Theyyam Details

  • Home
  • Theyyam Details

Chudala Bhadrakali Theyyam / Chudala Kali Theyyam

Feb. 18, 2024

Description

ചുടല തെയ്യം

ഐവർ  മഠം മഹാശ്‌മശാനത്തിലെ  ചുടലയിൽ അവതരിപ്പിക്കുന്ന ഭദ്രകാളിയുടെ തെയ്യമാണ് ചുടല വാരുന്ന ചുടല തെയ്യം. പൊട്ടൻ തെയ്യവും ഭൈരവൻ തിറ ആണ് ഇതിന്റെ കൂടെ ഇവിടെ അവതരിപ്പിക്കുന്ന മറ്റു തെയ്യങ്ങൾ. ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ഭദ്രകാളിക്ക്  ദാരിക വധത്തിനു ശേഷം താമസിക്കുവാൻ വേണ്ടി മഹാദേവൻ കല്പിച്ചരുളിയ സ്ഥലമാണത്രെ ചുടല. കത്തിയെരിയുന്ന ചിതയിൽ നിന്നാണ് ഭദ്രകാളിയുടെ വിളക്കിലേക്കുള്ള തിരി കത്തിക്കുന്നത്. 

ഒരു വശത്തു മൃതദേഹങ്ങൾ കത്തിയമരുമ്പോൾ ആണ്  മറുവശത്തു ചുടല ഭദ്രകാളി തെയ്യം കെട്ടിയാടുന്നത്. മറ്റു സ്ഥലങ്ങളിൽ സങ്കലപ്പ രൂപത്തിൽ വൈക്കോൽ വെച്ച് മൃതദേഹങ്ങൾ ഉണ്ടാക്കിയാണ് ചുടല തെയ്യം കെട്ടിയാടുന്നതെങ്കിൽ ഇവിടെ മാത്രം യഥാർത്ഥ മൃതദേഹങ്ങൾ കത്തിയമരുമ്പോൾ തെയ്യം കെട്ടുന്നു. ഇളംകോലത്തിൽ നിന്ന് തെയ്യം പൂർണ്ണ രൂപത്തിൽ എത്തുമ്പോൾ കോഴിയുടെ ചോര വീഴ്ത്തിക്കൊണ്ടാണ് തെയ്യം പുരോഗമിക്കുന്നത്. ചുടലയിലേക്ക് മുഖം അടുപ്പിക്കുന്ന തെയ്യം ചുടലയിൽ നിന്ന് അസ്ഥിക്കഷണങ്ങൾ വാരിയെറിയുകയും ചെയ്യും. വളരെ പണ്ട് ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ നടന്ന വാഗ്വാദവും മനുഷ്യർ എല്ലാവരും ജാതിക്കതീതരായി ഒന്നാണെന്നുമുള്ള സങ്കല്പം ഇവിടെ വിളംബരം ചെയ്യപ്പെടുന്നുണ്ട് ഈ തെയ്യം കെട്ടലിലൂടെ. 

Chudala Bhadrakali Theyyam / Chudala Kali Theyyam

ഭദ്രകാളി സങ്കല്പമാണ് ചുടലഭദ്ര തെയ്യം, ചുടലക്കാളി തെയ്യം എന്ന് പറയും

ദേശസഞ്ചാരത്തിനു അനുസരിച്ച് ദേവി ദേവൻമ്മാരുടെ രൂപഭാവനാമയമാറ്റങ്ങൾ വരുന്നു. അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.

മാടമന ഇല്ലം, പൊയ്യൂർ

To watch out:

https://youtu.be/_z_8qaqFAQw?si=U640pCNyhoVLUcY-

https://youtu.be/YvP5jW3FrkM?si=swh0dPCLaxZ7XT8z

 

Description

Chutala Teyam

Chutala Warunna Chutala Theyam is Bhadrakali's Theyam performed in the Chutala of the Ivar Math Mahasmasanam.

Potan Theiyam and Bhairavan Thira are the other Theiyams performed here along with this. Chutala is the place where Mahadeva ordered Bhadrakali, born from Shiva's third eye, to stay after Darika's death. The wick to Bhadrakali's lamp is lit from the burning pyre.

While the dead bodies are being burnt on one side, Chutala Bhadrakali Theyam is being strung on the other side. In other places Chudala Theyam is tied by making straw in the shape of a Sankalappa, but here only the real corpses are tied when they are cremated. When the theyam reaches its full form from the young kolam, the theyam is progressed by shedding the chicken's blood. Those who bring their face close to the hearth will also throw bone fragments from the hearth. The debate between Shankaracharya and Chandala long ago and the concept that all human beings are one beyond caste is proclaimed here through this tiem.

Kavu where this Theyyam is performed