ഏമ്പേറ്റ് തെയ്യം / അമ്പേറ്റു തെയ്യം
നാടുവാഴുന്നോരിടപ്രഭു നീറ്റിലും നിഴലിലും ഭജിച്ചു കൊണ്ടിരുന്ന ദിവ്യരൂപൻ പട മുത്താറി വന്നപ്പോൾ ഭക്തന്റെ അഭിമാനം കാത്തുകൊള്ളാൻ പടക്കിറങ്ങിയ കഥയാണ്. രണ്ടു വട്ടം തോറ്റു പിന്മാറിയ പടയ്ക്ക് മുമ്പിൽ ഭക്തന്റെ ഉള്ളലിഞ്ഞ വിളികേട്ടാണ് ദിവ്യരൂപൻ പ്രത്യക്ഷനായി ശത്രുക്കൾക്ക് നേരെ ശരമറി ചൊരിഞ്ഞത്. മൂന്നേ മുക്കാൽ നാഴിക കൊണ്ട് വിജയം നേടിയ വീരൻ ഭക്തനായൊരിടപ്രഭുവിന്റെ മുന്നിൽ അമ്പേറ്റ തിരുമാർവ്വോടെ ദർശനം നൽകി. ദേവൻ അമ്പേറ്റു (ഏമ്പേറ്റ്) തെയ്യമായി ആരാധിക്കപ്പെട്ടു.