Theyyam Details

  • Home
  • Theyyam Details

Kallurutti Theyyam / Pashanamoorthi Theyyam (Tulu Theyyam)

March 21, 2024

Description

കല്ലുരുട്ടി
-------------
തുളുനാടാകമാനം ആരാധിക്കപ്പെടുന്ന ഇരട്ടത്തെയ്യങ്ങളാണ് കൽക്കുടനും കല്ലുരുട്ടയും . അരങ്ങത്ത് ഒരേകാലത്ത് പ്രത്യക്ഷപ്പെടുന്ന തെയ്യങ്ങൾ , കൃത്യമായ രേഖകളുള്ള ചരിത്ര സംഭവങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു കക്കോത്തിക്കുടുംബത്തിലെ ഉടപ്പിറപ്പുകളാണ് കൽക്കുടനും കല്ലുരുട്ടിയും .അവർ അകാല മൃത്യുവിന്നിരയാകുന്നു . അപമൃത്യുവാണോ ആത്മഹത്യയാണോ എന്ന് നിർണയിക്കാനാവാത്ത അന്ത്യം .തുളുതോറ്റത്തിൽ  'മായകം ' പ്രാപിച്ചു എന്നതാണ് കാണിക്കുന്നത് .      

തുളുനാട്ടിലെ പ്രമുഖ ജൈനകേന്ദ്രമായ കാർക്കുളത്ത് ബാഹുബലിയുടെ ഭീമാകാരമായ ഒറ്റക്കൽ പ്രതിമ പണിതീർത്ത മഹാശില്ലിയാണ് വീരകൽക്കുsൻ. കാർക്കുളത്തെ വിഖ്യാതനായ ഭൈരരചൻ്റെ ആജ്ഞയനുസരിച്ചാണ് ഈ മഹാശില്പത്തിൻ്റെ നിർമ്മാണവും പ്രതിഷ്ഠയും നടന്നത്. അതോടെ അരചൻ്റെ യശോഭിലാഷം ആസുരഭാവം കൈക്കൊള്ളുന്നു. ബാഹുബലിയുടെ ഭവ്യസുന്ദരമായ മറ്റൊരു ശില്പം ഇനിയൊരിടത്തും ഉയർന്നു വരരുത്. അതായിരുന്നു അരചൻ്റെ ആഗ്രഹം. ശില്പിയുടെ കരചരണങ്ങൾ അരുത്തു കളഞ്ഞുകൊണ്ട് രാജാവ് തൻ്റെ ആഗ്രഹംനിറവേറ്റി . മേലാളരുടെ  ക്രൂരതയ്ക്ക്    വിധേയമാകുന്ന കീഴാളരുടെ ജീവിതദുരന്തവും പ്രതികാരനടപടികളുമാണ് ഇരട്ടത്തെയ്യ ത്തോറ്റത്തിലെ പ്രമേയം .  

(കല്ശില്പികളായ ഈ വിഭാഗക്കാർ കാലാന്തരത്തിൽ കൽക്കൊത്തികളും, കാക്കോത്തികളുമായി പരിണമിക്കുന്നതു കാണാം

Kavu where this Theyyam is performed