Theyyam Details

  • Home
  • Theyyam Details

Kadavath Bhagavathi Theyyam

Sept. 28, 2024

Description

കടവത്ത് ഭഗവതി തെയ്യം


കാളക്കാട്ട് തന്ത്രി തന്റെ തന്ത്രമന്ത്രകാര്യത്തിൽ മുഴുകിയ നേരം ഇല്ലത്ത് അസഹ്യമായ രീതിയിൽ കരഞ്ഞുകൊണ്ടിരുന്ന കിടാവിന്റെ കരച്ചിൽ അടക്കാൻ തന്ത്രി ആരോടൊന്നില്ലാതെ അരുളി. ഇല്ലത്ത് തന്ത്രി ഉപാസിച്ചിരുന്ന ദേവി തന്ത്രിശ്വരന്റെ വാക്ക് കേട്ട ഉടനെ കിടാവിനെ കൊന്ന് കരച്ചിലടക്കി. കുട്ടിയുടെ കരച്ചിലടക്കുന്നതിനു പകരം കാട്ടിതീർത്ത ക്രൂരതയിൽ കുപിതനായ കാളക്കാട്ട് തന്ത്രി, ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന കാലും പലകയും വിദൂരതയിലേക്ക് വലിച്ചെറിഞ്ഞു.

ആ കാലും പലകയും വന്ന് പതിച്ചത് പാലായിയിൽ ഇടമന തന്ത്രിയുടെ ഇല്ലപ്പറമ്പിലെ കാനതട്ടിൽ (കാട്ടിൽ) ആയിരുന്നു. ദേവിയുടെ സാന്നിധ്യം മനസ്സിലാക്കിയ ഇടമന തന്ത്രി തന്റെ ഇല്ലത്ത് കുടിയിരുത്തി കാലും പലകയും പുഴയില്‍ വലിച്ചെറിഞ്ഞു എന്നും പുഴയിലൂടെ ഒഴുകി നടന്ന കാലും പലകയും അരയി പുഴയില്‍ കുളിച്ച കൊണ്ടിരുന്ന അരയി തീയന്‍െറ ദേഹത്ത സ്പര്‍ശിക്കുകയും അരയി തീയ്യന്‍റ പടിഞ്ഞാറ്റയ്ക്കത്ത് ശേഷപെടുകയും ചെയ്തു.

കാഞ്ഞങ്ങാട് അരയി പ്രദേശത്ത് കടവത്ത് ഭഗവതിയായും ചീമേനി ആലന്തട്ടയില്‍ കാനക്കര ഭഗവതിയായും ഇതേ സങ്കല്പത്തെ ആരാധിക്കുന്നു്‌ കക്കര ഭഗവതിയുടെ ഐതീഹ്യവും സമാനമാണ്.