Theyyam Details

  • Home
  • Theyyam Details

Ali Chamundi / Ali Bhootham Theyyam

Feb. 12, 2024

Description

ALI CHAMUNDI / ALI BHOOTHAM ആലി തെയ്യം (ആലിചാമുണ്ടി)അഥവാ ആലി ഭൂതം:

മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്‍ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്‍ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്. കുമ്പളയിലെ ആരിക്കാടി പാടാര്‍കുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന തെയ്യാട്ടത്തില്‍ ആലി തെയ്യം കെട്ടിയാടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ആലി തെയ്യം അനുഗ്രഹിക്കുന്നതു. തുളു നാട്ടിലെ ചില തീയ്യ തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്. 

കുമ്പള ദേശക്കാര്‍ ആലി തെയ്യത്തെ ആലിഭൂതം എന്നും കെട്ടിയാടുന്ന കാവിനെ ആലിഭൂതസ്ഥാനം വിളിക്കാറുണ്ട്.

ഉഗ്ര ദുര്‍മാന്ത്രികനായിരുന്ന ആലി കുമ്പള നാട്ടിനെയും കുമ്പള അരീക്കാടിയിലെ തീയ്യ തറവാട്ടുകാരെയും ഏറെ വിഷമിപ്പിച്ചയാളായിരുന്നു. തീയ്യ തറവാട്ടിലെ സുന്ദരിയായ കന്യകയെ ആലി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‍ തറവാട്ട് കാരണവര്‍ കുലപരദേവതയായ പാടാര്‍ കുളങ്ങര ഭഗവതിയെ പ്രാര്‍ഥിക്കുകയും പാടാര്‍ കുളങ്ങര ഭഗവതി ഈ ദൌത്യം പുതിയ ഭഗവതിയെ ഏല്‍പ്പിക്കുകയും ചെയ്തുവത്രേ. സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയ പാറക്കുളത്തില്‍ ഒന്നിച്ചു കുളിക്കാന്‍ ക്ഷണിക്കുകയും നീരാട്ടിനിടയില്‍ ആലിയുടെ അരയില്‍ കെട്ടിയ ഉറുക്കും തണ്ടും കൈക്കലാക്കുകയും തല്‍സ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തുവത്രേ.

ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടില്‍ ദുര്‍നിമിത്തങ്ങള്‍ ഏറി വരികയും തുടര്‍ന്ന്‍ നടത്തിയ പ്രശ്ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്‍പ്പിക്കുകയും ചെയ്തുവത്രേ.

ആലിയെ കൊന്നത് രക്തചാമുണ്ടി ആണെന്നൊരു പാഠഭേദവും നിലവിലുണ്ട്.

ആലി ചാമുണ്ഡി അഥവാ ആലി തെയ്യം വീഡിയോ കാണാന്‍: 
 
http://www.youtube.com/watch?v=kTSG-5rPr5M
കടപ്പാട്: സിറ്റി ചാനല്‍

Description

ALI CHAMUNDI / ALI BHOOTHAM

Ali Theiyat came out with his face painted, a golden long cap on his head, garlands of flowers around his neck, a red silk turban and a cane in his hand. Ali Theiyam is tied in the Theyatam held in the month of Meena at Arikadi Patarkulangara Bhagavathy place in Kumbala. Ali Theiyam blesses in a special position on the left side of Kavin. This Theiyam is also tied in some Theiya clans of Tulu Nadu.

People of Kumbala call Ali Theiyat as Alibhutam and call it Alibhutasthanam.

Ali, who was a ferocious sorcerer, was very troublesome to the Kumbala nation and the Theiya clans of Kumbala Areekadi. After Ali tried to ensnare the beautiful maiden of Theiya Tharavat, the Tharavat Karanas prayed to Patar Kulangara Bhagavathy, the clan deity, and Patar Kulangara Bhagavathy assigned this task to the new Bhagavathy. The new beautiful Bhagwati invited Aliya to bathe together in the rock pool, and while bathing, she took the rope and rod tied around Ali's waist, took the form of Talswar and made Ali happy.

After this incident which took place at Chatrampallat in Arikadi, evil motives started to rise in the country and according to the judgment of the issue, Ali, the son of God, was ordered to be chained.

There is also a version that Ali was killed by Rakta Chamundi.

 http://www.youtube.com/watch?v=kTSG-5rPr5M

Credit: City Channel