Naga Devathakal

Theyyacharithram

നാഗ ദേവതകള്‍: നാഗകണ്ടന്‍, നാഗ കന്നിനാഗക്കാമന്‍ അഥവാ കുറുന്തിനിക്കാമന്‍ തുടങ്ങി  ഏതാനും നാഗ തെയ്യങ്ങള്ഉണ്ട്.

നാഗത്തെയ്യങ്ങള്:

നാഗകന്നിനാഗരാജന്നാഗത്താന്നാഗപ്പോതി:

നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില് പ്രസിദ്ധമായ തെയ്യങ്ങളാണ് നാഗകന്നിനാഗരാജന്നാഗത്താന്നാഗപ്പോതി മുതലായവ. മിക്കവാറും എല്ലാ കാവുകളിലും സര്പ്പക്കാവുകള് ഉള്ളതായി കാണാന് കഴിയും. കയ്യത്ത് നാഗംമുയ്യത്ത് നാഗംഏറുമ്പാല നാഗംകരിപ്പാല് നാഗംഎടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗ ദേവതകളെ കെട്ടിയാടിക്കുന്നത്.പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന് കല്ലിന്റെ അരികിലുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില് നിന്നാണത്രെ  ദേവതമാര് ഉണ്ടായത്.

നാഗകണ്ടനെയും നാഗ കന്നിയെയും കെട്ടുന്നത് വണ്ണാന്മാരാണെങ്കില്പാണന്മാരും മുന്നൂറ്റാന്മാരും കെട്ടിയാടുന്നനാഗ ദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും.ഇത് കൂടാതെ രാമവില്യം കഴകത്തില്‍ ‘നാഗത്തിന്‍ ദൈവം’  എന്നൊരു നാഗ ദേവതയെ വണ്ണാന്മാര്കെട്ടിവരുന്നുകുറുന്തിനി പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗ ദേവതകളാണ്. തെയ്യം നടക്കുന്ന ദിവസങ്ങളില്സര്പ്പബലിയും നടക്കും. സന്താന വരദായിനിയും രോഗ വിനാശിനിയുമാണത്രേ  നാഗ ദേവതകള്‍.

തെയ്യങ്ങളുടെ ചമയങ്ങളില് നാഗരൂപങ്ങള്ക്ക് നല്ല പ്രാധാന്യം ഉണ്ട്.നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണു.മറ്റ് തെയ്യങ്ങളുടെ പല ആഭരണങ്ങളിലും നാഗ രൂപാലങ്കാരങ്ങള് കാണാം.കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവുണ്ട്.നാഗം താത്തെഴുത്ത് എന്ന പേരില് ഒരു മുഖത്തെഴുത്ത് തന്നെയുണ്ടത്രേ.

നാഗരാജനും നാഗക്കന്നിയും വീഡിയോ കാണാന്‍:
http://www.youtube.com/watch?v=HnsWL7H09-4
Source: theyyam ritual (vengara.com)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top