Theyyam Details

  • Home
  • Theyyam Details

Kalichan / Kalichekon Theyyam

Feb. 12, 2024

Description

KALICHAN / KALICHEKON കാലിച്ചാൻ അഥവാ കാലിച്ചേകോൻ:

കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം.

തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ചു കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഇത്തരം കാവുകളില്‍ പ്രധാനമാണ്. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇത് കാലിച്ചാനൂട്ട് അഥവാ കാലിച്ചേകോനൂട്ട് എന്നാണു അറിയപ്പെടുന്നത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നാണ് ഉണക്കലരി കാലിച്ചാന്‍ മരത്തിലെത്തിക്കുന്നത്. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വീടുകളിലും എത്തിക്കും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍ മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ടത്രേ. മേച്ചില്‍ സ്ഥലങ്ങളില്‍ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്. 

പൊയ്ക്കണ്ണ്‍ അണിഞ്ഞ് കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാന്‍ തെയ്യത്തിന്റെ രൂപം വയനാട്ടു കുലവനെ (തൊണ്ടച്ചനെ)ഓര്‍മ്മിപ്പിക്കുന്നതാണ്. തൊണ്ടച്ചന്റെ വെളിച്ചപ്പാട് തന്നെയാണ് കാലിച്ചാന്‍ തെയ്യത്തിനും അകമ്പടിയായി പോകാറുള്ളത് എന്നത് ശ്രദ്ദേയമാണ്‌. കാവുകളായാണ്‌ കാലിച്ചാന്‍ ദേവസ്ഥാനങ്ങള്‍ കണ്ടു വരുന്നത്‌. കാവിനുള്ളില്‍ അല്‍പ്പം ഉയര്‍ത്തിക്കെട്ടിയ രണ്ടു ചെറിയ തറകള്‍ ഉണ്ടാവും ഒന്നില്‍ തിരി വെക്കുകയും മറ്റേതില്‍ തെയ്യാട്ട സമയത്ത് കലശം വെക്കുകയും ചെയ്യും. തെയ്യാട്ടം നടക്കുന്നത് ഈ കാവിനുള്ളില്‍ വെച്ചായിരിക്കും. സ്ഥലനാമങ്ങളില്‍ അടക്കം സ്വാധീനം ചെലുത്താന്‍ ഇത്തരം ദേവസ്ഥാനങ്ങള്‍ വലിയ പങ്കു വഹിച്ചു എന്നതിന് തെളിവാണ് സ്ഥലനാമങ്ങളായ കാലിച്ചാമരം,  കാലിച്ചാനടുക്കം, കാലിച്ചാപൊതി, കാലിച്ചാന്‍പൊയ്യില്‍ തുടങ്ങിയവ.

കലിച്ചന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=RaDTIbt_73o
Source: theyyam ritual (vengara.com)

കാലിച്ചാൻ തെയ്യം.

കൃഷിയും കന്നുകാലി മേയ്ക്കലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനകേന്ദ്രങ്ങളാണ് കാലിച്ചാൻ കാവുകൾ‌. കാസർ‌ഗോഡുജില്ലയുടെ വിവിധ സ്ഥലങ്ങളിൽ‌ ഇത്തരം കാവുകൾ‌ കണ്ടുവരുന്നു.
കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമാണ് പൊതുവേ കാലിച്ചാൻ ദൈവത്തെ ആരാധിക്കുന്നത്. കാലിച്ചാൻ‌ കാവുകളെ കാലിച്ചാമരങ്ങൾ‌ എന്നാണു പൊതുവേ വിളിക്കാറുള്ളത്. കാലിച്ചാമര സ്ഥാനങ്ങൾ ഒരു ജാതിയുടേതോ, കുടുംബത്തിന്റെയോ അധീനതയിലല്ല, മറിച്ച് ഒരു സമൂഹത്തിന്റെ പൊതു ആരാധനാലയം ആകുന്നു. കാഞ്ഞിരമരത്തിലാണ് കാലിച്ചാൻ തെയ്യത്തിന്റെ അധിവാസം.

പ്രധാന ചടങ്ങുകൾ‌

തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ച് കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഈ കാവുകളിൽ പ്രധാനമാണ്. കാലിച്ചാനൂട്ട് എന്നാണിത് അറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ഉണക്കലരി കാലിച്ചാൻ മരത്തി ലെത്തിക്കുന്നു. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വിടുകളിലേക്കും എത്തിക്കും.

മണിയാണി സമുദായത്തിലെ അംഗങ്ങളാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്. 
കന്നുകാലികളെ കാണാതെ വന്നാൽ കാലിച്ചാൻമരത്തിന്റെ കീഴിൽ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ട്. കാലിച്ചേകോനൂട്ട് എന്നും പറയപ്പെടുന്നു.  കന്ന്കാലികളുടെ രക്ഷകനായ ദേവതയാണ് കാലിച്ചേകോൻ.  ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് കാലിച്ചാനൂട്ടിൻറെ ലക്ഷ്യം.  മേച്ചിൽ സ്ഥലങ്ങളിൽ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്.

കാവിനുള്ളിൽ‌ അല്പം ഉയർ‌ത്തിക്കെട്ടിയ രണ്ടു ചെറിയ തറകളുണ്ടാവും. ഒരു തറയിൽ‌ തിരി വെക്കാനുള്ള സം‌വിധാനവും മറ്റേതിൽ‌ തെയ്യാട്ട സമയങ്ങളിലും മറ്റും കലശം വെയ്‌ക്കാനുള്ള സം‌വിധാനവും ഉണ്ടായിരിക്കും. 

തെയ്യവുമായി ബന്ധപ്പെട്ടവർ‌

തെയ്യത്തിന്റെ മുഖ്യകാർ‌മ്മികൻ‌ മണിയാണി അഥവാ യാദവസമുദായത്തിൽ‌ പെട്ട ഒരാളായിരിക്കും. കാലിച്ചാൻ തെയ്യം‌ ഉറയുമ്പോൾ‌‌ തെയ്യത്തിന് അകമ്പടിയായി തീയ്യ സമുദായത്തിൽ‌പ്പെട്ട ചെറുപ്പക്കാർ‌ ആർ‌പ്പുവിളി കളോടുകൂടി പുറകേ നടക്കാറുണ്ട്. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസസം‌രക്ഷകൻ‌ കൂടിയാണു കാലിച്ചാൻ‌ തെയ്യം. വണ്ണാൻ‌ സമുദായത്തിൽ‌പെട്ടവരാണ് ഈ തെയ്യം കെട്ടാറുള്ളത്.

പൊയ്‌ക്കണ്ണണിഞ്ഞു കന്നക്കത്തിയും അമ്പും വില്ലുമായി നടക്കുന്ന കാലിച്ചാൻ‌ തെയ്യത്തിന്റെ രൂപം വയനാട്ടുകുലവനെ ഓർ‌മ്മിപ്പിക്കുന്നതാണ്. തൊണ്ടച്ചന്റെ അഥവാ വയനാട്ടുകുലവന്റെ വെളിച്ചപ്പാടുതന്നെയാണ് കാലിച്ചാൻ‌ തെയ്യത്തിനും അകമ്പടിയായി പോകാറുള്ളത്.

കാലിച്ചാൻ ദേവസ്ഥാനങ്ങൾ

കാലിച്ചാംപൊതി, ചാളക്കടവ്, വെള്ളൂട, തലയത്ത്, പുളിക്കാൽ, പൂത്തക്കാൽ, കോട്ടക്കുന്ന്, ബങ്കളം, പന്നിപ്പള്ളി, കണ്ടടുക്കം, ഒടയഞ്ചാൽ‌ തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ കാലിച്ചാമരങ്ങൾ ഉണ്ട്.  കാലിച്ചാമരം, കാലിച്ചാനടുക്കം, കാലിച്ചാം‌പോതി, കാലിച്ചാൻ‌പൊയ്യിൽ‌ തുടങ്ങിയ സ്ഥലനാമങ്ങളുടെ രൂപവത്കരണത്തിൽ‌ കാലിച്ചാൻ‌ ദേവസ്ഥാനങ്ങളുടെ സ്വാധീനമുണ്ട്. കാവുകളായാണ് കാലിച്ചാൻ‌ ദേവസ്ഥാനങ്ങൾ‌ കണ്ടുവരുന്നത്.

കാലിച്ചേകോൻ ദൈവത്തിന്റെ കോലം പുലയരും വണ്ണാന്മാരും കെട്ടിവരുന്നു. ഇരുസമുദായകരുടെയും പാട്ടുകളിൽ, ഈ ദേവതയുടെ ചരിത്രത്തിനു വ്യത്യാസമുണ്ട്. പുലയരുടെ കാലിച്ചാൻദൈവം കൈലാസത്തിൽനിന്നും ഭൂമിയിലേക്കിറങ്ങിവന്ന ദേവതയാണ്, എന്നാൽ വണ്ണാന്മാരുടെ കാലിച്ചേകോൻതെയ്യം യാദവകുലത്തിൽ പിറന്നു യാദവന്മാരോടുകൂടി പശുപാലകനായ് നടന്ന മണിയാണിമാരുടെ ആരാധനാ  ദേവത കൂടിയാണ്.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

Description

KALICHAN / KALICHEKON 

Kalichan Teyam is the savior of cattle. This Theyam is also the faith protector of a Nayatu community. Kalichan Kaws are the places of worship of a pastoral community whose main occupation is agriculture and animal husbandry. Calichan kavs are generally called Calichan trees. Cattle gods are generally worshiped for the prosperity of agriculture and the protection of livestock. The abode of Kalichan Theiyat is in the wormwood tree.

The ceremony of boiling dried rice and feeding it to the cattle is important in these Kavs. Its purpose is to please that deity. It is known as Kalichanoot or Kalichekonoot. The dried sap is brought to the tree from nearby houses. From there it will be distributed to all the houses. There is a custom of offering stew and the like under the tree to feed the cattle if they do not see them. The main ritual is to make a stew of milk, sugar and rice and offer it to the deity in the pastures.

The image of Kalichan Theiyat, who wears Poikann and walks with a knife and a bow and arrow, is reminiscent of Wayanad Kulavan (Tondacha). It is noteworthy that Thondachan's light pad also accompanies Kalichan Theiyam. Kalichan Devasthanams are seen as kavus. Inside the kav there are two small raised floors, on one of which the wick is placed and on the other the kalash is placed during theyata. Theyatam takes place inside this cave. Place names such as Kalichamaram, Kalichanatukkum, Kalichapothi, Kalichanpoyil etc. are proof that such devasthanams played a major role in influencing place names.

To watch Kalichan Theyat's video: http://www.youtube.com/watch?v=RaDTIbt_73o

Source: theyyam ritual (vengara.com)

Kavu where this Theyyam is performed