കരിമണൽ ചാമുണ്ഡി
പാതാള മൂർത്തിയായ മടയിൽ ചാമുണ്ഡി തന്നെയാണ് ഈ ദേവത. ഭൂമിയിലെത്തിയ ദേവി ഊടുപാതയിലൂടെ ആദ്യമായി എത്തിയത് കരിമണൽ നായരുടെ അകത്തൂട്ടാണെന്നു ഐതിഹ്യം.
പൊതുവാളരുടെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി. മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാർ. അവരെ വധിച്ചതിനാലാണ് ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൌശികി ദേവിയുടെ അംശാവതാരം. ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ട മുണ്ടന്‍മാരുടെ കിങ്കരന്‍മാര്‍ മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെയാണ് “മടയില്‍ ചാമുണ്ഡി” എന്ന പേര്‍ വന്നത് എന്നും പറയുന്നു. ഇവരെ പാതാളം വരെ പിന്തുടര്‍ന്ന്‍ വധിച്ചതിനാല്‍ “പാതാളമൂര്‍ത്തി” എന്നും പേരുണ്ട്.
വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്. തെയ്യക്കോലങ്ങളില്‍ ഏറ്റവും സുന്ദരമായ ആടയാഭരണങ്ങള്‍ അണിയുന്ന ഈ തെയ്യം, തെയ്യമെന്ന അനുഷ്ഠാന കലയുടെ എല്ലാ സൌന്ദര്യവും നമുക്ക് കാട്ടി തരുന്നു. അലന്തട്ട മട വാതില്‍ക്കല്‍, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.
മറ്റൊരു ഐതിഹ്യം ഇതാണ്:
പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള്‍ നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതെയിരിക്കുമ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കെട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ.
എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അത് കെട്ട ഉടനെ പൊതുവാള്‍ ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത് എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകര മൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറം കാല് കൊണ്ട് തട്ടിയെറിഞ്ഞു. തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്ന് പുറം കാലു കൊണ്ട് എറിയുന്നതും നായാട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന ചടങ്ങുകളാണ്.
മടയിൽ ചാമുണ്ടി തെയ്യം
കാളി എന്ന പേര്‍ ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ് ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ‘ചാമുണ്ഡി’. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ ‘രക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നും’ വിളിക്കുന്നത്. ചണ്ട മുണ്ടന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ പാതാളങ്ങളില്‍ അവരെ പിന്തുടര്ന്ന് ചെന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്‍ പോയത് കൊണ്ടാണത്രേ ‘പാതാളമൂര്ത്തി ’ എന്നും ‘മടയില്‍ ചാമുണ്ഡി’ എന്നും വിളിക്കുന്നത്.
വണ്ണാടില്‍ തറവാട്ടില്‍ മൂത്തപൊതുവാളും സഹായി കുരുവാടന്‍ നായര്‍ക്കൊപ്പം ഒരിക്കല്‍ നായാട്ടിനായി വനഗമനം നടത്തുകയായിരുന്നു. കുലച്ചുപിടിച്ച കുറുവില്ലുമായി പൊതുവാളും പിന്നില്‍ കത്തിയുമായി നായരും, വ്യഗ്രതയോടെ മുന്നോട്ടു നീങ്ങി. ഒരു നിമിഷം കുറച്ചകലെ കാട്ടാട് ഇറങ്ങിയ ശബ്ദം- വില്ല്കു ലച്ചു തൊടുത്തു. വീണ ഇര ഏതെന്നു അറിയ്യാന്‍ തിടുക്കത്തില്‍ ഉള്‍കാനനത്തിലേക്ക് ഓടി ചെന്നു. ഇരയെ കാണാതെ ഇരുവരും തളര്‍ന്നു ഇരിക്കുമ്പോള്‍ വര്‍ദ്ധിടാവേശതോടെ കാടിളക്കി അരവമുയര്‍ന്നു. അമ്പേറ്റ മൃഗത്തിന്റെ അലര്‍ച്ച. രണ്ടുപേരും ഭയത്തോടെയും അതിശയത്തോടെയും മുന്നോട്ടേക്ക്, മൂത്തപോതുവാളാണ് ആദ്യം കണ്ടത്.
ഒരു വലിയ മടയ്ക്കു അകത്തു തിളങ്ങുന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കൃഷ്ണ വര്‍ണ്ണപീലികള്‍, ഗുഹയില്‍ നിന്ന് ഒരു ഘോര രൂപം പുറത്തിറങ്ങി രണ്ടുപേരും ജീവനും കൊണ്ട് വനത്തിനു വെളിയിലേക് പാഞ്ഞു . അവര്‍ക്ക് പിന്നില്‍ വെളോട്ടുചിലമ്പ് കിലുക്കി, വെള്ളിയരമണികള്‍ അരവമുതിര്‍ന്നു. അട്ടഹാസവും അലര്‍ച്ചയും അവരെ വേട്ടയാടി. പൊതുവാള്‍ ജീവനും കൊണ്ടോടി അഭയം പ്രാപിച്ചത്കാനക്കരയമ്മയുടെ പള്ളിയറയിലെക്കാണ്. കാനക്കരയമ്മ ഇങ്ങനെ മൊഴിഞ്ഞു “അഭയം ഞാനേകിയ മൂത്തപൊതുവാള്‍ എനിക്കരുമയാണ് കലിയടക്കി നീ മടങ്ങുവിന്‍” കലിയടങ്ങാത്ത പാതാളഭൈരവി നായരെ കൂര്‍ത്ത നഖത്താല്‍ കുത്തിയെടുത്ത് കുടല്‍ പിളര്‍ന്നു രുധിരം കുടിച്ച് ചിലമ്പിട്ട കാലുകൊണ്ട് ജഡം തട്ടിയെറിഞ്ഞു കലിയടക്കി.
ശാന്തയായ ഭൈരവിയെ പൊതുവാള്‍ അരിയെറിഞ്ഞേതിരേറ്റ് പള്ളിപീഠം നല്‍കി പൂവും അന്തിതിരിയും കയ്യേറ്റ് ഇഷ്ട്ട വരധായിനിയായ മടയില്‍ ചാമുണ്ടി യായി കുടിയിരുത്തി. ആലന്തട്ട കാട്ടിലെ മടയില്‍ നിന്നാണ് മടയില്‍ ചാമുണ്ടി ഉദയം ചെയിതതു കൊണ്ടാണ് ആലന്തട്ട മടവാതില്‍ക്കാവില്‍ ഭഗവതി എന്നും പറയുന്നത്