ആദ്യമായി വിഷ്ണുമൂർത്തി അഥവാ ഒറ്റക്കോലം കെട്ടിയാടുന്നത് ഏതു കാവിലാണ് ?
നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കൽ ശ്രീ വിഷ്ണുമൂർത്തി കാവ്
ആദ്യമായി മുച്ചിലോട്ടു ഭഗവതിയെ കെട്ടിയാടിക്കുന്നത് ഏതു കാവിലാണ് ?
കണ്ണൂർ പറശ്ശിനിക്കടവ് നണിയൂർ നമ്പ്രം മുച്ചിലോട്ടു കാവ്
ആദ്യമായി കണ്ടനാർ കേളൻ തെയ്യം കെട്ടിയാടിക്കുന്നത് ഏതു കാവിലാണ് ?
കണ്ണൂർ ചെറുകുന്ന് മുത്തച്ചി വളപ്പിൽ തറവാട് & കണ്ണൂർ കണ്ണപുരം പൂക്കോട്ടി തറവാട്
ആദ്യമായി കരിഞ്ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത് ഏതു കാവിലാണ് ?
കണ്ണൂർ കരിവെള്ളൂർ പാലക്കുന്ന് കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി കാവ്, ആദിപതി
ആദ്യമായി കുണ്ടോറ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത് എവിടെയാണ് ?
പയ്യന്നൂർ പെരുമാളുടെ തട്ടകമായ പയ്യന്നൂർ മമ്പലം തെക്കടവൻ തറവാടിൽ
വലിയ വളപ്പിൽ ചാമുണ്ഡി ആദ്യമായി വിത്തിടുന്ന സ്ഥലം ?
കാസറഗോഡ് ചെറുവത്തൂർ തിമിരി വയലിൽ
പൊന്ന്വൻ തൊണ്ടച്ചൻ കെട്ടിയാടുന്ന മുച്ചിലോട്ടു കാവ് ?
കണ്ണൂർ മാതമംഗലം ശ്രീ മുച്ചിലോട്ടു ഭഗവതി കാവ്
കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ടു കാവ് ?
വടകര ചോറോട് രാമത്ത് പുതിയ കാവ്
പാരണഎന്നാൽ എന്താണ് ?
തെയ്യത്തിന്റെ ഭക്ഷണം
ദൈവിരുവർ തെയ്യങ്ങൾ ആരൊക്കെയാണ് ?
ഊർപഴശ്ശി വേട്ടക്കൊരുമകൻ
പുലയ സമുദായം കെട്ടിയാടുന്ന പൊട്ടൻ തെയ്യം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
പുലപ്പൊട്ടൻ
നൽക്കദ്ദായ സമുദായം തെയ്യം കെട്ടുന്നതിനെ എന്താണ് പറയുന്നത് ?
ഭൂതംകെട്ട്
കളനാടികള്‍ എന്ന ആദിവാസി തെയ്യം കെട്ടു സമുദായം എവിടെയാണ് താമസിക്കുന്നത് ?
വയനാട്ടിൽ
കാലിച്ചേകോന്‍ (കാലിച്ചാന്‍) എന്ന തെയ്യം കെട്ടാത്ത സമുദായം ?
നല്കദ്ദായ സമുദായം
കര്‍ക്കിടക മാസം ഇരുപത്തിയെട്ടിനു മാടായിക്കാവിന്റെ തിരുനടയ്ക്കിപ്പുറത്ത് നടത്തുന്ന ഉച്ചാടന കർമ്മം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
മാരിക്കരുവനാട്ടം
തെയ്യങ്ങളുടെ ഐതിഹ്യങ്ങളില്‍ ഭൂരിഭാഗവും ഏതു ദൈവവുമായി ബന്ധപ്പെട്ടതാണ് ?
ശിവൻ
വണ്ണാൻ സമുദായക്കാരുടെ ഗുരു ആരാണ് ?
മണർകാട് ഗുരുക്കൾ
മലയ സമുദായക്കാരുടെ ഗുരു ആരാണ് ?
പാലാ പരപ്പേൻ
ചണ്ഡ മുണ്ഡന്മാരെ നിഗ്രഹിച്ച ദേവിക്ക് മഹാകാളി നൽകിയ പേര് എന്താണ് ?
ചാമുണ്ഡി
അച്ചി എന്നും പോതി എന്നും അറിയപ്പെടുന്ന തെയ്യം ഏതാണ് ?
ഭഗവതി തെയ്യം
പരമേശ്വരന്റെ നേത്രത്തിൽ നിന്ന് പൊട്ടിമുളച്ച രോഗം വിതക്കുന്ന ചീറുമ്പമാർ ആരൊക്കെയാണ് ?
മൂത്ത ഭഗവതിയും ഇളയ ഭഗവതിയും
ഹനുമാൻ സങ്കൽപ്പത്തിൽ കെട്ടിയാടുന്ന തെയ്യം എന്ത് പേരിൽ അറിയപ്പെടുന്നു ?
ബപ്പിരിയൻ അഥവാ ബപ്പൂരാൻ
ഭൈരവാദി പഞ്ച മൂര്‍ത്തികള്‍ ആരൊക്കെയാണ് ?
ഭൈരവന്, കുട്ടിച്ചാത്തന്, പൊട്ടന് തെയ്യം, ഗുളികന്, ഉച്ചിട്ട
മണവാളൻ മണവാട്ടി തെയ്യം ആരുടെ സങ്കലപ്പത്തിലുള്ള വൈഷ്ണവ ദേവതകൾ ആണ് ?
ശ്രീരാമൻ സീത
മൽസ്യാവതാരത്തിലുള്ള തെയ്യത്തിന്റെ പേര് എന്താണ് ?
പാലോട്ട് ദൈവം
ശ്രീരാമ അവതാരത്തിലുള്ള തെയ്യക്കോലം ഏതാണ് ?
അണ്ടലൂർ ദൈവം എന്ന ദൈവത്താർ
മാപ്പിള തെയ്യങ്ങൾ കെട്ടിയാടുന്ന സമുദായങ്ങൾ ഏതൊക്കെ ?
മാവിലനും നൽക്കദ്ദായരും
തെയ്യങ്ങൾക്ക് കാവിൻ മുറ്റത്തു ഇരിക്കാൻ ഉണ്ടാക്കുന്ന ശ്രെഷ്ടമായ ഇരിപ്പിടത്തെ എന്താണ് വിളിക്കുന്നത് ?
പീഠം
ആലി തെയ്യം (ആലിചാമുണ്ടി തെയ്യം), ഉമ്മച്ചി തെയ്യം, ബപ്പിരിയന്‍ തെയ്യം,മുക്രി പോക്കര് തെയ്യം (പോക്കര് തെയ്യം),കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി) എന്നെ തെയ്യങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു ?
മാപ്പിള തെയ്യങ്ങൾ
കലശോത്സവം പണ്ട് എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
പെരുങ്കളിയാട്ടം
ക്ഷേത്രപാലകനീശ്വരന്റെ മുഖത്തെഴുത്തിന്റെ പേര് എന്താണ്?
പ്രാക്കും കുറിയും
ചീറുമ്പ നാൽവർ എന്നറിയപ്പെടുന്നത് ആരൊക്കെ?
ചീറുമ്പ മൂത്തവൾ, ഇളയവൾ, ദണ്ഡൻ, കണ്ടാകര്ണന്
കരിയിടിക്കൽ ചടങ്ങു എന്നാൽ എന്താണ് ?
തോറ്റം പാട്ടും മറ്റു പൂജാദി കർമ്മങ്ങളാലും ആവാഹിച്ചു കുടിയിരുത്തിയ ദേവതയെ തെയ്യം കഴിഞ്ഞതിനു ശേഷം പ്രഭവസ്ഥാനത്തേക്ക് തിരിച്ചയക്കുന്ന ചടങ്
തറവാടിനോട് ചേര്‍ന്നുള്ള തെയ്യ സങ്കേതം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
കന്നിരാശി
വർഷാവര്‍ഷം ഒരു കാവിൽ ഒരേ ദിവസം തന്നെ നടത്തുന്ന കളിയാട്ടം എന്ത് പേരിൽ അറിയപ്പെടുന്നു?
കൽപ്പന കളിയാട്ടം
അഞ്ഞൂറ്റാൻ, മുന്നൂറ്റൻ എന്നിവ ഏതു സമുദായത്തിലെ ആചാര പേരുകളാണ് ?
വേലൻ സമുദായം
പായത്ത് ഒമ്പതാൾ ദേവതകൾ ആരൊക്കെയാണ് ?
കരിംചാമുണ്ഡി, പുള്ളി ഭഗവതി, കായംകുളത്തു ചാമുണ്ഡി, പറവ ചാമുണ്ഡി, ഇളയ ചാമുണ്ഡി, വടുവക്കുട്ടി, ചങ്ങാലി, കായംകുളത്തു വീരൻ & മംഗള ചാമുണ്ഡി
കുണ്ടോറപ്പൻ എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ് ?
ശിവൻ
പ്രാചീന കാലത്ത് തമ്പുരാക്കന്മാർ തങ്ങളുടെ രാജ്യത്തെ എന്ത് പേരിട്ടാണ് വിളിച്ചിരുന്നത് ?
സ്വരൂപം
കാളരാത്രിയമ്മയുടെ മറ്റൊരു പേര് ?
വളയനാട്ടമ്മ
കോഴിക്കോട് തൊട്ടു കാസറഗോഡ് കുമ്പള വരെ നില നിന്നിരുന്നത് എത്ര സ്വരൂപങ്ങൾ ആയിരുന്നു ?
പതിനാല്
നെടിയിരുപ്പ് സ്വരൂപത്തിന്റെ മുഖ്യ ദേവതയും കുലം കാക്കുന്ന ദേവനും ആരൊക്കെയാണ് ?
കാളരാത്രിയമ്മയും ക്ഷേത്രപാലകനും
കോലസ്വരൂപത്തിന്റെ കുല ദേവത എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ് ?
തിരുവർക്കാട്ടിലമ്മ (മാടായിക്കാവിലമ്മ)
പതിനാല് സ്വരൂപങ്ങൾ ഏതൊക്കെയാണ് ?
നിടിയിരിപ്പു സ്വരൂപം, കോല സ്വരൂപം, തെക്കൻകുറ്റി സ്വരൂപം, വടക്കൻകുറ്റി സ്വരൂപം, ചുഴലി സ്വരൂപം, രണ്ടുതറ സ്വരൂപം, പ്രാട്ടറ സ്വരൂപം, കുറുംബ്രനാട്ട് സ്വരൂപം, അള്ളട സ്വരൂപം, കുമ്പഴ സ്വരൂപം, കടത്തനാട്ട് സ്വരൂപം, കോട്ടയം സ്വരൂപം, കുറുങ്ങോത്ത് സ്വരൂപം, മായിപ്പാടി സ്വരൂപം
വീര പഴശ്ശി രാജാവിന്റെ സ്വരൂപം എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത് ? ആരാണ് ഇവിടുത്തെ കുല ദേവത ?
കോട്ടയം സ്വരൂപം, ശ്രീ പോർക്കലി ഭഗവതി
അള്ളട സ്വരൂപത്തിന്റെ അധിപൻ എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
അള്ളോഹൻ
അള്ളട സ്വരൂപത്തിന്റെ (നീലേശ്വരം രാജ്യത്തിൻറെ) സ്വരൂപ ദേവതകൾ ആരൊക്കെയാണ് ?
ക്ഷേത്രപാലകനും കാളരാത്രിയമ്മയും
ചുഴലി സ്വരൂപത്തിന്റെ സ്വരൂപ ദേവത ആരാണ്?
ചുഴലി ഭഗവതി
കുറുംബ്രനാട്ട് സ്വരൂപത്തിന്റെ സ്വരൂപ ദേവത ആരാണ്?
വേട്ടക്കൊരുമകൻ
നേരിയോട്ടു സ്വരൂപത്തിന്റെ കുല ദേവത ആരാണ്?
സോമേശ്വരി ദേവി
ചുഴലി, തെക്കൻകുറ്റി, വടക്കൻകുറ്റി നേരിയോട്ടു സ്വരൂപങ്ങളെ ഒന്നായി ചേർത്ത് എന്ത് പേരിലാണ് വിളിക്കുന്നത് ?
കോലത്ത് നാല് സ്വരൂപം
വടകര സ്വരൂപത്തിന്റെ സ്വരൂപ ദേവത ആരാണ് ?
ലോകനാർ കാവിലമ്മ
കുമ്പഴ സ്വരൂപത്തിന്റെ (സത്യദേശത്തിന്റെ) സ്വരൂപ ദേവത ആരാണ് ?
കുറത്തിയമ്മ
ഇരിപ്പാൻ ഇരിപ്പിടവും പിടിപ്പാൻ ആയുധവും നൽകപ്പെട്ടത് എത്ര കുറ്റി പരദേവതമാർക്കാണ് ?
മുപ്പത്തയിവർ
ഐമ്പാടി ചിത്രപീഠം (സാമൂതിരി നാട്), പള്ളി ചിത്രപീഠം (കോലത്തിരി നാട്) മടിയൻ ചിത്രപീഠം (അള്ളടം ദേശം), കുമ്പളം ചിത്രപീഠം (കുമ്പള നാട് ) തുടങ്ങി എത്ര ചിത്ര പീഠങ്ങൾ ആണ് തെയ്യത്തിന്റെ ഉരിയാട്ടത്തിൽ ഉള്ളത് ?
നാല്
തെയ്യക്കാവുമായി ബന്ധപ്പെട്ടു കഴകം എന്നതിന് എന്താണർത്ഥം ?
കാവുകളുടെ മേൽക്കാവ്
വടക്കൻ വാതിൽ ഇല്ലാത്ത കാവുകളിൽ കാവിൻമുറ്റത്തെ വടക്കു ദിശയിൽ വെച്ചു കോഴി കുരുതി നടത്തുന്ന സ്ഥലം ?
കളിയാമ്പള്ളി
കാർത്തിക നാൾ മുതൽ പൂരം നാൾ വരെയുള്ള മീനമാസത്തിലെ ഒമ്പത് ദിവസങ്ങൾ ആണ് നമ്മൾ എന്തുത്സവമായി ആഘോഷിക്കുന്നത് ?
പൂരോത്സവം
പൂരോത്സവവുമായി ബന്ധപ്പെട്ടു വരുന്ന കളിയെ എന്താണ് വിളിക്കുന്നത്?
പൂരക്കളി
വടക്ക് ഗോകർണം മുതൽ തെക്കു പെരുമ്പുഴ (ചന്ദ്രഗിരി) വരെ പറന്നു കിടക്കുന്ന രാജ്യം ?
തുളുനാട്
തുളുവർ തെയ്യത്തെ എന്താണ് വിളിക്കുന്നത്
ദെയ്യോo അഥവാ സത്യചിത്തം
തുളുവിൽ സാനോ എന്നാൽ എന്താണ് ?
തെയ്യാട്ട കാവ്
തുളുവിൽ തോറ്റം പാട്ടിനു എന്താണ് പറയുക ?
പാഡ് ദണെ
അണിയാഭരണങ്ങൾ കൊണ്ട് മറക്കപ്പെടാത്ത ശരീരഭാഗങ്ങൾ നിറങ്ങൾ കൊണ്ട് ചിത്ര പണി ചെയ്യുന്നതിനെ എന്ത് പറയുന്നു?
മേക്കെഴുത്ത്
തെയ്യ ചിട്ടകളിൽ മുഖ്യസ്ഥാനം മുഖത്തെഴുത്തിനും മെക്കെഴുത്തിനുമുണ്ടെന്നു തെളിയിക്കുന്ന ചൊല്ല് ഏതാണ് ?
മുക്കാൽചമയവും കാൽക്കോലവും
കാവിനു തൊട്ടരികിൽ ഉറപ്പിക്കുന്ന പീഠത്തിൽ എങ്ങോട്ടു അഭിമുഖമായിരുന്നാണ് തെയ്യം തിരുമുടി അണിയുന്നത്?
വടക്കോട്ട്
കൊരങ്ങിരുത്തം രൂപത്തിൽ വൈക്കോൽ മെടഞ്ഞുണ്ടാക്കിയ അടിസ്ഥാനരൂപത്തിൽ തുമ്പക്കഴുത്തും തുളസിയും കോളാമ്പിപ്പൂക്കളും അലങ്കരിച്ചുണ്ടാക്കുന്ന കൊടുമുടി ഏത് ദേവന്റെ ആണ് ?
മുത്തപ്പൻ
സമചതുരാകൃതിയിൽ കഴുത്തൊനൊപ്പം ഉയരത്തിൽ വാഴപ്പോള കൊണ്ടുണ്ടാക്കിയ ചെമ്മരത്തി തറ ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ് ?
കതിവന്നൂർ വീരൻ
തറവാട്ട് ദേവതമാരെ കുടികൊള്ളിക്കുന്ന കന്നിരാശി, പടിഞ്ഞാറ്റ, കളരി എന്നിവ ഏതു സങ്കേതത്തിൽ പെടുന്നവയാണ് ?
തെയ്യ സങ്കേതം
ആശാരി, മൂശാരി, കൊല്ലൻ തട്ടാൻ എന്നിവരെ ഒന്നിച്ചു ചേർത്ത് തെയ്യം എന്ത് പേരിലാണ് അഭിസംബോധന ചെയ്യുന്നത് ?
നാങ്കു വർണ്ണ
കോലക്കാരൻ വ്രതമിരിക്കുന്ന പുര എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
കുച്ച്
മുതിർച്ച എന്നാൽ എന്താണ്
നിവേദ്യം
കാവിനു വടക്കു വശം കാളിക്ക് ബലി കൊടുക്കാനുള്ള പ്രത്യേക ഇടം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
കളിയാമ്പള്ളി
1994 ൽ പാരമ്പര്യക്രമം തെറ്റിച്ചതിനു ഊരുവിലക്ക് നേരിട്ട കണ്ണൂർ ഏഴോം കുറുമ്പക്കാവിലെ ജന്മാരി കുറുവാട്ട് രാമപ്പരുവണ്ണാന് ചെയ്ത തെറ്റ് എന്തായിരുന്നു ?
ഹരിജനായ ഗോപാലന്റെ വീട്ടിൽ മുത്തപ്പൻ തെയ്യം കെട്ടിയത്
2006 ൽ പയ്യന്നൂർ അന്നൂർ തലയന്നേരിക്കാവിൽ വെച്ച് ഊരുവിലക്ക് കല്പിക്കപെട്ട ജൻമാരിയായ മലയവിഭാഗം തെയ്യക്കാരന്റെ പേര് ?
ചന്തു പണിക്കർ
പയ്യന്നൂരിന് നാട്ടുപുരാണത്തിലും തെയ്യം വാചാലിലും എണ്ണിപ്പറയുന്ന പേര് എന്താണ് ?
ചതുർഘടി
പയ്യന്നൂരിലെ ചതുർഘടിക്കകത്ത് വിലക്ക് കല്പിക്കപെട്ട തെയ്യ സമുദായം ഏതാണ് ?
മലയസമുദായം
പണയക്കാട്ട് ദേവി മുത്തപ്പന് വിലക്ക് കൽപ്പിച്ച പ്രദേശം ?
കാങ്കോൽ
തെയ്യത്തെ കെട്ടിയാടാനുള്ള കോലധാരിയെ നിർണ്ണയിക്കുന്നതിന് എന്താണ് പറയുക ?
വരച്ചു വെക്കൽ
തിരുമുടി അണിയേണ്ട കോലക്കാരൻ കുച്ചിൽ കയറി വ്രതമിരിക്കുന്നതിനെ എന്താണ് പറയുക ?
വരച്ചിരിക്കൽ
മഞ്ഞൾക്കുറി, ഭസ്മം, ഉണക്കലരി തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകുന്നത് ആരാണ് ?
തെയ്യം
മേലേരിയിൽ നിന്ന് കാലിലെ പെരുവിരൽ വെന്തു കാൽമുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടിവന്ന കരിവെള്ളൂരിലെ കോലധാരിയുടെ പേര് ?
കുഞ്ഞാരൻ
അന്തി നേരത്തു കാവിൽ തിരിവെക്കുന്നയാൾ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?
അന്തിത്തിരിയൻ
തീയ, മുകയ, തട്ടാൻ, ആശാരി തുടങ്ങിയവരുടെ കാവുകളിൽ തെയ്യത്തിന്റെ പ്രതിപുരുഷൻ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
വെളിച്ചപ്പാടൻ
വാണിയ, യാദവ, ശാലിയ തുടങ്ങിയവരുടെ കാവുകളിൽ തെയ്യത്തിന്റെ പ്രതിപുരുഷൻ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
കോമരം
ഊരകത്തെ മറ്റു തെയ്യക്കാവുകളിൽ തെയ്യത്തിനു കലശം വെക്കാൻ അർഹത നേടുന്ന ആചാരക്കാരൻ എന്ത് പേരിൽ അറിയപ്പെടുന്നു?
കലയക്കാരൻ
പുളി, ചെമ്പകം, ആല്, അരയാൽ തുടങ്ങിയ മരങ്ങളുടെ തടികൾ ഉണ്ടാക്കിയെടുത്തു കനലാക്കി മാറ്റുന്നത് ഏതു തെയ്യത്തിനാണ് ?
ഒറ്റക്കോലമെന്ന തീച്ചാമുണ്ഡി
ഒരു തെയ്യക്കാവിൽ അല്ലെങ്കിൽ ഗ്രാമാതിർത്തിക്കുള്ളിൽ തെയ്യാട്ടവകാശം അഥവാ ചെറുജന്മാവകാശം കിട്ടിയ അവകാശി എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
ജെമ്മാരി
പൊതുവെ തെയ്യക്കാവുകൾക്ക് ഏതു രൂപത്തിലുള്ള മുഖ സൗന്ദര്യമാണുള്ളത് ?
കിംപുരുഷ രൂപം
കളിയാട്ടവും പൂരക്കളിയും പാട്ടുത്സവവും കളത്തിലരിച്ചടങ്ങുകളുംഅരങ്ങേറുന്നത് കാവിലെ ഏതു സ്ഥലത്താണ് ?
പള്ളിയറയുടെ തിരുമുറ്റത്ത്
കാവിലെ പവിത്രമായ കിണർ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
മണിക്കിണർ
വിശ്ചികമാസത്തിൽ ഏതു ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തോടനുബന്ധിച്ചാണ് കീഴ്കാവുകളിലൊന്നും പതിനഞ്ചു ദിവസവും തെയ്യാട്ടം പാടില്ലെന്ന വിലക്കുള്ളത് ?
പയ്യന്നൂർ സുബ്രമണ്യക്ഷേത്രം
പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താ ക്ഷേത്രത്തിനടുത്ത വാതിൽമാടം ഏതു തെയ്യത്തിന്റെ മൂലാരൂഢസ്ഥാനമാണ് ?
പൊട്ടൻ
മാടം എന്നാൽ എന്താണ് ?
കാവ്
കാവിൽ കളിയാട്ടം തുടങ്ങുകയായി എന്ന് ഗ്രാമത്തെ വിളിച്ചറിയിക്കുന്ന തെയ്യക്കാരുടെ ചെണ്ടമേളം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
തിടങ്ങൽ
മണക്കാടൻ, പെരുവണ്ണാൻ, മടിയൻ ചിങ്കം, നേണിക്കം, പുല്ലൂരൻ, കരണമൂർത്തി, എരമംഗലൻ, ആലപ്പടമ്പൻ, കുറ്റൂരാൻ, വെള്ളൂർ പെരുവണ്ണാൻ, മാടായി പെരുവണ്ണാൻ, പുഴാതി പെരുവണ്ണാൻ, കോട്ടപ്പുറം പെരുവണ്ണാൻ, തളിയിൽ പെരുവണ്ണാൻ, കണ്ടൻചിറക്കൽ പെരുവണ്ണാൻ തുടങ്ങിയ ആചാര പേരുകൾ ഏതു സമുദായക്കാരുടേതാണ് ?
വണ്ണാൻ സമുദായം
പണിക്കർ, പെരുമലയൻ, പടത്രോൻ, മുതൂടൻ, ബാക്ക, വടക്കൻകൂറൻ, പെരുംചെല്ലൂരാൻ, അള്ളടോൻ, പരപ്പേൻ, ഗോദവർമ്മൻ, കവേനാടൻ, മിങ്ങുന്നൻ തുടങ്ങിയ ആചാര പേരുകൾ ഏതു സമുദായക്കാരുടേതാണ് ?
മലയ സമുദായം
കീയൂരാൻ എന്ന ആചാര പേരു ഏതു സമുദായക്കാരുടേതാണ് ?
വേലൻ സമുദായം
കൊടക്കാരൻ, ചിങ്കം എന്നീ ആചാര പേരു ഏതു സമുദായക്കാരുടേതാണ് ?
മാവില സമുദായം
കലേയ് പ്പാടി എന്ന ആചാര പേരു ഏതു സമുദായക്കാരുടേതാണ് ?
നല്കദ്ദായർ സമുദായം
സമുദായപ്പേരു തന്നെ ആചാര പേരു ആയ സമുദായക്കാർ ആരൊക്കെയാണ് ?
മുന്നൂറ്റാനും അഞ്ഞൂറ്റാനും
കരണമൂർത്തി എന്ന ആചാരപ്പേരു ലഭിച്ച വണ്ണാൻ സമുദായക്കാർ മാത്രം കെട്ടുന്ന തെയ്യം ഏതാണ് ?
വൈരജാതൻ
വടക്ക് ഗോകർണം മുതൽ തെക്ക് പെരുമ്പഴ (ചന്ദ്രഗിരി) വരെ പരന്നു കിടക്കുന്ന രാജ്യം ?
തുളു നാട്
ഗവേഷകനായ വിവേകറെ തയ്യാറാക്കിയ തുളു തെയ്യങ്ങളുടെ പട്ടികയിൽ എത്ര തെയ്യങ്ങൾ ഉണ്ട് ?
274
രാജ തെയ്യങ്ങളായി തുളുവർ കരുതുന്ന തെയ്യങ്ങൾ ഏതൊക്കെയാണ് ?
ജുമാദി തെയ്യവും പഞ്ചുരുളി തെയ്യവും
കൊല്ലത്തോട് കൊല്ലം തികയുമ്പോൾ ഉദ്ദിഷ്ടനാളുകളിൽ ഗ്രാമത്തിലോ മാഗണയിലോ നടക്കുന്ന തെയ്യാട്ടത്തെ തുളുവർ എന്താണ് വിളിക്കുന്നത് ?
നേമം
തുളുനാട്ടിലെ തെയ്യ രീതികൾ അനുസരിച്ചു ഏതൊക്കെ പേരുകളിട്ടാണ് ഓരോരോ തെയ്യത്തെയും കെട്ടിയാടുന്നത് ?
നേമം,കോലം,പന്തൽ ബലി, ബണ്ടിയാത്ര,മൈമ, ഒത്തെക്കോല, ഗണ്ട, മെച്ചി,ജലാട്ട
തുളുനാട്ടിലെ ഒത്തെക്കോല വടക്കൻ കേരളത്തിലെ ഏതു തെയ്യമാണ് ?
ഒറ്റക്കോലം
തുളുനാട്ടിലെ അനുഗ്രഹദായിനിയായ ഉള്ളാളത്തി തെയ്യാട്ടം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
മെച്ചി ഉത്സവം
തുളുനാട്ടിലെ പൊറാട്ട് എന്ന് വിശേഷിപ്പാക്കാവുന്ന തെയ്യം ഏതാണ് ?
ജലാട്ട
ബൽത്തങ്ങാടി സുല്യ തുടങ്ങിയ പ്രദേശങ്ങളിൽ ഏതു സമുദായക്കാരാണ് ജലാട്ട തെയ്യം കെട്ടിയാടുന്നത് ?
നല്കദ്ദായർ
ജടാധാരി എന്ന തെയ്യത്തിന്റെ കോലം കെട്ടിനെ തുളുവർ എന്താണ് വിളിക്കുന്നത് ?
മൈമ
തെയ്യത്തെ വണ്ടിയിലേറ്റി ഊരുമൂപ്പനും കോയ്മ എന്ന ഗുത്തുകാരനും കയറി സകലരും കാൺകെ വയലിലൂടെ വണ്ടി വയ്ക്കുന്ന അനുഷ്ടാനത്തെ എന്ത് പേരിലാണ് തുളുവർ വിളിക്കുന്നത്?
ബണ്ടിയാത്ര
വയൽ നടുവിൽ പന്തലിട്ട് നടത്തുന്ന തെയ്യാട്ടത്തെ എന്ത് പേരിലാണ് തുളുവർ വിളിക്കുന്നത്?
പന്തൽബലി
തെയ്യച്ചമയമണിഞ്ഞുകാവിൻമുറ്റത്തോ തറവാട്ടുമുറ്റത്തോ എത്തുന്ന കോലക്കാരനിലേക്ക് ദൈവത്തെ ആവാഹിക്കുന്ന ചടങ്ങിനെ എന്ത് പേരിലാണ് തുളുവർ വിളിക്കുന്നത്?
കോലം
തുളുത്തെയ്യം കെട്ടിയാടുന്ന സമുദായക്കാർ ആരൊക്കെയാണ് ?
മലയർ, പറവർ, പമ്പദർ, നല്കദ്ദായർ
പയ്യന്നൂരിലെ പോലെ അള്ളടം നാട്ടിൽ ഏത് പ്രദേശത്താണ് മലയ സമുദായത്തിന് തെയ്യം കെട്ടുന്നതിന് വിലക്ക് ഉള്ളത് ?
നീലേശ്വരം അങ്കക്കളരി