Theyyam Details

  • Home
  • Theyyam Details

Daiviruvar Theyyam (Vettakkorumakan & Oorpazhassi Together)

Feb. 18, 2024

Description

വേട്ടക്കൊരുമകൻ തെയ്യവും ഊർപ്പിഴശ്ശി തെയ്യവും അഥവാ ദേവീരുവർ തെയ്യങ്ങൾ.

വേട്ടയ്ക്കൊരുമകൻ തെയ്യം

ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ വേട്ടക്കൊരുമകൻ തെയ്യം. വേടരൂപത്തിലുള്ള ശിവപാർവ്വതിമാരുടെ പുത്രൻ ആണ് വേട്ടയ്ക്കൊരുമകൻ എന്നാണ് ഐതിഹ്യം. എങ്കിലും ചില സ്ഥലങ്ങളിൽ വേട്ടക്കൊരുമകനെ ശ്രീധർമശാസ്താവായി (അയ്യപ്പൻ) കണക്കാക്കാറുണ്ട്.

തീയ്യസമുദായത്തിന്റെ കൊട്ടണച്ചേരി മഹാക്ഷേത്രത്തിലെ പ്രധാന ദേവതയാണ് വേട്ടക്കൊരുമകൻ. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്.
നായർ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വേട്ടയ്ക്കൊരു മകൻ. 
പല ക്ഷേത്രങ്ങളിലും ഇതൊരു ഉപദേവതയാണ്, ഉഗ്രമൂർത്തിയാണ്.

ഐതിഹ്യം

വേട്ടയ്ക്കൊരുമകൻ തെയ്യം മുഴുവൻ ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ, പരമശിവൻ അപ്രകാരം ചെയ്തു. 


അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു.


കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു.


വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കി കൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്.


നായരായി പുറപ്പെട്ടു, നാളികേരം തകർത്തു എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാറ്റുന്നത്. വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു. അമ്പും, വില്ലും, മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിന്റെ ആയുധങ്ങളത്രേ.

ക്ഷേത്രങ്ങൾ
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങൾ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് വേട്ടയ്ക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കേരളത്തിലെ പ്രധാന വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്.


ഇവിടെ വേട്ടയ്ക്കൊരുമകൻ പരദേവത എന്ന പേരിലും അറിയപ്പെടുന്നു. തെയ്യം, തിറ എന്നിവ ഈ ക്ഷേത്രത്തിൽ കെട്ടിയാടിക്കാറില്ല. വേട്ടയ്ക്കൊരുമകൻ തെയ്യത്തിന്റെ തോറ്റംപാട്ടിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്. ഇവിടെയും പാട്ടുത്സവം നടത്താറുണ്ട്.

അനുഷ്ഠാനം

വേട്ടയ്ക്കൊരു മകൻ നെടിയിരുപ്പു സ്വരൂപത്തിൽ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളിൽ ഊർപ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. 
വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വേട്ടയ്ക്കൊരുമകന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ.
ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്.

ചില വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യം‌പാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്. തെയ്യം‌പാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം.


കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്.

ഊർപ്പഴശ്ശി തെയ്യം

വടക്കെ മലബാറിൽ കെട്ടിയാടാറുള്ള ഒരു തെയ്യമാണ് ഊർപ്പഴശ്ശി തെയ്യം. 
ഊർപഴച്ചി ദൈവം എന്നും പേരുണ്ട് ഈ തെയ്യത്തിന്.

പുരാവൃത്തം

മേലൂരേയും കീഴൂരേയും ദേവന്മാരും ആദിനാഥൻ വിഷ്ണു ഭഗവാനും കൂടി ചതുരംഗവും ചൂതും കളിക്കുമ്പോൾ മേലൂരിളം കന്യാവ് എന്ന കന്യക അവിടെ ചെല്ലുകയും കളിയിൽ തന്നെയും കൂട്ടാൻ അപേക്ഷിക്കുകയും ചെയ്തു.
കളികളിൽ വിഷ്ണുഭഗവാന് തോൽവി സംഭവിച്ചു. സംപ്രീതനായ വിഷ്ണുഭഗവാനോട് രാജ്യം വാഴാൻ തക്കതായ ഒരു പൊൻ മകനെ നൽകണമെന്ന് ആ പെൺകുട്ടി അപേക്ഷിച്ചു. അവർ ലക്ഷ്യം കുറിച്ചു. ഏഴാം നാൾ മേലൂർ ഇളം കന്യാവ് ഗംഗാരൂപം ധരിച്ച് ഗംഗയിലെത്തി.


മായാരൂപം ധരിച്ച് വിഷ്ണുവും എത്തി. അങ്ങനെ വയറ്റകത്ത് പ്രസാദം ലഭിച്ച ആ കന്യക തന്റെ കോട്ടയായ മേലൂർ കോട്ടയിലേക്ക് തിരിച്ച് പോന്നു.  പൊന്മകൻ പിറന്നു. അവനാണ് മേലൂർ ദയരപ്പൻ എന്ന ഊർപ്പഴശ്ശി ദൈവം. 


ജനനം മുതൽ അവൻ അവന്റെ ദിവ്യാത്ഭുതശക്തികൾ പ്രകടിപ്പിക്കാൻ തുടങ്ങി.
അവനു പാലു കാച്ചിക്കൊടുക്കുവാൻ പാൽ നൽകിയിരുന്ന അക്കമ്മയേയും ആഭരണമുണ്ടാക്കുന്നതിൽ നിന്നും സ്വർണ്ണം തട്ടിയ തട്ടാനേയും ദയരപ്പൻ ശിക്ഷിച്ചു.  തന്നെ അടിച്ചതിന് ഗുരുവിനെ കുത്തിക്കൊന്നു. ഇതിനെപ്പറ്റി അവന്റെ അമ്മ ചോദിച്ചപ്പോൾ കഠാര എടുത്ത് അമ്മക്ക് നേരെയെറിയാനും ദയരപ്പൻ മടിച്ചില്ല.  അമ്മ ചിത്രത്തൂണിനു മറഞ്ഞു നിന്നതുകൊണ്ട് കഠാര ചിത്രത്തൂണിലാണ് കൊണ്ടത്. 


കൂടാതെ തനിക് അവകാശപ്പെട്ട അങ്കവും ചുങ്കവും കൈയടക്കി വെച്ചിരുന്നവരെയെല്ലാം ദയരപ്പൻ കഠാര തറച്ച് കൊന്നു. മുപ്പത്താറാം വയസ്സിലെത്തിയപ്പോഴുക്കും അറുപത്തിനാല് കൊലപാതകം ചെയ്ത വീരനായി വാഴ്തപ്പെട്ടു. പിന്നീട് ദയരപ്പൻ ചുരിക കെട്ടി ചേകോനായി. അതിനു ശേഷം ദയരപ്പൻ ബാലുശ്ശേരി കോട്ടയിലെത്തി ചങ്ങാതി വേട്ടക്കൊരുമകനെ കാണുന്നു. പിന്നീട് മേലൂരിൽ തിരിച്ചെത്തി. പെറ്റമ്മയും വിഷ്ണു ഭഗവാനും അരിയിട്ടു വാഴിച്ചു. മേലൂർ കോട്ട, കീക്കിലൂർ കോട്ട, കീഴ്മാടം, പുഷ്പവള്ളിക്കളരി, മതിരങ്ങോട്ട് മാടം, കോതിരങ്ങോട്ട് ചിറ്റാരി, വയനാട്ട് കോട്ട എന്നിവയ്ക്കധിപനായി.

മുടിയൻ ക്ഷത്രിയരാജാവായി പന്ത്രണ്ട് കൊല്ലം വാണതായി തോറ്റം പാട്ടുകളിൽ പറയുന്നു.

മിക്ക ക്ഷേത്രങ്ങളിലും കാവുകളിലും ഈ രണ്ടു തെയ്യങ്ങൾ ഒരുമിച്ചു ആണ് കെട്ടിയാടുന്നത്.  അതുകൊണ്ട് തന്നെ ഈ തെയ്യങ്ങളെ ദേവീരുവർ (ദൈവം ഇരുവർ) തെയ്യങ്ങൾ എന്നും അറിയപ്പെടുന്നു.

 

 

വേട്ടയ്ക്കൊരുമകന്‍ / കിരാത മൂര്‍ത്തി

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷണന്റെയും നിര്‍ദ്ദേശ പ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി അര്‍ജ്ജുനന്‍ ശിവനെ തപസ്സ് ചെയ്യുകയും അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വര ന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം. വെട്ടേക്കാരന്‍, കിരാത മൂര്‍ത്തി, വേട്ടക്കൊരു സ്വാമി, വേട്ടയ്ക്കരമകന്‍ എന്നെല്ലാം ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് വെട്ടേക്കരുമകന്‍ എന്നാണു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വേട്ടയ്ക്കൊരുമകന്‍ എന്നാണു അറിയപ്പെടുന്നത്. വേട്ടയ്ക്ക് + അര (അരന്റെ = ശിവന്‍) മകന്‍ വെട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനുമായതായായി ആളുകള്‍ വിശ്വസിക്കുന്നു.

ബാലുശ്ശരി കോട്ടയാണ് വേട്ടയ്ക്കൊരു മകന്റെ പ്രധാന ആസ്ഥാനം. 

വെള്ളൂർ കൊട്ടണചേരിയിൽ വേട്ടയ്ക്കൊരുമകൻ ദൈവം വന്ന കഥ പറയുന്നത് ഇങ്ങിനെയാണ്‌ ബാലുശ്ശേരി കോട്ടാധിപന്‍ വേട്ടയ്ക്കൊരുമകനും കൂട്ടുകാരന്‍ ഊര്പ്പഴശ്ശിയും കൂടെ വടക്കോട്ട്‌ പട നയിച്ച്‌ കുറുമ്പ്രനാടും മറ്റും കീഴടക്കി കോലത്ത് നാട്ടിലെത്തി. അവിടത്തെ ദേശരക്ഷ ചെയ്യുന്ന പ്രമുഖ ദൈവങ്ങളുടെ ശക്തി കണ്ടു അമ്പരന്നുപോയി. അതില്‍ തളിപ്പറമ്പത്തപ്പന്‍, പയ്യന്നൂര്‍ പെരുമാള്‍, ചുഴലി ഭഗവതി, തിരുവര്‍ക്കാട്ട് ഭഗവതി തുടങ്ങിയവര്‍ ഉണ്ട്. അവരെ വണങ്ങി അള്ളട സ്വരൂപം പിടിക്കാന്‍ അങ്ങോട്ട്‌ പോയി. നാട് കീഴടക്കി തിരിച്ചു പോന്നു. സൈന്യത്തെ വിട്ടു ചങ്ങാതിയായ ഊര്പ്പഴശ്ശിയുടെ കൂടെ തെക്കോട്ടേക്ക് നടന്നു.

വഴിയില്‍ (വെള്ളൂരില്‍) യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരുന്ന ഇവരുടെ മുന്നില്‍ വഴിപോക്കനായ തീയ്യന്‍ കൊട്ടന്‍ വരികയും അവന്‍ അവര്‍ക്ക് ദാഹം തീര്‍ക്കാന്‍ ഇളനീര്‍ നല്‍കുകയും ചെയ്തു. ജാതി ഭീകരത നില നില നിന്ന അക്കാലത്ത് നായര്‍ യോദ്ധാക്കന്‍മാരായ വേട്ടയ്ക്കൊരു മകനോട് കൂട്ടുകാരന്‍ ഊര്പ്പഴശ്ശി ഇളനീര്‍ സ്വീകരിക്കേണ്ട എന്ന് വിലക്കിയെങ്കിലും ദാഹം കാരണം വേട്ടയ്ക്കൊരു മകന്‍ അത് വാങ്ങി കുടിക്കാന്‍ തയ്യാറായി. ദ്വേഷ്യവും സങ്കടവും വന്ന ഊര്പ്പഴശ്ശി “എന്റെ ചങ്ങാതി കൊട്ടനെ ചാരിയ നീ ഇവിടെ തന്നെ കൂടിക്കോളൂ ഞാന്‍ പോകുന്നു എന്നും കാണാന്‍ പാകത്തില്‍ ആലക്കാട്ട് ഉണ്ടാകും നമുക്ക് മുഖത്തോടു മുഖം കാണാം ” എന്ന് പറഞ്ഞു വേട്ടയ്ക്കൊരു മകനെ വിട്ടു യാത്രയായി. അങ്ങനെ കൊട്ടനെ ചാരിയ വേട്ടയ്ക്കൊരുമകൻ വെള്ളൂരിലും കൂട്ടുകാരനെ നോക്കികൊണ്ട് ഊര്പ്പഴശ്ശി (ഉർപഴച്ചി) ആലക്കാട്ട് കളരിയിലും നിലകൊണ്ടു.

ഊര്‍പഴശ്ശി, ഊര്‍പഴച്ചി, മേലൂര്‍ ദയരപ്പന്‍ (ദൈവത്താര്‍):

മേലൂര്‍ കോട്ടയിലെ മേലൂരിളം കന്യാവിന് വിഷ്ണു ഭഗവാനില്‍ ഉണ്ടായ പുത്രനാണ് മേലൂര്‍ ദയരപ്പന്‍ എന്ന ഊര്പ്പഴശ്ശി ദൈവം. വേട്ടയ്ക്കൊരു മകന്റെ ഉറ്റ ചങ്ങാതിയാണ് ഈ തെയ്യം. മറ്റ് തെയ്യങ്ങള്‍ ആദരസൂചകമായി ഐശ്വര്യ പ്രഭു എന്നാണ് ഈ തെയ്യത്തെ സംബോധന ചെയ്യുന്നത്. വേട്ടയ്ക്കൊരു മകനെ നടന്നു വാഴ്ചയെന്നും ഊര്‍പഴച്ചിയെ ഇരുന്നു വാഴ്ചയെന്നും പറയാറുണ്ട്‌. വേട്ടയ്ക്കൊരു മകനെ അഭിമാന്യ പ്രഭു എന്നാണു നായന്മാര്‍ വിളിച്ചു വരുന്നത്. രാമവതാരമോ മത്സ്യാവതാരമോ അല്ലാത്ത ഊര്‍പഴശ്ശി ദൈവത്തെയും ഗ്രാമീണര്‍ ഭക്തിപ്പൂര്‍വ്വം ദൈവത്താര്‍ എന്നാണു വിളിക്കുന്നത്‌. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

ശ്രീ ഊര്‍പഴശ്ശി കാവ് (ഊര്‍പഴച്ചി കാവ്‌) കണ്ണൂര്‍ തലശ്ശേരി റോഡില്‍ ഇടക്കാട്‌ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. അതിപുരാതനമായ ഈ കാവ് ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം പുരാണങ്ങളിലും. ഊരില്‍ പഴകിയ ഈച്ചില്‍ കാവ് അഥവാ ഊരില്‍ പഴകിയ അച്ചി കാവ് എന്നതാണ് പേര് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
കാളി ദേവി (പാര്‍വതി) തന്റെ കറുപ്പ് നിറം മാറിക്കിട്ടാന്‍ വേണ്ടി ഒറ്റക്കാലില്‍ നൂറിലധികം വര്‍ഷങ്ങള്‍ പ്രാര്‍ത്ഥനനടത്തി ബ്രഹ്മാവില്‍ നിന്ന് താമരയുടെ നിറം നേടിയ സ്ഥലം കൂടിയാണിത്. അങ്ങിനെ കാളി (കറുപ്പ് നിറത്തില്‍) നിന്ന് താമരയുടെ നിറത്തില്‍ ഗൌരിയായി മാറി. ഒപ്പം ബ്രഹ്മാവ്‌ ദേവി ഈ ഊരിന്റെ ദേവിയായി ആരാധിക്കപ്പെടും എന്നും അനുഗ്രഹം നല്‍കിയത്രെ. ശിവന്‍ ഒരിക്കല്‍ ദേവിയുടെ നിറത്തെപ്പറ്റി കളിയാക്കിയത് കൊണ്ടാണ് പാര്‍വതി ഇതിനു തുനിഞ്ഞത്. ഈ ക്ഷേത്രത്തിലാണ് പരശുരാമന്‍ പില്‍ക്കാലത്ത് വിഷ്ണുവും ശിവനും ഒന്നിച്ചു ഉള്ള ദൈവത്താറും വേട്ടക്കൊരുമകനും പ്രതിഷ്ഠിച്ചത്. അങ്ങിനെ ശിവ-വൈഷ്ണവ-ശക്തി കേന്ദ്രമായി ഈ കാവ് മാറി. ഇവിടെ വെച്ചാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ ശൌര്യ വീര്യ കോപാദികള്‍ ഊര്‍പ്പഴശ്ശി ദൈവത്താര്‍ ശമിപ്പിച്ചത്. ഇവിടുത്തെ മേലെകോട്ടത്തിലാണ് തൊണ്ടച്ചന്‍ ദൈവം ഇരിക്കുന്നത്. ശിവനും വിഷ്ണുവും ഗുരുവും വൈദ്യനുമായി ഒറ്റരൂപത്തില്‍ ഉള്ളത് ഇവിടെയാണ്.

Description

Vettakkorumakan / Kiratha Murthy

It is thought that the divine child born to Parvati and Parameshwara, who took the form of a wild animal in order to obtain Pashupatastra during his exile, Arjuna performed penance on Lord Shiva to obtain Pashupatastra as per the instructions of Vyasa and Srikrishna.

This deity is known as Vettekaran, Kiratha Murthy, Vettakkoru Swami and Vettakkaramaka. Earlier it was known as Vettekarumakan, but now it is known as Vettakkarumaka. People believe that the son of Vetta + Ara (Arante = Shiva) is the son of Vetta and the son of Vetta.

Balussari Fort is the main headquarters of Vettayakoru Son.

The story of God coming to Vellore Kottanacheri is told in this way Balussery fort chief along with a hunter's son and his friend Urpachassy led an army to the north and conquered Kurumbranadu and others and reached the land of Kolam.

He was amazed to see the power of the prominent gods protecting the country. It has Thaliparambathappan, Payyannur Perumal, Chujali Bhagavathy, Thiruvarkat Bhagavathy etc. After bowing to them, Allada went there to take her form. He conquered the country and went back. He left the army and went south with his friend Urpachassi.

On the way (Vellore) they were sat down to quench their fatigue when a wayfarer, Thiyan Kotan, came to them and gave them water to quench their thirst. At that time, when caste terror was at a standstill, one of the Nair warriors, Vetta's son, was forbidden by his friend Urpachassi not to take Ilanir, but due to thirst, Vetta's son bought it and was ready to drink it. Angry and sad, Urpachassi said, "My friend Kotane Chariya, you meet here, I am leaving and there will be enough noise to see that we will meet face to face." She left her son to hunt. And so the hunter's son, who was leaning on the pole, stood at Vellur and Urpachassi (Urpazhachi) stood at Alakkat Kalari, looking at his friend.

Urpazhassi, Urpazhachi, Melur Dayarappan (Godfather):

Melur Dayarappan is the son of Lord Vishnu to the Melurilam maiden of Melur fort. This Theyam is the best friend of a hunting son. Other Theiyas address this Theiya as Aishwarya Prabhu as a sign of respect. It is said that the son of a hunter is born by walking and the daughter is born by sitting. The Nayans call a son of Vetta as Pamphya Prabhu. Urpazhassi God, who is neither Rama avatar nor Matsya avatar, is also reverently called as Daivathar by the villagers. This theyam is tied by the Vannan community.

Sri Urpazhassi Kav (Urpazhachi Kav) is located at Ikkad on Thalassery Road, Kannur. This very ancient cave has a place in history. And in mythology. The name means Eichal Kav aged in Ur or Achi Kav aged in Ur.

It is also the place where Goddess Kali (Parvati) got lotus color from Brahma by praying on one leg for more than hundred years to change her black color. Thus Kali (black in color) changed to Gauri in lotus color. And those who blessed that Goddess Brahma will be worshiped as the Goddess of this Ur. Parvati dared to do this because Shiva had once made fun of the goddess's color. It was in this temple that Parashurama later installed the deity of Vishnu and Shiva together and Vettakorumakan. Thus this Kav became the center of Shiva-Vaishnava-Shakti. It was here that Urpachassi Deivathar sedated the valiant bravery of Theyath, a son of a hunter. Thondachan God is sitting on the melekottam here. It is here that Shiva, Vishnu, Guru and Vaidyaan are united in one form.

Kavu where this Theyyam is performed