Amma Daivangal

Theyyacharithram

03- അമ്മ ദൈവങ്ങള്‍:

തെയ്യക്കോലങ്ങളില് തൊണ്ണൂറു ശതമാനവും പെണ് കോലങ്ങളാണ്. ഭഗവതി, ചാമുണ്ഡി, കാളി, ഭദ്രകാളി എന്നീ പേരുകളിലാണ് ഇവര് അറിയപ്പെടുന്നത്.  ദേവതാഗണത്തെ അമ്മ ദേവതമാര് എന്ന് പറയാം. ദാരികാസുര നിഗ്രഹം നടത്തിയ മഹാകാളിയുടെ കഥയുമായി എഴുപതിലേറെ തെയ്യങ്ങള് ഉറഞ്ഞാടുന്നുണ്ട്. തായിപ്പരദേവത, പോര്ക്കലി ഭഗവതി, വല്ലാര്കുളങ്ങര ഭഗവതി, അഷ്ടമച്ചാല് ഭഗവതി, നിലമംഗലത്ത് ഭഗവതി, കമ്മാടത്ത് ഭഗവതി, കരക്കീല് ഭഗവതി, കളരിക്കല് ഭഗവതി, കാപ്പാട്ട് ഭഗവതി, ചെമ്പിലോട്ടു ഭഗവതി, പാച്ചേനി  ഭഗവതിപാലംകുളങ്ങര ഭഗവതി,ചാമക്കാവ് ഭഗവതി എന്നിങ്ങനെ അതത് കാവിന്റെയോ ഗ്രാമത്തിന്റെ വിളിപ്പേര് ചേര്ത്താണ് മഹാ കാളിയെ കെട്ടിയാടിക്കുന്നത്.

വല്ലാര്കുളങ്ങര ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:

http://www.youtube.com/watch?v=Hc41OzVCbAs

Source: Kerala Tourism

അമ്മ ദേവതകളായ ചാമുണ്ടിമാരും ഏറെയുണ്ട്. വീരചാമുണ്ഡി, രക്തചാമുണ്ടി, മടയില്‍ ചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, മൂവാളം കുഴി ചാമുണ്ഡി, കൈത ചാമുണ്ഡി, പടിഞ്ഞാറെ ചാമുണ്ഡി,കരിഞ്ചാമുണ്ടി, കിഴക്കേറ ചാമുണ്ഡി, കോളിയാട്ടു ചാമുണ്ഡി തുടങ്ങി നാല്‍പ്പതിലേറെ ചാമുണ്ടിമാരെ കാവുകളില്‍ കെട്ടിയാടിച്ചു വരുന്നുണ്ട്. ചണ്ട മുണ്ടന്‍മാരെ നിഗ്രഹിച്ച ദേവിക്ക് മഹാകാളി കനിഞ്ഞു നല്‍കിയ പേരാണത്രേ ചാമുണ്ഡി.

കൈതചാമുണ്ടി എന്ന തെയ്യത്തിന്റെ വീഡിയോ കാണാന്‍:

http://www.youtube.com/watch?v=XjbvMg0WRrA

Source: Travel Kannur

http://www.youtube.com/watch?v=A0CURX2_kK0

Source: Mr. Jwala

കാളി എന്ന പേരിലും അനേകം മാതൃദേവതമാരുണ്ട്വീരര്‍ കാളിചുടലഭദ്രകാളികരിങ്കാളികൊടുങ്കാളികുതിരക്കാളിപഞ്ചുരുകാളിചൂട്ടക്കാളിപരവക്കാളിതൂവക്കാളിപുലിയൂര്‍ കാളിപുള്ളികരിങ്കാളിഭദ്രകാളി തുടങ്ങിയ തെയ്യങ്ങള്‍ ഉദാഹരണം

അമ്മ ദേവതമാരായ കന്യകാ ദേവതകള് ഇവരാണ്പഞ്ചുരുളി തെയ്യംമുച്ചിലോട്ട് ഭഗവതിനാഗകന്നികന്നിമാണികണ്ണമംഗലം ഭഗവതിപുന്നക്കാല് ഭഗവതിവേങ്ങാക്കോട്ടു ഭഗവതിആയിറ്റി ഭഗവതിപൂമാല ഭഗവതി തുടങ്ങിയ ദൈവങ്ങള് കന്യകമാരാണ്കന്യകാസങ്കല്പം നിലനിര്ത്താന് വേണ്ടിയാണ് മുച്ചിലോട്ട് ഭഗവതിക്ക് താലികെട്ടാന് തുടങ്ങുമ്പോള് ‘അന്തിത്തിരിയന് വാലായ്മ’ എന്ന് വിളിച്ചു പറഞ്ഞു ചടങ്ങ് മുടക്കുന്നത്.

ഭഗവതി തെയ്യം:

അച്ചി എന്നും പോതി എന്നും അറിയപ്പെടുന്നതും  തെയ്യമാണ്.

കണ്ണിൽ മഷിമുഖത്തും ദേഹത്തും മനയോലയും ചായില്യവും ചാലിച്ചത്.നെറ്റിയിൽ മൂന്ന് വരക്കുറി.ചെവിതൊട്ട് താടിവരെ മൂന്ന് കുറി.തലയിൽ വെള്ള കെട്ടുംഅതിനു മുകളിൽ തലപ്പാളിഅതിനു മുകളിൽ പോതിപ്പട്ടംരണ്ടുകൈയിലും മുരിക്കിൽ തീർത്ത നാലുകൈവളകൾഅരയിൽ ചുവന്ന പട്ട്കാലിൽ ചിലമ്പ്.

ഭഗവതി തെയ്യത്തിനു് പല വകഭേദങ്ങളുണ്ടു്.

ഭഗവതികാളിചാമുണ്ഡിഈശ്വരി എന്നീ പേരുകളിലാണ് മിക്ക അമ്മദൈവങ്ങളും അറിയപ്പെടുന്നത്.  ഇതിനു പുറമേ ‘അച്ചി’ എന്നും ‘പോതി’ എന്നും കൂടി അറിയപ്പെടുന്നുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top