Description:
Last year it was
Vrischikam 09 (November 24, 2024)
and the theyyams were:
പതിനായിരക്കണക്കിന് ഭക്തർക്ക് ദർശനാനുഗ്രഹമേകിയ കളിയാട്ടം ആഘോഷ കമ്മിറ്റി യുഎഇ യുടെ രണ്ടാം കളിയാട്ട മഹോത്സവം 2025 നവംബർ 08, 09 ശനി ഞായർ ദിവസങ്ങളിൽ അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ചു തിരി തെളിയും
08 ശനി വൈകുന്നേരം 7 മണിക്ക്
പൈങ്കുറ്റി തുടർന്ന് പ്രസാദ അത്താഴം
പുലർച്ചെ 4.30 മണി
സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ
അഷ്ടദ്രവ്യ ഗണപതി ഹോമം
രാവിലെ 7മണി മുതൽ പടവീരൻ (കുടിവീരൻ )തോറ്റവും പയറ്റും
12.00 പടവീരൻ തെയ്യം
12.30 മലയിറക്കൽ
1മണി മുതൽ പ്രസാദ
സദ്യ
ഉച്ച കഴിഞ്ഞു 1.30 മുതൽ ആദര സഭ
3.00 ശ്രീ മുത്തപ്പൻ വെള്ളാട്ടം
വൈകുന്നേരം 7മുതൽ പ്രസാദ അത്താഴം
പടവീരൻ, കുടിവീരന്‍ എന്നും വിളിക്കും
ഭൂമിയില്‍ ഏറ്റവും വീര്യമുള്ള തറവാട്ടില്‍ ജനിച്ച വീരനാണ് പട വീരന്‍. ആയുധാഭ്യാസത്തില്‍ അഗ്രഗന്യനായ വീരന്‍ ശത്രുക്കൾക്ക് ഭയം വിതച്ചും നാട്ടുകാർക്ക് നന്മ വിതച്ചും ജീവിച്ചപ്പോള്‍ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വർഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരന്‍ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താന്‍ കടവില്‍ മറഞ്ഞു എന്നും അങ്ങിനെ വീരന്‍ കുടിവീരന്‍ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം.
മുത്തപ്പൻ ഐതിഹ്യം
തിരുവപ്പന അല്ലെങ്കിൽ വലിയ മുത്തപ്പൻ എന്ന പേരിൽ മഹാവിഷ്ണുവിനെയും വെള്ളാട്ടം അഥവാ ചെറിയ മുത്തപ്പൻ എന്ന പേരിൽ പരമശിവനെയും തെയ്യക്കോലത്തിൽ കെട്ടിയാടുന്നു. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തർക്ക് ആശ്വാസമേകുന്നത്.