ചെറുകുന്നത്തമ്മയോടെപ്പം എഴുന്നളളി കോലത്ത് നാട്ടിലെ തളിവാരക്കടപ്പുറത്ത് (ആയിരംതെങ്ങ് ) വന്നിറങ്ങി ഉപവിഷ്ടയായി കോലത്ത് നാടിന്റെ മണ്ണിൽ ആദ്യമായി ഇവിടുത്തെ പട്ടിണിയും പരിവട്ടവുമകറ്റാൻ കുഴിയടുപ്പിട്ട് ചെമ്പും ചോറും വെച്ച് ആദ്യമായി അന്നമൂട്ടിയ അന്നപൂർണ്ണേശ്വരിയുടെ സങ്കൽപ്പമായി വാഴ്ത്തപ്പെടുന്ന മഹാത്മ്യം വിളിച്ചോതുന്ന ചെക്കിത്തറയും മറ്റനേകം പ്രാധാന്യവുമുൾക്കൊള്ളുന്ന പരിപാവനമായ മണ്ണിന്റെ ” പരദേവത ” യാ യി കുടികൊള്ളുന്ന “ആയിരംതെങ്ങ് ചാമുണ്ഡീ ക്ഷേത്രം ‘.
പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്തചാമുണ്ടി. മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ഈ ദേവി. ഈ ദേവി ആയിരം തെങ്ങില്‍ ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. മലവെള്ളം പ്രളയം വിതച്ച നാട്ടില്‍ പട്ടിണി നടമാടിയപ്പോള്‍ നാടും നാട്ടു കൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാന്‍ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോള്‍ അമ്മ ദേവിയും ആറില്ലത്തമ്മമാരും കപ്പലില്‍ ആണ്ടാര്‍ വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലെക്ക് വരികയും ആയിരം തെങ്ങില്‍ കടവടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ കരയില്‍ പൂജിചിരുത്തി. ദാഹം തീര്‍ക്കാന്‍ കൊടുത്ത ഇളനീര്‍ പാനം ചെയ്ത ശേഷം തൊണ്ട് വലിച്ചെറിഞ്ഞു പിന്നെ ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാല്‍ വട്ടം തനിക്കു കുടി കൊള്ളാന്‍ വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരിക്ക് അങ്ങിനെ ചെറുകുന്നില്‍ ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരില്‍ രക്തചാമുണ്ടി പൂജാപൂക്കള്‍ വാരുന്ന മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അവരുടെ കുലദേവതയായി മാറി എന്നാണു വിശ്വാസം.