Theyyam Details

  • Home
  • Theyyam Details

Bappooran Theyyam / Bappooranmar Theyyam / Bapooriyan Theyyam / Bappiriyan Theyyam / Arya Bappiriyan Theyyam

April 18, 2024

Description

ആര്യപൂങ്കന്നിയും ബപ്പിരിയന്‍ തെയ്യവും:

 
ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍ യാത്ര നടത്താന്‍ തീരുമാനിക്കുകയും തന്റെ ആറു ആങ്ങിളമാരെയും കൂട്ടി യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്കയാത്രയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ ബോട്ട് തകര്‍ന്ന്‍ എല്ലാവരും കടലില്‍ പതിച്ചു. തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കയറി പിടിച്ചു ഏഴു ദിവസത്തോളം അവര്‍ കടലില്‍ ചിലവിട്ട് എട്ടാം ദിവസം എല്ലാവരും കരയ്ക്കടുത്തു. കരയ്ക്കടുത്ത അവര്‍ പരസ്പ്പരം മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ പോയി.
 
കടല്‍ക്കരയില്‍ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലില്‍ ഒരു ചെറു തോണിയില്‍ പോകുന്ന ബപ്പിരിയനെ കാണുന്നു. സഹായത്തിനായി വിളിച്ച ആര്യപൂങ്കന്നിയെ അവഗണിച്ചു യാത്ര ചെയ്യാന്‍ തുടങ്ങിയ ബപ്പിരിയനെ തന്റെ മാന്ത്രിക കഴിവുകള്‍ കാണിച്ചു അത്ഭുതപ്പെടുത്തി തന്റെ സഹോദരന്‍മാരെ തിരക്കാന്‍ വേണ്ടി കൂടെ കൂട്ടുന്നു. എന്നാല്‍ ഒടുവില്‍ വെണ്മലാറ്റിന്‍കരയില്‍ വെച്ച് സഹോദരെ കണ്ടെത്തിയപ്പോള്‍ അവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിക്കുകയും ആര്യപൂങ്കന്നിയുടെ കൂടെ പോകാന്‍ തയ്യാറാകുകയും ചെയ്യാത്തതിനെ തുടര്‍ന്നു ആര്യപൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാര്‍ തീരത്ത് കൂരന്‍ കുന്നിലെത്തുന്നു. അങ്ങിനെ അവിടെ തളിപ്പറമ്പ്  കൈതക്കീല്‍ അമ്പലത്തില്‍ പ്രതിഷ്ഠ നേടുന്നു.  വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
 

ബപ്പിരിയൻ അല്ലെങ്കിൽ ആര്യ ബപ്പിരിയൻ.

ദേവതമാർ മരക്കലമേറിയിട്ടാണ് ആര്യകെട്ടിൽ നിന്നും മലയാം കെട്ടിലേക്കു വരുന്നത് .ആ കപ്പലിന്റെ അല്ലെങ്കിൽ മരക്കലത്തിന്റെ കപ്പിത്താൻ സങ്കല്പം ആണ് ബപ്പിരിയൻ എന്ന തെയ്യം സഹായത്തിനായി കൂടെ മാപ്പിളമാരും ഉണ്ടായിരുന്നെന്ന് പറയുന്നു. ബപ്പിരിയൻ കെട്ടിയാടിക്കുമ്പോൾ മാപ്പിള പൊറാട്ടും കെട്ടിയാടിക്കുന്നു. വേലൻ സമുദായക്കാരുടെ ഇ കോലം അപൂർവ്വമാണ്.

At Narikott mekkattillam

To watch out: 

https://youtube.com/shorts/VHwLW-7xegk?si=hKSmIow11J7Ft5fm

Kavu where this Theyyam is performed