സിൽ താഴെ ) എൻട്രി സ്റ്റിക്കർ ആവശ്യമില്ല. 
5. ഈ സ്റ്റിക്കർ തിരിച്ചു പോകും വരെ കൈയിൽ സൂക്ഷിക്കേണ്ടതാണ്.  അന്നദാനത്തിനുള്ള എൻട്രി പാസ്സ് കൂടിയാണിത്.
6. സ്റ്റിക്കർ കൈയിൽ പതിപ്പിച്ചതിനു ശേഷം സ്ക്രീനിംഗ് ഗേറ്റിലൂടെ അകത്തു കയറിയാൽ വലതു ഭാഗത്തായി മുത്തപ്പൻ മഹോത്സവത്തിന്റെ കവാടം കാണാം.
7. മഹോത്സവത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല.
8. വളണ്ടിയർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുക. 
9. വളണ്ടിയർമാരുടെ നിർദേശം പൂർണമായും പാലിക്കുക.
10. മന്ദിർ ന്റെ നിയമാവലികൾ പാലിക്കുക. 

എല്ലാവരെയും ഒരിക്കൽക്കൂടി മുത്തപ്പൻ മഹോത്സവത്തിലേക് സ്വാഗതം ചെയ്യുന്നു. 

ശ്രീ മുത്തപ്പൻ ഭക്ത സമിതി,  
അബുദാബി

Location