
Theyyacharithram
വൈഷ്ണവ മൂര്ത്തികള്‍:
ഇതിഹാസ പുരാണ കഥാപാത്രങ്ങളുടെ സങ്കല്പ്പത്തിലുള്ള തെയ്യങ്ങളാണ് ഇവ.
നരസിംഹാവതാര സങ്കല്പ്പത്തിലുള്ള വിഷ്ണുമൂര്‍ത്തി, മത്സ്യാവതാരത്തിലുള്ള പാലോട്ട് ദൈവം, ശ്രീരാമവതാര സങ്കല്പ്പത്തിലുള്ള ദൈവത്താര് കോലം (അണ്ടലൂര് ദൈവം), ലക്ഷ്മണ സങ്കല്പ്പത്തിലുള്ള അങ്ക ദൈവം, ഊര്പ്പഴച്ചി വൈഷ്ണവംശ ഭൂതമായ തെയ്യമാണ്.
കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ തെയ്യങ്ങള് ലവ കുശ സങ്കല്പ്പത്തിലാണ് കെട്ടിയാടിക്കുന്നത്.നെടുപാലിയന് ദൈവം ബാലിയുടെ സങ്കല്പ്പത്തിലും കിഴക്കേന് ദൈവം സുഗ്രീവ സങ്കല്പ്പത്തിലുമുള്ള തെയ്യങ്ങളാണ്. മണവാളന്, മണവാട്ടി തെയ്യങ്ങള് ശ്രീരാമന്, സീത എന്നിവരുടെ സങ്കല്പ്പത്തിലാണ് കെട്ടിയാടുന്നത്.