Theyyam Details

  • Home
  • Theyyam Details

Devakooth Theyyam

Feb. 12, 2024

Description

DEVAKOOTH ദേവക്കൂത്ത് (സ്തീ തെയ്യം):

കേരളത്തില്‍ ‘ദേവക്കൂത്ത്’ തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന്‍ കൂരന്‍ കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ല്‍ ഇവര്‍ തെയ്യം കെട്ടു നിര്‍ത്തി. ഇപ്പോള്‍ ഇവരുടെ കാര്‍മ്മികത്വത്തില്‍ മറ്റൊരു സ്ത്രീയാണ് തെയ്യം കെട്ടുന്നത്.

നാല്‍പ്പത്തി ഒന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പ് നോറ്റശേഷമാണ് ഈ തെയ്യം കെട്ടുന്നത്. ഇക്കാലയളവില്‍ മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കണം, സസ്യ ഭുക്കായിരിക്കണം. ആളുകള്‍ക്ക് ഈ ദൈവത്തില്‍ അത്രയും വിശ്വാസമാണ്. അസുഖങ്ങള്‍ ഭേദപ്പെടുവാനും സമ്പത്ത്, ആരോഗ്യം, സുഖം എന്നിവ ലഭിക്കാനും ഈ ദേവിയെ ആരാധിക്കുന്നു.

ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ നിന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ ബോട്ടില്‍ ആണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റാണ് ഇവരെ കൊണ്ട് വരുന്നത്. രണ്ടു ദിവസവും താല്‍ക്കാലികമായി പണിത ‘കുച്ചില്‍’ (തെങ്ങിന്റെ ഓല കൊണ്ട് പണിത അറയില്‍) ആണ് കോലക്കാരി കഴിയുക. ഈ ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലര്‍ത്തില്ല. തെയ്യം കെട്ടേണ്ട ദിവസം മാത്രമേ അടുത്ത ബന്ധുക്കളായ ഭര്‍ത്താവ്, മകന്‍ എന്നിവര്‍ വന്നു ചമയങ്ങള്‍ ചെയ്യൂ. മുഖം ചായം തേക്കും തലയില്‍ വര്‍ണ്ണാഭമായ തുണികളും മാറത്ത് മുലയുടെ രൂപത്തിലുള്ള ലോഹത്തിന്റെ പ്ലേറ്റും, ആഭരണങ്ങളും വളകളും ഒക്കെ ധരിച്ചു ഒരു തെയ്യമായി രൂപാന്തരപ്പെടുന്നു. അതിനു ശേഷം കുച്ചിലിനു പുറത്ത് ചെണ്ട കൊട്ടാന്‍ തുടങ്ങും. ആ സമയത്ത് കര്‍ട്ടന്‍ ചെറുതായി മാറ്റി തെയ്യം പാട്ടിന്റെ അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അല്‍പ്പ സമയത്തിനുള്ളില്‍ മറ്റൊരു ദേവത നാരദന്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കും.

ദേവലോകത്ത് നിന്ന് സുന്ദരിയായ യുവതി ഒരിക്കല്‍ തന്റെ തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കള്‍ പറിക്കുന്നതിനായിട്ടാണ് ഈ ചെറുദ്വീപില്‍ എത്തിയത്. പൂക്കള്‍ പറിക്കുന്നതിനിടയില്‍ യുവതി കാട്ടില്‍ ഒറ്റപ്പെടുകയും മറ്റുള്ളവര്‍ യുവതിയെ തിരഞ്ഞുവെങ്കിലും കാണാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ യുവതിയെ നാരദനെ മനസ്സില്‍ ധ്യാനിക്കുകയും നാരദന്‍ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും നയിക്കുന്നു. അവിടെ തെങ്ങിന്റെ ഓല കൊണ്ട്ഒ ഒരു താല്‍ക്കാലിക ഷെഡ്‌ പണിത് അവിടെ നിന്ന് യുവതി വസ്ത്രം മാറി. പിന്നീട് അവിടെ നിന്ന് തോണിയില്‍ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ എത്തുകയും അവിടെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു എന്നാണു ഐതിഹ്യം.

പഴയ ചിറക്കല്‍ രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനം) അവതരിപ്പിക്കുന്ന തെയ്യക്കോലമാണിത്. ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് ഇത് കെട്ടിയാടുന്നത്‌. പ്രബലരായ ദൈവങ്ങളെല്ലാം സ്ത്രീ രൂപങ്ങളാണെങ്കിലും അത് കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരാണ്. അതിനു ഏക അപവാദമാണ് ലഷ്മിയേടത്തി. അത് കൊണ്ട് തന്നെ ദേവക്കൂത്ത് വളരെ പ്രസിദ്ധമായി. വിദേശത്ത് നിന്നടക്കം ആളുകള്‍ ഇത് കാണാന്‍ എത്താറുണ്ട്.

തെയ്യംകെട്ടു സമുദായത്തിലെ അംഗമാണ് ലക്ഷ്മിയെങ്കിലും അവര്‍ക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നേരത്തെ കെട്ടിയിരുന്ന ആളുകള്‍ ഇതില്‍ നിന്ന് പിന്മാറിയപ്പോള്‍ സംഗതി മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ ആണ് ഒരു നിയോഗം പോലെ ലക്ഷ്മി ഈ രംഗത്തേക്ക് കടന്നു വന്നത്. ലക്ഷ്മിയുടെ ഭര്‍ത്താവ് കേളുപണിക്കര്‍ മുഴുവന്‍ പിന്തുണയും നല്‍കിയതിനാലാണ് ഒരു ദശാബ്ദക്കാലത്തോളം ലക്ഷ്മിക്ക് ഈ രംഗത്ത് പിടിച്ചു നില്‍ക്കാനായത്. ചെറുപ്പത്തിലെ നാടന്‍ പാട്ട് പാടിയ പരിചയവും കോതാമൂരി പാട്ട് നിരവധിയിടങ്ങളില്‍ അവതരിപ്പിച്ച പരിചയവും ഉള്ളത് ലക്ഷ്മിക്ക് വലിയ തുണയായി. വലിയ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ തെറ്റ് പറ്റാതെ തെയ്യം അവതരിപ്പിക്കാന്‍ പ്രത്യേക ധൈര്യം വേണം.

സ്ത്രീകളുടെ മാസ മുറ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ആശുദ്ധിയാകുമോ എന്നാ പ്രശ്നം കാരണമാണ് പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നത്. എന്നാല്‍ ലക്ഷ്മി ഈ അവസ്ഥ തരണം ചെയ്യുന്നത് ഗുളികകള്‍ കഴിച്ചു അതിന്റെ സമയം മാറ്റിയിട്ടാണ്. പിന്നെ നാല്പത്തിയൊന്നു ദിവസത്തെ വ്രതവും വേണം. അനുഷ്ഠാനങ്ങള്‍ നന്നായി പഠിച്ചിരിക്കണം. ഫോക്ക് ലോര്‍ അക്കാദമി ലക്ഷ്മിക്ക് തെയ്യം കെട്ടിന് അവാര്‍ഡ് നല്‍കിയിട്ടുണ്ട്.

തെക്കുമ്പാട്‌ ദ്വീപ്‌ - അറേബ്യന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന നാളികേരത്താല്‍ സമൃദ്ധമായ ഒരു ചെറിയ കര പ്രദേശമാണിത്. ചിറക്കല്‍ കോലത്തിരി രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഇവിടം. അഴീക്കല്‍ തുറമുഖത്തിനടുത്ത ദ്വീപായതിനാല്‍ വിദേശ കച്ചവടക്കാര്‍ ഇത് വഴി ധാരാളമായി വരുമായിരുന്നു. പയങ്ങാടി, തെക്കുമ്പാട്, മാട്ടൂല്‍, വളപട്ടണം നദികള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണപുരം പഞ്ചായത്തുമായി ഒരു പാലത്തിലൂടെ ഇപ്പോള്‍ ഈ ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു.

ഈ ദ്വീപിന്റെ തെക്കേയറ്റത്താണ് തായക്കാവും കൂലോം ക്ഷേത്രവും. ഇവിടെ ചുഴലി ഭഗവതിയും സോമേശ്വരി ദേവിയുമാണ് ഉള്ളതെന്ന് കരുതപ്പെടുന്നു. എന്നാല്‍ സോമേശ്വരി ദേവിക്കായി ഇവിടെ ഇത് വരെ തെയ്യം കെട്ടിയാടിയിട്ടില്ല. എന്നാല്‍ ഇവിടെ കരിഞ്ചാമുണ്ടി, വരാഹരൂപം എന്നീ ദേവതകളാണ് ഉള്ളത്. അതിനായി ക്ഷേത്രത്തില്‍ പ്രത്യേക സ്ഥാനം ഉണ്ട്. തായക്കാവിലെ പ്രധാന ആരാധനാമൂര്‍ത്തി തായ്പ്പരദേവത (ചുഴലി ഭഗവതി) യാണ്. മാടായികാവു ഭഗവതിയുടെ മറ്റൊരു രൂപം. രണ്ടു സ്ഥലത്തും ഒരേ സമയത്താണ് തെയ്യം കളിയാട്ടം നടക്കുന്നത്. ഇരഞ്ഞിക്കല്‍ ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കന്‍ കരിയാത്തന്‍, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകന്‍, ദേവക്കൂത്ത്, ബിന്ദൂര്‍ ഭൂതം എന്നിവയാണ് ഈ കൂലോത്തെ മറ്റ് തെയ്യങ്ങള്‍. രണ്ടു വര്‍ഷത്തെ ഇടവേളയിലാണ് ഇവിടെ തെയ്യം കെട്ടിയാടുന്നത്‌.

ദേവക്കൂത്തും നാരദനും തെയ്യവും വീഡിയോ കാണാന്‍:
http://www.youtube.com/watch?v=fAGozYULZV8
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം

Description

DEVAKOOTH (Sthree Theyam):

In Kerala, Lakshmiyedathi of the northern Kooran family of Pashiangadi Madaitheru in Kannur district was the only woman who tied the 'Devakooth'.

They tied the knot in 2010. Now another woman is tied to their karma.

This Theiyam is tied after fasting for forty one days.

During this period one should live a solitary life without interacting with others and should be a herbivore. People have so much faith in this god. This Goddess is worshiped to cure diseases and get wealth, health and well-being.

Two days before the Theyam is tied, Kolakkari comes to Thekumpad Quay in a wooden boat from Thousand Tengu Valluvan Quay. They are brought along with Talapoli. The kolakkari spends two days in a temporary 'kuchil' (coconut thatched chamber). No contact with others these days. Only on the day when theyam is to be tied, close relatives such as the husband and son come and do the grooming. She is transformed into a Theiya by wearing teak face paint, colorful cloth on her head, a metal plate in the shape of a breast, jewelry and bangles. After that, the shoots start to grow outside the bush. At that time, the curtain will be slightly moved and they will come to the temple with a small dance rhythmically accompanied by the song. After a while another deity Narada appears and then both of them start dancing to the beat of Chenda.

A beautiful young woman from the world of gods once came to this small island with her friends to pick very special flowers.

While picking flowers, the young woman is left alone in the forest and the others search for her but cannot find her. In this state the young woman meditates on Narada in her mind and Narada appears and leads the young woman to Thayakav and He to the Koolom area. There a temporary shed was built with coconut straw and from there the young woman changed her clothes. Legend has it that from there, he crossed the river south in a canoe and reached Valluvan Kadav with a thousand coconuts and went back to heaven from there.

This is Theiyakolam featuring Thekumpad Kooloth (temple) under the old Chirakkal dynasty. It is tied in alternate years. All the dominant gods are female figures, but all those who wield it are male. Lashmiyedathi is the only exception. Because of that Devkooth became very famous. People from abroad come to see it.

Although Lakshmi is a member of Theyamkettu community, she did not know anything about it. Lakshmi came into this scene like a mission when the people who were tied earlier withdrew from this and the situation came to a standstill. Lakshmi was able to stay in this field for a decade due to the full support of Lakshmi's husband Kelupanikar. Lakshmi's experience of singing folk songs in her youth and the experience of performing Kothamuri songs in many places helped Lakshmi. It takes a special courage to present theyam without making a mistake in front of a large crowd.

Girls are hesitant to come into this field because of the issue of purity related to women's menstruation.

But Lakshmi overcomes this condition by changing its timing by taking pills. Then there is a forty-one day fast. Rituals should be well studied. The Folk Lore Academy has awarded Lakshmi for Theyam Khet.

Thekumpat Island – A small land area rich in coconuts located on the Arabian coast. This place was under the rule of King Chirakkal Kolathiri. Being an island near the port of Azhikal, foreign traders used to come in abundance through this route. Payangadi, Thekumbad, Matul and Valapatnam rivers are connected with it. The island is now connected to Kannapuram Panchayat by a bridge.

At the southern end of this island are Thayakaw and Coolom Temple. Chuzhali Bhagwati and Goddess Someswari are believed to reside here. But theyam has not been tied here till now for Goddess Someswari. But here Karinjamundi and Varaharupam deities are present. There is a special place in the temple for that. The main idol worshiped in Thayakao is Taiparadevata (Chujali Bhagavathy). Another form of Madaikau Bhagavathy. Theyam play takes place at the same time in both the places. Iranjikal Bhagavathy, Kalikka Bhagavathy, Kalaka Theiyam, Forest Theiyam, Cherukan Kariyathan, Karinjamundi, Son of the Huntsman, Devakooth and Bindur Bhutam are the other Theiyams in this coolo. Theyam is tied here in a gap of two years.

To watch Devkoot, Narada and Theiyam video: http://www.youtube.com/watch?v=fAGozYULZV8

 Credit: Perungkaliyattam Theyam

Kavu where this Theyyam is performed