Theyyam Details

  • Home
  • Theyyam Details

Ankakulangara Bhagavathi Theyyam

Feb. 11, 2024

Description

ANKAKULANGARA BHAGAVATHI  അങ്കക്കുളങ്ങര ഭഗവതി (പടുവളത്തില്‍ പരദേവത):

ദേവാസുര യുദ്ധ മദ്ധ്യേ പടജയിക്കാന്‍ അവതരിച്ച യുദ്ധ ദേവതയാണ് അങ്കക്കുളങ്ങര ഭഗവതി. അങ്കംവെട്ടി ജയിച്ച അമ്മദൈവമാണ് അങ്കക്കുളങ്ങര ഭഗവതി. അങ്കക്കുളങ്ങരക്കാവിലാണ് ഈ ദേവതയുടെ മുഖ്യസ്ഥാനം. അങ്കക്കുളങ്ങര ഭഗവതിയുടെ ആരൂഡസ്ഥാനമായ മഞ്ഞത്തൂര്‍ കാവ് അങ്കക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന് അറിയപ്പെടുന്നു. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. ഫെബ്രുവരി മാസം രണ്ടാമത്തെ ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായാണ് ഇവിടെ തെയ്യം കെട്ടിയാടിക്കുന്നത്. ആദ്യ ദിവസം തെയ്യത്തിന്റെ തോറ്റവും പിറ്റേന്നു തെയ്യവും പുറപ്പെടും.  അരയില്‍ കുത്തുപന്തവും, വൈരിദ്ദളമെന്ന പ്രത്യേക മുഖത്തെഴുത്തുമുള്ള ഈ തെയ്യത്തിന്റെ മുടി വട്ട മുടിയാണ്. പടുവളം നാട്ടില്‍ നാടുവാഴികള്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു പക്ഷം ചേര്‍ന്ന് യുദ്ധം നയിച്ച മൂന്നു ദൈവതങ്ങളില്‍ ഒന്നാണ് പടുവളത്തില്‍ പരദേവത എന്ന് കൂടി അറിയപ്പെടുന്ന അങ്കക്കുളങ്ങര ഭഗവതി.

 

അല്ലോഹലൻ  എന്ന ദുഷ്പ്രഭുവിനെ നിഗ്രഹിക്കാനായി രയരമംഗലത്തമ്മയുടെ മൂന്നാം തൃക്കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഉഗ്ര ദേവതയാണ് അങ്കക്കുളങ്ങര ഭഗവതി.

രയരമംഗലത്തമ്മയുടെ ആജ്ഞ പ്രകാരം യുദ്ധം ചെയ്ത് അല്ലോഹലനെ വധിച്ച ശേഷവും കോപം അടങ്ങാത്ത ഭഗവതി  രയരമംഗലം വടക്കേം വാതിലിൽ കൈയെടുത്തു.മകളുടെ കോപം കണ്ട് അവിടെ സ്ഥാനം അനുവദിച്ചാൽ  നന്നാവില്ലെന്ന് കണ്ട  രയരമംഗലത്തമ്മ മകളോട്  മഞ്ഞത്തൂർ കാവിൽ സ്ഥാനമുറപ്പിക്കാൻ നിർദേശിച്ചു. ഇതിൻ പ്രകാരം അങ്കക്കുളങ്ങര ഭഗവതി മഞ്ഞത്തൂർ കാവിൽ ശേഷിപ്പെട്ടു.

പടുവളത്തിനും രയരമംഗലത്തിനും ഇടയിൽ ഉള്ള അങ്കക്കുളത്തിന്റെ കരയിൽ പടപ്പുറപ്പാട് നടത്തിയതിനാൽ അങ്കക്കുളങ്ങര ഭഗവതി എന്ന പേര് കൊണ്ടു. പടുവളത്തിൽ മൂവർ പരദേവതമാരിൽ ഒരാൾ കൂടിയാണ് ഇ രണദേവത.

 

അങ്കകുളങ്ങര ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:

http://www.youtube.com/watch?v=eekMVK1gzSA

കടപ്പാട്: കേരള ടൂറിസം

 

 

Description

ANKAKULANGARA BHAGAVATHI (Goddess in Paduvalam):

Ankakulangara Bhagavathy is the goddess of war who incarnated to fight in the midst of the Devasura war. Ankakulangara Bhagavathy is the mother deity who conquered Ankamvetti. The main seat of this deity is in Ankakulangarakkav. Ankakulangara Bhagavathy's Arudasthan Manjathur Kav is known as Ankakulangara Bhagavathy Temple. This theyam is woven by the Vannan community. Theyam is held here for two days in the second week of February. On the first day there will be a loss of the Theiyat and on the next day the Theiyam will depart. The hair of this Theiyam is round hair with a knot at the waist and a special inscription called Vairiddalam. Ankakulangara Bhagavathy, also known as Paradevata in Patuvalam, is one of the three deities who led the war on one side when the villagers clashed in the land of Patuvalam.

To watch video of Ankakulangara Bhagavathy Theiyat:

http://www.youtube.com/watch?v=eekMVK1gzSA

Credit: Kerala Tourism

Kavu where this Theyyam is performed