Theyyam Details

  • Home
  • Theyyam Details

Kaithachamundi Theyyam

March 22, 2024

Description

Kaitha Chamundi (കൈത ചാമുണ്ടി)


പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ  ചണ്ഡനും  മുണ്ടനും ഒരു വരം ലഭിച്ചു. ആണിനും പെണ്ണിനും ഇവരെ കൊല്ലാന് കഴിയില്ല എന്നതാണ്  ആ വരം. അതോടെ  അവർ നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി. പ്രശ്നം വീണ്ടും ബ്രഹ്മാവിന്റെ അടുത്ത്  എത്തി. ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു. ചണ്ഡനും  മുണ്ടനും മുട്ടു മടക്കി. ഗത്യന്തര മില്ലാതെ വന്നപ്പോള് ഇവർ  കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി. മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ്. രണ്ടു കൈകൾ  കാറ്റിൽ  ഇളകാതെ നല്ക്കുന്നു. മഹാദേവിക്കു കാര്യം ബോധ്യമായി. അവർ ചണ്ഡനും  മുണ്ടനും തന്നെ. മഹാദേവി വാൾ  വീശി രണ്ടു പേരെയും കൊന്നു. ഇതാണത്രേ കൈതച്ചാമുണ്ടി. ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം. പോകുന്നതുപോലെയല്ല തിരുച്ചുവരവ്. ശരീരത്തില്  ചോര മായം ഉണ്ടാകണമല്ലോ? പോകുമ്പോള് ഒരു കോഴിയേയും കരുതിയിട്ടുണ്ടാകും .കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചു വരവ്.

 

കൈതചാമുണ്ടി തെയ്യം.

മഹാദേവി വാൾ വീശി ചണ്ടനേയും മുണ്ടനെയും കൊന്ന് ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തുവരുന്ന ഐതിഹിത്യത്തിൽ ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള കൈത ചാമുണ്ടി തെയ്യം. 
 

ഐതീഹ്യം

പാലാഴിമഥനത്തിനു ശേഷം ദേവാസുരന്മാർ കഠിന വിരോധികളായ് തീർന്നു. രണ്ടു അസുരസ്ത്രീകള്‍ തപസ്സിരുന്നു മഹാവിഷ്ണുവിൽനിന്നും വരം വാങ്ങിയതിന്റെ ഫലമായി അവർക്കു ചണ്ഡനും മുണ്ഡനും പിറന്നു. ദേവന്മാർക്ക് ഇവരെക്കൊണ്ട് വലിയ  ദുഃഖം അനുഭവിക്കേണ്ടി വന്നു.  ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചണ്ഡനും  മുണ്ഡനും ഒരു വരം ലഭിച്ചു . ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം. പിന്നീട്  അവരെക്കൊണ്ട് ദേവകൾ പൊറുതിമുട്ടി.

പ്രശ്നം വീണ്ടും ബ്രഹ്മാവിന് സമസ്തം എത്തി. ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു. ചണ്ഡനും മുണ്ഡനും മുട്ടു മടക്കി. ഗത്യന്തര മില്ലാതെ വന്നപ്പോൾ അസുരന്മാർ കൈതയുടെ വേഷത്തിൽ ഒളിച്ചിരിപ്പായി.  മഹാദേവി കൈത വരമ്പിലൂടെ അസുരന്മാരെയും അന്വേഷിച്ചു നടന്നു പോകവേ നല്ല കാറ്റ്.  രണ്ടു കൈതകൾ കാറ്റിൽ ഇളകാതെ നിൽക്കുന്നു. മഹാദേവിക്കു ബോധ്യമായി ആ രണ്ട് കൈതകൾ അസുരന്മാരായ ചണ്ഡനും മുണ്ഡനും തന്നെ, മഹാദേവി വാൾ വീശി രണ്ടിനേയും കൊന്നു. ഈ മഹാദേവി ആണത്രേ ഇന്ന് നാം കാണുന്ന കൈത ചാമുണ്ഡി തെയ്യം.

മറ്റൊരൈതിഹ്യം ഇങ്ങനെ ആണ് : മഹാമായയായ കൈതചാമുണ്ടി, കണ്ണങ്കാട്ട്, ഉച്ചിട്ട എന്നീ ഭഗവതിമാരുടെ അതിരൗദ്ര ഭാവം തന്നെയാണ്. രക്തപ്രിയായ ദേവിയെ, ആളനർത്ഥം നാട്ടിൽ ഇല്ലാതിരിക്കാൻ വേണ്ടി പയ്യാവൂരപ്പന്റെ വെള്ളിച്ചങ്ങലിൽ തളച്ചിട്ടു.  വർഷത്തിലൊരിക്കൽ ബന്ധനമുക്തയാകുന്ന അമ്മ മഹാമായ നാട്ടിൽ ആളെ കൊല്ലാൻ, ചോര കുടിപ്പാൻ തുടങ്ങി.  ആ സമയത് ആ സ്ഥലങ്ങളിൽ ചങ്ങല കിലുക്കങ്ങളും കേൾക്കാറുണ്ടെന്നു ആൾക്കാർ പറയുന്നു. ഈ ദേവിയെ ആണ് കൈതചാമുണ്ടി ആയി കെട്ടിയാടുന്നത്. ഇത് ഒരു വനദേവതയാണ്, കാട്ടുമൂർത്തി ആണ്.


പ്രധാന ചടങ്ങ്

ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം. പോകുന്നതുപോലെയല്ല തിരുച്ചുവരവ്. ശരീരത്തിൽ രക്തക്കറയും ഉണ്ടാവും. കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചുവരവ്.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

 

Kavu where this Theyyam is performed