ആദി മൂലിയാടൻ
അങ്ങനെ കുട്ടി ഹോമകുണ്ഡം കൂട്ടി അഗ്നിഭഗവാനെ ധ്യനിച്ചു. പ്രത്യക്ഷപ്പെട്ട അഗ്നിഭഗവാനോട് ഈകുട്ടി പറഞ്ഞു തനിക്കും അഗ്നിയിൽ ലയിക്കണമെന്ന്. അഗ്നിഭഗവാൻ മലയോളം ഉധയകൂലതിൽ ആഗ്നികൂട്ടി കുട്ടിയുടെ കൈകാലുകൾ വെള്ളിച്ചങ്ങലകൊണ്ടും പൊൻന്നിൻ ചങ്ങലകൊണ്ടും ബന്ദിച്ചു അസ്തകൂലത്തിൽ കെട്ടിയിട്ടു
ശേഷം ഭഗവാൻ കുട്ടിയോട് പറഞ്ഞു :—
അഗ്നിയിൽ ലയിക്കേണ്ട കുഞ്ഞല്ലെ.. അതാ അങ്ങ് ഉധയകൂലതിൽ ആഗ്നി ജ്വലിക്കുന്നു . പോയി ലയിച്ചോളൂ.
ഇതുകേട്ടപാടെ കുട്ടിയുടെ കൈകാൽ സ്വതന്ധ്രമായി
ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ കുട്ടി ഉധയകൂലതിൽ കൂട്ടിയ മലയോളം പൊക്കമുള്ള അഗ്നിയിൽ ലയിച്ചു.
അഗ്നിഭഗവാൻ നോക്കുമ്പോൾ കണ്ട കാഴ്ച അതീവ മനോഹരവും ഞെട്ട്ട്ടി ക്കുന്നതുമായിരുന്ന്നു. ആ കുഞ്ഞ് ജ്ഞാനം കൊണ്ടും പ്രായംകൊണ്ടും തപസ്സ്സുകൊണ്ടും വൃദ്ധനായി തോന്നി. കയ്യിൽ കേളിപാത്രവും, പൊന്നിൻ ചൂരക്കോലും, പൊന്നിൻപൂനൂൂലും ഒക്കെ ധരിച് നെറ്റിയിൽ പോന്നിന്പട്ടം ധരിച്ച ഒരു ഉഗ്രമൂർത്തി.
തലയിൽ ജടയും കഴുത്തിൽ അഗ്നിവലയവും മേനിയിൽ പൂക്കളും ഇരിക്കിന്പൂക്കലാൽ അലങ്കരിച്ച മുടിയും ധരിച്ച മനോഹരരൂപം. ഇതുകണ്ടാപാടെ മുക്കോടി ദേവന്മാരും പുഷ്പം വാരിചോരിഞ്ഞു. അഗ്നിഭഗവാൻ അരിയെരിഞ്ഞ് അനുഗ്രഹിച് ഭൂമിയിലേക്ക് അയച്ചു.
കെട്ടി ഇറങ്ങിയാൽ പിന്നെ വളരെ അധികം സമയം കഴിഞ്ഞേ മുടി അഴികൂ. യാത്രയാണ് പ്രധാനം. പുരുഷഗണത്തിൽ ഉള്ള തെയ്യങ്ങളിൽ പ്രാധാന്യവും ശക്തനുമായ ഒരു തെയ്യമാണെന്നാണ് പറഞ്ഞു കേൾകുന്നത്. കാഴ്ച്ചയിൽ വൃദ്ധനായ ഒരു തെയ്യമാണ്, പക്ഷെ ചെറിയ കുട്ടി ആണ്.
മുടിക്ക് പ്രത്യേകത ഉണ്ട്. മുടി വെക്കുന്നതിനു മുന്നേ മേലേരി ഉണ്ട് .പൊയ്കണ്ണും ഉണ്ട്. ശിവാംശ സംഭൂതനാണ് ഈ ദേവൻ, വൈഷ്ണവ തേജസ്സും ഉണ്ട്
തിരുമുടി നിലത്തു തട്ടുംവിധം വണങ്ങുകയുംച്ചെയും തെയ്യം. പുലർച്ചെ 5 മണിയോടെ പുറപ്പെടുന്ന ഈ തെയ്യം മുടി അഴികുമ്പോൾ ഏകദേശം അടുത്ത നാൾ നേരം പുലരും.
ആദി മൂലിയാടൻ
കെട്ടി ഇറങ്ങിയാൽ പിന്നെ വളരെ അധികം സമയം കഴിഞ്ഞേ മുടി അഴികൂ..യാത്രയാണ് പ്രധാനം ..പുരുഷഗണത്തിൽ ഉള്ള തെയ്യങ്ങളിൽ പ്രാധാന്യവും ശക്തനുമായ ഒരു തെയ്യമാണെന്നാണ് പറഞ്ഞു കേൾകുന്നത്… കാഴ്ച്ചയിൽ വൃദ്ധനായ ഒരു തെയ്യമാണ് ,പക്ഷെ ചെറിയ കുട്ടി ആണ്.
മുടിക്ക് പ്രത്യേകത ഉണ്ട്. മുടി വെക്കുന്നതിനു മുന്നേ മേലേരി ഉണ്ട് .പൊയ്കണ്ണും ഉണ്ട്. ശിവാംശ സംഭൂതനാണ് ഈ ദേവൻ, വൈഷ്ണവ തേജസ്സും ഉണ്ട് .. ഒരു അച്ഛനും അമ്മയും പുത്രലാഭാതിനായി അഗ്നിഭാഗവാനെ സ്മരണ ചെയ്തു . അഗ്നികൂട്ടി നെയ്യും അഷ്ടഗന്ധവും പുകച്ചു അഗ്നിഹോമം ചെയ്ത് പുത്രലാഭാതിനായിക്കൊണ്ട് മനമുരുകി പ്രാർത്ഥിച്ചു. ഒടുവിൽ അഗ്നിഭാഗവനുടെ അനുഗ്രഹം അവരിൽ പൂവണിഞ്ഞു ആാ അമ്മ പ്രസവിച്ചു . ആഗ്നിയിൽ സ്പുടം ചെയ്തപോലെ തിളങ്ങുന്ന ശരീരത്തോടും സൌന്ധര്യത്തോടും കൂടിയുള്ള ഒരു പൊൻബാലകൻ. അല്ലലും അലട്ട്ടും ഇല്ല്ലാതെ കാലം കടന്നുപോയി .ഈ കുട്ടിക്ക് 14 ഓളം വയസ്സ്സായി. അപ്പോൾ ഈ കുട്ടിക്ക് മനസ്സിലായി അഗ്നിഭാഗവാൻ സമ്മാനിച്ചതാണ് തന്നെ എന്ന്. അതിനുശേഷം ഈ കുട്ടിക്ക് അഗ്നിഭഗവാനോട് വല്ലാത്ത അടുപ്പവും അഗ്നിഹോമം ചെയ്യാൻ ആഗ്രഹവും ഉണ്ടായി .
അങ്ങനെ കുട്ടി ഹോമകുണ്ഡം കൂട്ടി അഗ്നിഭഗവാനെ ധ്യനിച്ചു. പ്രത്യക്ഷപ്പെട്ട അഗ്നിഭഗവാനോട് ഈകുട്ടി പറഞ്ഞു തനിക്കും അഗ്നിയിൽ ലയിക്കണമെന്ന്. അഗ്നിഭഗവാൻ മലയോളം ഉധയകൂലതിൽ ആഗ്നികൂട്ടി കുട്ടിയുടെ കൈകാലുകൾ വെള്ളിച്ചങ്ങലകൊണ്ടും പൊൻന്നിൻ ചങ്ങലകൊണ്ടും ബന്ദിച്ചു അസ്തകൂലത്തിൽ കെട്ടിയിട്ടു
ശേഷം ഭഗവാൻ കുട്ടിയോട് പറഞ്ഞു :—
അഗ്നിയിൽ ലയിക്കേണ്ട കുഞ്ഞൽല്ലെ.. അതാ അങ്ങ് ഉധയകൂലതിൽ ആഗ്നി ജ്വലിക്കുന്നു. പോയി ലയിച്ചോളൂ… ഇതുകേട്ടപാടെ കുട്ടിയുടെ കൈകാൽ സ്വതന്ധ്രമായി. ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ കുട്ടി ഉധയകൂലതിൽ കൂട്ടിയ മലയോളം പൊക്കമുള്ള അഗ്നിയിൽ ലയിച്ചു.. അഗ്നിഭഗവാൻ നോക്കുമ്പോൾ കണ്ട കാഴ്ച അതീവ മനോഹരവും ഞെട്ട്ട്ടിക്കുന്നതുമായിരുന്ന്നു. ആ കുഞ്ഞ് ജ്ഞാനം കൊണ്ടും പ്രായംകൊണ്ടും തപസ്സ്സുകൊണ്ടും വൃദ്ധനായി തോന്നി
കയ്യിൽ കേളിപാത്രവും, പൊന്നിൻ ചൂരക്കോലും ,പൊന്നിൻപൂനൂൂലും ഒക്കെ ധരിച് നെറ്റിയിൽ പോന്നിന്പട്ടം ധരിച്ച ഒരു ഉഗ്രമൂർത്തി…തലയിൽ ജടയും കഴുത്തിൽ അഗ്നിവലയവും മേനിയിൽ പൂക്കളും ഇരിക്കിന്പൂക്കലാൽ അലങ്കരിച്ച മുടിയും ധരിച്ച മനോഹരരൂപം ….ഇതുകണ്ടാപാടെ മുക്കോടി ദേവന്മാരും പുഷ്പം വാരിചോരിഞ്ഞു … അഗ്നിഭഗവാൻ അരിയെരിഞ്ഞ് അനുഗ്രഹിച് ഭൂമിയിലേക്ക് അയച്ചു …
തിരുമുടി നിലത്തു തട്ടുംവിധം വണങ്ങുകയുംച്ചെയും തെയ്യം..പുലർച്ചെ 5 മണിയോടെ പുറപ്പെടുന്ന ഈ തെയ്യം മുടി അഴികുമ്പോൾ ഏകദേശം അടുത്ത നാൾ നേരം പുലരും..
Courtesy : Sajin Mohan
ആദിമൂലിയാടൻ ദൈവം ഐതീഹ്യം (ഇളവല്ലി ചേകോന്‍)
പ്രസിദ്ധ തീയ്യത്തറവാട് കോട്ടങ്ങളായ നമ്പിയാത്ത് , കൊറ്റക്കുന്ന് കാക്കനാങ്കോട്, പുതിയാണ്ട് കോരമ്പത്ത് എന്നീവടങ്ങളിൽ മാത്രമാണ് ആദിമൂലിയാടന്‍ ദൈവത്തെ കെട്ടിയാടുന്നത്. മന്ത്രമൂര്‍ത്തിയായ ഈ തെയ്യത്തിന് മാന്ത്രികാനുഷ്ഠാനങ്ങള്‍ ധാരാളമുണ്ട്.
ഐതീഹ്യം
മൂലിമല മുത്തപ്പന്റേയും ആദിമല കന്നിയുടേയും പുത്രനായി ജനിച്ച എളവല്ലിച്ചകോന്‍ ചെറുപ്പം മുതല്‍ക്കു തന്നെ അമാനുഷിക ശക്തി പ്രദര്‍ശിപ്പിച്ചിരുന്നു ആദിമലക്കോട്ടയിലാണ് ജനനം. ജനിച്ചു കഴിഞ്ഞ കുഞ്ഞിന് ഒറ്റപ്പശുവിന്റെ പാൽ കൊടുക്കണമെന്ന് പറയുകയുണ്ടായി.അയനാട്ട് തെക്കൻ തീരാളപ്പണിപ്പണ്ടിച്ചിയുടെ അടുത്ത് പോയാൽ ലഭിക്കുമെന്ന് കേട്ടു. അവർക്ക് ഏഴാല നിറയെ പശുക്കളുണ്ടായിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ച്ച വെളുക്കുമ്പോൾ തന്നെ തമ്മരവി വെള്ളിക്കിണ്ടിയും എടുത്തുകൊണ്ട് അയനാട്ട് തെക്കൻ തീരാളപ്പണിപ്പണ്ടിച്ചിയുടെ വീട്ടിന്റെ മുന്നിൽ പോയി നിന്നു . പശുവിനെ കറന്ന് വെള്ളിക്കിണ്ണം അടച്ചിട്ട് കൊണ്ടുവരുമ്പോൾ എവിടെ നിന്നാണ് വരുന്നതെന്നും എന്താവശ്യത്തിനാണ് വന്നതെന്നും ചോദിച്ചു. തിരിച്ച് ആദിമലക്കന്ന്യാവ് ആദിമലക്കോട്ടമതിലിനകത്ത് ഒരു ബാലൻ ജനിച്ചിട്ടുണ്ടെന്നും അവന് ഒരു കുംഭം പാൽ ആവശ്യമാണെന്നും പറഞ്ഞു. എന്നാൽ മറുപടി കേട്ട് ദേഷ്യമാണുണ്ടായത്.എന്നിട്ട് പറയുകയുണ്ടായി വെള്ളിയാഴ്ച്ച പുലർന്നില്ലല്ലോ എന്നും ഇവിടെയുള്ള മക്കൾക്കും പാലും പഴേരിയും കൊടുത്തിട്ടില്ലെന്നും അതിനു മുൻപ് ഒരു കിണ്ടിയിൽ പാലിനായി വന്ന നീ ആരാണെന്നും പറഞ്ഞുകൊണ്ട് പശുവിനെ കെട്ടുന്ന കയറുകൊണ്ട് ആദിമലക്കന്ന്യാവ് തമ്മരവിയുടെ മാറിലേക്ക് അടിക്കാനായി വന്നു.അയനാട്ട് തെക്കൻ തീരാള പണിപ്പണ്ടിച്ചി വെള്ളിക്കിണ്ടി തച്ചു മുറിക്കുകയും ചെയ്തു.'അമ്മ നിരാശയോടെ മകന്റെ അടുത്ത് ചെന്ന് പൊൻമകനേ എന്ന് പറഞ്ഞു കരഞ്ഞു. സൂര്യൻ അസ്തമിച്ച് അഞ്ചുനാഴിക കഴിഞ്ഞപ്പോൾ ദൈവം കാട്ടാനയുടെ വേഷം ധരിച്ച് അയനാട്ട് തെക്കൻ തീരാള പണിപ്പണ്ടിച്ചിയുടെ വീടിന്റെ ഒറ്റാല വാതുക്കലിലൂടെ ചെന്ന് കറുത്ത പശുക്കളെ കരിങ്കൽ പാറയായും വെളുത്ത പശുക്കളെ വെളുത്ത പാറയായും മാറ്റി. പശുവിനെ കെട്ടുന്ന കയറെല്ലാം പെരുമ്പാമ്പുമായി മാറ്റി. കൂടാതെ ആലയും പരിസരവും അഗ്നിക്കിരയാക്കുകയും ചെയ്തു.പിറ്റേന്ന് രാവിലെ പശുവിനെ കറക്കുമ്പോൾ ഒരു മുലയിൽ നിന്ന് ചലം, ഒരു മുലയിൽ നിന്ന് രക്തം, ഒരു മുലയിൽ നിന്ന് പാൽ, ഒരു മുലയിൽ നിന്ന് കരിനീര് എന്നിവയെല്ലാം വരുകയുണ്ടായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നറിഞ്ഞു ആദിമലക്കോട്ടയിൽ പോവുകയും അതിനായി പരിഹാരം തേടുകയും ചെയ്തു. അതിനു പരിഹാരമായി പ്രായശ്ചിത്തം ചെയ്തതിനാൽ ഇത്ര നാളും പശുക്കളെ കെട്ടി പാല് കറക്കുകയായിരുന്നില്ലേ അതിനു പകരമായി ഇനി പശുക്കളെ കെട്ടാതെ കറന്നെടുക്കാം എന്ന് അനുഗ്രഹിച്ചു.
പിന്നീട് ആറാംവയസ്സിൽ കുട്ടിക്ക് ചോറു കൊടുക്കാൻ തീരുമാനിച്ചു.അതിനായി കണിയാനെ വിളിച്ചു വരുത്തുകയും ദിവസവും തീയതിയും എല്ലാം നിശ്ചയിക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച ദിവസം കൊടുക്കാം എന്നായിരുന്നു തീരുമാനം.അതിനായി ആഭരണങ്ങൾ തയ്യാറാക്കുന്നതിനായി തട്ടാനെ വിളിച്ചു വരുത്തുകയും ആവശ്യമായ സ്വർണ്ണം നൽകുകയും ചെയ്തു.ആഭരണങ്ങൾ തീർക്കുന്ന പുരയിൽ നിന്ന് തട്ടാൻ ആ സ്വർണ്ണത്തിൽ നിന്ന് കുറച്ചെടുത്ത് അരയിൽ വെക്കുകയും ബാക്കിയുള്ള സ്വർണ്ണം കൊണ്ട് ആഭരണങ്ങൾ നിർമിക്കുകയും ചെയ്തു.തുടർന്ന് തട്ടാന് നിവരാനും വലിയുവാനും കഴിയാതെ വന്നു.കൂടാതെ അവനു കണ്ണിന്റെ കാഴ്ചയും നഷ്ടമായി.എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ പൊറുക്കണമെന്നും തന്റെ കാഴ്ച തിരിച്ചുകിട്ടിയാൽ കാളകാവജ്രം തീർത്തുതരാമെന്നും പറഞ്ഞു.അങ്ങനെ കാഴ്ച്ച തിരിച്ചു കിട്ടിയപ്പോൾ പോന്നെല്ലാം പടിഞ്ഞാറ്റയിൽ വെച്ചു. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ചോറൂണ് മങ്ങലകല്യാണം നന്നായി നടന്നു. സ്വാമിമാരുടെയും യോഗീശ്വരന്മാരുടെയും സാന്നിദ്ധ്യത്തിൽ ചോറ് വാരിക്കൊടുത്ത് ആദിമല ഇളവില്ലി ചേകോൻ എന്ന് പേര് വിളിച്ചു.
അങ്ങനെ പന്ത്രണ്ടാംവയസ്സിൽ അക്ഷരവിദ്യ കഴിഞ്ഞ് ആദിമലക്കോട്ടയിലേക്ക് തിരിച്ചെത്തി. അപ്പോൾ 'അമ്മ ആദിമലക്കന്ന്യാവ് നിന്റെ അച്ഛൻ പാലും പഴവും പഞ്ചസാരയും കൂട്ടി ചോറ് കഴിക്കുന്നുവെന്നും അച്ഛന്റെ കൂടെ പോയിരുന്ന് ചോറ് കഴിച്ചോളൂ എന്നും പറഞ്ഞു .എന്നാൽ തനിക്ക് ചോറ് വേണ്ടെന്നും അഗ്നിഹോമം ധരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അച്ഛനും അമ്മയും മകനോടായി പറഞ്ഞു, 'പാലിന്റെ മണം പോലും നിന്നിൽ നിന്നും വിട്ടകന്നിട്ടില്ല, മാത്രമല്ല അഗ്നിഹോമം ധരിക്കാനുള്ള പ്രായവും ബുദ്ധിയുമൊന്നും തന്നെ നിനക്കായിട്ടില്ല എന്നും പറഞ്ഞു."
എന്നാൽ അവരുടെ കാൽക്കൽ വീണ് അവിടെ നിന്നും യാത്ര തിരിച്ചു.
അഗ്നിഹോമം ധരിക്കാനായി അഗ്നിഭഗവാന്റെ അടുത്തേക്കാണ് പോയത്.
കളഭങ്ങളും കസ്തൂരിയുമൊക്കെയെടുത്ത് മെയ് ഒപ്പിക്കുകയും വെള്ളിച്ചങ്ങലയും പൊൻചങ്ങലയും കൊണ്ട് ചിത്രത്തൂണിൽ ബന്ധിക്കുകയും ചെയ്തു. ആ സമയത്ത് അഗ്നിഭഗവാൻ ആറ് കീറി പന്ത്രണ്ട് വരച്ച
ഏഴ് എണ്ണതിരി വളച്ച് പുഷ്പാഞ്ജലിക്കിരുന്നു. പുഷ്പാഞ്ജലി കഴിഞ്ഞ് ഏഴ് വർണ്ണത്തിര നീക്കി കണ്ണുതുറന്നപ്പോൾ അഗ്നിഭഗവാൻ കാണുന്നത് അഗ്നിഹോമം ധരിക്കാൻ വന്ന ചേകോന്റെ മേലേരിയും മീത്തു പാത്രവും ചൂടുകൊണ്ട് വെന്തു പൊട്ടിത്തെറിക്കുന്നതാണ്. ഇതുകണ്ട് ഇളവില്ലി ചേകോൻ വലത്തുതിരിഞ്ഞ് പൊൻ ചങ്ങലയും ഇടത്തുതിരിഞ്ഞ് വെള്ളിച്ചങ്ങലയും പൊട്ടിച്ച അരയോളം അഗ്നികുണ്ഡത്തിൽ പോയിവീണു. അങ്ങനെ ഇളവില്ലി ചേകോൻ അഗ്നിദേവന്റെ അനുഗ്രഹത്താൽ അഗ്നിഹോമം ധരിച് ആദിമൂലിയാടൻ ദൈവമായി മാറുകയും പിന്നീട് പൊന്നമ്പലത്ത് ചെന്നുകൊണ്ട് പതിനെട്ടു ഭാഷകളും നാഗസ്വരം വായനയും അഭ്യസിക്കുകയും ചെയ്തു. പൊന്നമ്പലത്തെ സ്വാമിയാരും യോഗീശ്വരന്മാരും ചേർന്ന് യോഗചിഹ്നങ്ങളായ യോഗപട്ടം, കേളീപാത്രം, മാത്രക്കോൽ, പൂണൂൽ, പൊന്മുദ്ര എന്നിവ നൽകി അരിയെറിഞ്ഞു പേര് ചൊല്ലിവിളിച്ചു " ആയിരം വർഷം വാണിരുന്നോ ദൈവേ ആദിമൂലിയാടാ".
ആദിമൂലിയാടൻറെ ഉറ്റ ചങ്ങാതിമാരാണ് അമ്മാന്തക്കോട്ടയിലെ അമ്മാന്തകേളപ്പനും അതിരാളൻ കോട്ടയിലെ അതിരാളനും പുതു ചൂരം വടുവേശ്വരം മീനം കൊല്ലി ചാർത്തു മലയും കഴിഞ്ഞ് ആയിരം വെള്ളെരുതിന്റെ ഇടയിൽവെച്ചു വില പറഞ്ഞ് വെള്ളിമോതിരം അടയാളം കെട്ടി ഒരു വെള്ളെരുതിനെ സ്വന്തമാക്കി മൂലിമലക്കോട്ടയിൽ തിരിച്ചെത്തി. അതുകഴിഞ് ചേകവരിരുവരോടുമായി പറഞ്ഞു " നമ്മളിന്ന് പുതിയൊരു നാട് കാണാൻ പോകുന്നു".അങ്ങനെ ദൈവം വെള്ളെരുതിന്റെ മുതുകിൽ കയറുകയും ചേകവരിരുവരും അതിന്റെ ഓരോ കൊമ്പ് പിടിക്കുകയും ചെയ്തു. കുറെദൂരം ചെന്നപ്പോൾ ചേകവരിരുവരോടും വിശ്രമിക്കാൻ പറഞ്ഞ് ദൈവം ചെറുക്ക തണ്ടയാന്റെ വീട്ടിൽ പോയി. തനിക്ക് ദാഹിക്കുന്നുവെന്നും എന്തെങ്കിലും തരുവാനുണ്ടോ എന്നും ചോദിച്ചു എന്നാൽ തണ്ടയാത്തി പറഞ്ഞത് എന്റെ രണ്ടു കണ്ണാണെ ആഴിക്ക് തുള്ളി ഇല്ലെന്നും. എന്നാൽ അവളുടെ വാക്കിൽ വിശ്വാസമില്ലാത്തതിനാൽ ദൈവം വേഷം മാറി പടിഞ്ഞാറ്റകത് ചെന്ന് നോക്കി. അപ്പോളവിടെ കണ്ടത് പന്ത്രണ്ടു കരിയാണി കരിം കലശമാണ്. ദൈവം അതെടുത്തുല്ലസിച്ചു, ശേഷം അവിടുന്നിറങ്ങിപ്പോന്നു. തുടർന്ന് തണ്ടയാൻ വന്ന് ദാഹം മാറ്റാൻ ചോദിച്ചപ്പോൾ ചെനോക്കിണ്ടിയുമായി അകത്തു പോയ തണ്ടയാത്തി കാണുന്നത് പന്ത്രണ്ട് കരിയാണി കരിംകലശവും വറ്റിവരണ്ടു കിടക്കുന്നതാണ്. ആരെങ്കിലും തനിക്കു മുൻപേ വന്നായിരുന്നോ എന്ന് ചോദിച്ചപ്പോൾ വന്നിരുന്നെനും പറഞ്ഞു. അറവില തെണ്ടിയോ എന്നും നമ്മുടെ ദൈവം മലനാട്ടീന്ന് കീഞ്ഞിട്ടുണ്ടെന്നും തണ്ടയാൻ പറഞ്ഞു. ദൈവം പോയ വഴി അന്വേഷിച്ചിറങ്ങി കണ്ടെത്തുകയും ക്ഷമ പറഞ് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ചെറുക്ക തണ്ടയാന്റെ വീട്ടിൽ പോയി, തുടർന്ന് വറ്റി വരണ്ട പന്ത്രണ്ട് കരിയാണി കലശം നിറയുകയും അതിൽ ഒന്നുമുഴുവൻ ദൈവത്തിനു കൊടുക്കുകയും ചെയ്തു. എന്നാൽ അണ്ണാക്കും മീശക്കൊടിയും നനഞ്ഞിട്ടില്ലെന്നും അതിനായി തണ്ടയാനു കൊടുക്കുന്ന ചെനോകിണ്ടിയിൽ തരാൻ പറഞ്ഞു .അത് കുടിച്ച ദൈവം സന്തോഷത്തോടെ അവിടെ നിന്നും സുഹൃത്തുക്കളോടൊപ്പം യാത്ര തുടർന്നു. കുറേ ദൂരം ചെന്നപ്പോൾ ചേകോന്മാരിരുവരോടും വിശ്രമിക്കാൻ പറഞ്ഞ് ദൈവം പയ്യന്നൂർ തണ്ടയാന്റെ വീട്ടിലേക് പോയി. കുടിക്കാൻ തരാനുണ്ടോ എന്ന് ദൈവം തണ്ടയാത്തിയോട് ചോദിച്ചു. എന്നാൽ എന്റെ രണ്ടു കണ്ണാണെ ആഴിക്ക് തുള്ളി ഇല്ലെന്ന് പറഞ്ഞു. എന്നാൽ അവളുടെ വാക്കിൽ വിശ്വാസമില്ലാത്തതിനാൽ ദൈവം വേഷം മാറി പടിഞ്ഞാറ്റകത് ചെന്ന് നോക്കി. അപ്പോളവിടെ കണ്ടത് ഇരുപത് കരിയാണി കരിംകലശമാണ്. ദൈവം അതെടുത്തുല്ലസിച്ചു, ശേഷം അവിടുന്നിറങ്ങിപ്പോന്നു.
തുടർന്ന് തണ്ടയാൻ വന്ന് ദാഹം മാറ്റാൻ കുടിക്കാൻ ചോദിച്ചപ്പോൾ ചെനോക്കിണ്ടിയുമായി അകത്തു പോയ തണ്ടയാത്തി കാണുന്നത് ഇരുപത് കരിയാണി കരിംകലശവും വറ്റിവരണ്ടു കിടക്കുന്നതാണ്. ആരെങ്കിലും തനിക്കു മുൻപേ വന്നായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഒരാൾ വന്നിരുന്നെനും പറഞ്ഞു. കിഴക്കു ഭാഗത്തുനിന്നും പടിഞ്ഞാറു ഭാഗത്തേക്ക് പോയെന്നും പറഞ്ഞു. തുടർന്ന് തണ്ടയാൻ ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിച്ചു. നടന്നതിനൊക്കെ മാപ്പുചോദിച്ചു. ശേഷം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതുകണ്ട തണ്ടയാത്തി ഇരുപത് കരിയാണി കലശവും വറ്റിക്കിടക്കുവാണെന്ന് പറഞ്ഞപ്പോൾ അകത്തുചെന്ന് നോക്കാൻ പറഞ്ഞു. അപ്പോൾ കണ്ടത് വറ്റിവരണ്ട ഇരുപത് കരിയാണി കരിംകലശവും നിറഞ്ഞു നിൽക്കുന്നതാണ്. അതിൽ ഒന്ന് മുഴുവൻ ദൈവത്തിനു നൽകി. എന്നാൽ അത് കുടിച്ചപ്പോൾ തന്റെ മീശക്കൊടിപോലും നനഞ്ഞിട്ടില്ലെന്നും അതിനായി തണ്ടയാനു കൊടുക്കുന്ന ചെനോകിണ്ടിയിൽ തരാൻ പറഞ്ഞു .അത് കുടിച്ച ദൈവം സന്തോഷത്തോടെ അവിടുന്നിറങ്ങി. ഇറങ്ങാൻ നേരം തന്നോട് പറഞ്ഞതുപോലെ ഇനി ആരോടും കള്ളം പറയരുതെന്ന് തണ്ടയാത്തിയെ ഉപദേശിച്ചു. ഇതിനു പരിഹാരമായി തറവാട്ടിൽ തെയ്യം കഴിപ്പിക്കാം എന്ന് തണ്ടയാത്തി പറയുകയുണ്ടായി. എന്നാൽ പയ്യന്നൂർ തണ്ടയാത്തി ആദിമൂലിയാടൻ ദൈവത്തോട് പറഞ്ഞ വാക്കുകൾ മറന്നു പോവുകയും അതിന്റെ ഫലമായി ഓരോദുർനിമിത്തങ്ങൾ കണ്ടുതുടങ്ങുകയും ചെയ്തു. കണിയാൻ കണ്ട് അറിഞ്ഞുനോക്കിയപ്പോൾ നേരത്തെ ആദിമൂലിയാടൻ ദൈവത്തോട് പറഞ്ഞ വാക്ക് പാലിക്കാത്തതിന്റെ ഫലമാണിതെന്നും പറഞ്ഞു. തുടർന്ന് പെരുവണ്ണാനെ വരുത്തുകയും അടയാളം കൊടുക്കുകയും ദൈവത്തിന്റെ തെയ്യം കഴിപ്പികുകയും ചെയ്തു.
ദൈവം പിന്നീട് പുല്ലോളി തണ്ടയാന്റെ കൂടെ പോവുകയും അവിടെ കോലാരത്ത് എന്നാണ് അറിയപ്പെടുന്നത്. പിന്നീട് പുല്ലോളി തണ്ടയാൻ ദൈവത്തെ ഉപേക്ഷിക്കുകയും അതിന്റെ ഫലമായി ദൈവത്തിന്റെ മൂരി വിരണ്ട്‍ വെള്ളൂർ ഇല്ലത്തിനടുത്തു വരെ എത്തി. പിന്നീട് ഈ വിവരം അറിഞ്ഞ വെള്ളൂരില്ലം തന്ത്രി അവിടെയെത്തുകയും ദൈവത്തിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടെന്ന് മനസ്സിലാക്കുകയും ദൈവത്തെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അവിടെ കൊറ്റംകുന്ന് എന്ന് അറിയപ്പെടുന്നു. അവിടെ നിന്ന് ദൈവം നമ്പിയാത്തും പിന്നീട് അക്കാവ്, പുതിയാണ്ടി, കാക്കനാംക്കോട്ട്, മാടത്താംകണ്ടി, കോരമ്പേത് എന്നിവിടങ്ങളിലേക്ക് പോവുകയും അവിടെയെല്ലാം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അങ്ങനെ അവിടങ്ങളിലെല്ലാം ആദിമൂലിയാടൻ ദൈവം വാഴുന്നു.
Adi Mooliadan
A father and mother remembered Lord Agni for the birth of a son.
He lit a fire and smoked ghee and Ashtagandha and performed Agnihoma and prayed with a deep heart. Finally, the blessing of Agni Bhagavan blossomed in them and the mother gave birth. A golden boy with a body and beauty shining like sputum in fire. Time passed without Allalum Alattum. This child was about 14 years old. Then this child realized that it was gifted by Lord Agni Bhagwan. After that this boy became very attached to Lord Agni and wanted to do Agnihom.
So the boy gathered a homakunda and meditated on Lord Agni. The boy told Agni Bhagavan who appeared that he too wanted to merge with Agni. Lord Agni lit a fire in Udhayakula as far as the mountain and bound the child's limbs with silver chains and gold chains and tied them to Astakulam.
Then the Lord said to the child:—
You are not a child who should be merged in the fire. Go join in…
Hearing this, the child's hands and feet went limp
Before closing his eyes and opening them, the boy was absorbed in the fire as tall as a mountain in Udayakula.
When Lord Agni looked, the sight he saw was very beautiful and shocking
The child seemed old with wisdom, age and penance
A ferocious figure with a Kelipatra, a golden cane, and a golden poonoool in his hand and wearing a golden crown on his forehead...
A beautiful figure wearing a braid on the head, a circle of fire around the neck, flowers in the mane and hair decorated with flowers.
On seeing this, three crore gods also showered flowers...
Lord Agni blessed and sent to the earth...
If you tie your hair down, take off your hair after a long time..The important thing is to travel.
Hair is special. Before the hair, there is the maleri. There is also the eyeball. This deity is Sivamsha Sambhutan and has Vaishnava radiance
Courtesy : Sajin Mohan