കാളരാത്രിയമ്മ
കാളാസുരനെ വധിക്കുന്നതിനായി ശിവന്റെ നേത്രത്തിൽ നിന്നും ഉത്ഭവിച്ച ഉഗ്ര സ്വരൂപിണിയാണ് ദേവി. അള്ളടം സ്വരൂപത്തിന്റെ കുല ദേവതയാണ്.
ക്ഷേത്രപാലകന്റെ മാതാവ് എന്ന സങ്കല്പം കൂടിയുണ്ട്. മഡിയൻ കൂലോം, മന്നംപുറത്തു കാവ്, ഉദിനൂർ കോവിലകം എന്നിവിടങ്ങളിൽ മുഖ്യ ദേവതയാണ് കാളരാത്രിയമ്മ.