ശ്രീ കാർണോൻ ദൈവം
കൊറ്റി ശ്രീ ആദി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം
കണ്ണങ്ങാട്ട് ഭഗവതിയുടെ ആഗമനത്തിനു കാരണഭൂതനായ കൂത്തൂർ മണിയാണി സങ്കൽപ്പത്തിലുള്ള ദൈവം. പുലികണ്ഠൻ ദൈവത്തിന്റെ തിരുമുടിയഴിച്ച ശേഷം പൂക്കെട്ടി മുടി ധരിച്ച് പൂക്കുടയുമായ് കോലത്തിൻമേൽ കോലമായാണ് ഈ ദൈവം അരങ്ങിലെത്തുന്നത്.
ക്ഷേത്ര മതിലിന്റെ കന്നിമൂലയിൽ ഭണ്ഡാര പുരയുടെ മീന കൊട്ടിലിൽ സ്തംഭ പ്രതിഷ്ഠയിലാണ് ദൈവത്തിന്റെ സ്ഥാനം.