കമ്മാരൻ തെയ്യം
എളോറ വീട്ടിൽ കുഞ്ഞിക്കമ്മാരന്റെ തെയ്യക്കോലമാണ് കമ്മാരൻ തെയ്യം. കുഞ്ഞാക്കമ്മയുടെ പൊന്മകൻ. പെറ്റമ്മയ്ക്ക് മീൻ കൂട്ടാൻ പൂതിയുണ്ടെന്നറിഞ്ഞു കമ്മാരൻ കാലം നോക്കാതെ നഞ്ചിട്ടു മീന്പിടിക്കാനിറങ്ങി. നട്ടുച്ച നേരത്ത് നെറ്റിൽ നീരാടുന്ന നീർ ദേവത നഞ്ചു കണ്ടു മനം മടുത്ത് അടുത്ത ക്ഷണത്തിൽ തന്നെ രൗദ്രരൂപിണിയായി കമ്മാരനെ കയത്തിൽ മുക്കി കൊന്നു. കമ്മാരൻ മരണാനന്തരം കമ്മാരൻ തെയ്യമായി.