ഐപ്പള്ളി തെയ്യം :
മലവെള്ളം കിഴക്കെചിറ കുത്തിവലിക്കുമ്പോൾ പ്രകൃതിയുടെ കരുത്തിനു കുരുക്കിടാൻ അഴീക്കോട്ടരമനയിലെ വളർത്തുപുത്രൻ പിത്താരിയെന്ന കാലിയാൻ ചെറുക്കൻ ശ്രമിക്കുമ്പോൾ ചതിയൻ ഞണ്ട് നടവരമ്പിൽ മട കുഴിക്കുന്നു. ഞണ്ടിനെ പരതി. പെട്ടെന്ന് പിറകിലാരവം കേട്ട് പിത്താരി തിരിഞ്ഞു നോക്കുമ്പോൾ കനലെരിയുന്ന കണ്ണോടെ കോലമുടി മന്നനും കൂടെ ഒന്നു കുറെ പതിനായിരം പടനായന്മാരും.
മാമായപടയ്കു പോകുന്ന തമ്പ്രാനു ദുശ്ശകുനമായതിനാൽ പിത്താരിയെ വെടിവെച്ചു കൊല്ലാൻ നായന്മാരോട് ആജ്ഞാപിക്കുന്നു അഴീകോട്ടരമനയിലെ ഓമന യെ വെടിവക്കാൻ വയ്യെന്റെ തമ്പ്രാനെയെന്ന് മൊഴിഞ്ഞ നായന്മാരുടെ കയ്യിൽനിന്ന് തോക്ക് പിടിച്ചു വാങ്ങി തമ്പ്രാൻ തന്നെ തൊഴുകൈയുമായി നിന്ന പിത്താരിയെ വെടിവെച്ചു കൊല്ലുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ അഴീക്കോട്ടരചനെയും തമ്പ്രാൻ വെടിവെച്ചു കൊല്ലുന്നു. അഴീക്കോട്ടരമനയിലെ ശ്മശാനത്തിൽ സംസ്കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും. അഴീക്കോട്ടരചൻ എമ്പ്രാൻ ഗുരുക്കൾ തെയ്യവുമായ് മാറി..
” വരവിളി “