ശ്രീ കൂർമ്പയും, ആര്യഭദ്രനും മുഖാമുഖം, വാചാലും
പയ്യന്നൂർ മാവിച്ചേരി ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിനോട നുബന്ധിച്ച് കെട്ടിയാടിയ അപൂർവ്വ തെയ്യമാണ് ആര്യഭദ്രൻ (കപ്പിത്താൻ). കളിയാട്ടത്തിൻ്റെ മുന്നാം ദിനം പുലർച്ചയാണ് ശ്രീ കൂർമ്പയും, ആര്യ ഭദ്രനും മുഖാമുഖം കാണുന്ന ഈ അപൂർവ്വ ചടങ്ങ് നടക്കുന്നത് .ശ്രീ കൂർമ്പ ഭഗവതി കടൽ കടന്ന് എത്തിയാണ് എന്നാണ് ഐതിഹ്യം, കൂർമ്പയുടെ കപ്പിത്താനാണ് ആര്യഭദ്രൻ.കപ്പിത്താനായ ആര്യഭദ്രൻ തൻ്റെ എല്ലാമായ ശ്രീ കൂർമ്പയെ മുഖാമുഖം കാണുന്നതും, അവർ പരസ്പരം നടത്തുന്ന വാചാലും ഭക്തമാനസങ്ങൾക്ക് അത്ഭുതം തന്നെയാണ്. വളരെ അപൂർവ്വമായി കെട്ടിയാടുന്ന തെയ്യക്കോലമാണ് ആര്യഭദ്രൻ
കടപ്പാട്: പച്ച വെളിച്ചം