Theyyam Details

  • Home
  • Theyyam Details

Valiya Valappil Chamundi Theyyam

Feb. 18, 2024

Description

Valiya Valappil Chamundi Theyyam

വലിയവളപ്പിൽ ചാമുണ്ഡി

തുലാം പിറന്നപ്പോള്‍ വാളും പരിചയുമേന്തി വലിയവളപ്പില്‍ ചാമുണ്ഡി വയലിലേക്കിറങ്ങി. നൂറുമേനി വിളയാന്‍ വയലില്‍ തെയ്യം വിത്തുവിതച്ചു. ഇനി കര്‍ഷകര്‍ക്ക് വയലില്‍ കൃഷിപ്പണിക്കാലം. തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്തോടനുബന്ധിച്ച വയലിലാണ് പഴമ തെറ്റാതെ  വിത്തുവിതയ്ക്കല്‍ നടന്നത്. വലിയവളപ്പില്‍ ചാമുണ്ഡി വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക. പഴമക്കാര്‍ കൈമാറിയ ആചാരം പതിവ് തെറ്റിക്കാതെ നിലനിര്‍ത്തിപ്പോരുന്നു. വയലേലകളില്‍ ഐശ്വര്യവും സമൃദ്ധിയും വിതറി കൃഷി സംരക്ഷിക്കുമെന്നാണ് വിശ്വാസം. തിമിരിവയലിലെ പ്രത്യേകം തയ്യാറാക്കിയ പാടത്താണ് ചടങ്ങുകള്‍ നടന്നത്. കുരുത്തോലകൊണ്ടുള്ള തിരുമുടിയും അരയാടയും ചെമ്പട്ടുമണിഞ്ഞ് ചെണ്ടമേളത്തോടൊപ്പമാണ് തെയ്യം വയലിലിറങ്ങുന്നത്. വിത്ത് വിതച്ച തെയ്യം .താഴേക്കാട്ട് മനയും പൂവളപ്പും സന്ദര്‍ശിക്കും. ഉച്ചയോടെ കാലിച്ചോന്‍തെയ്യവും പുറപ്പെട്ടു. ഇതോടെ വയലില്‍ പുതിയൊരു കൃഷിപ്പണിക്കാലത്തിന് തുടക്കമായി. വിതയ്ക്കുന്ന തെയ്യങ്ങളുടെ കെട്ടിയാട്ടം കഴിഞ്ഞെത്തുന്ന നാളുകളിലാണ് കാവുകള്‍ ഉണരുന്ന പത്താമുദയം. താഴേക്കാട്ട് മനയുടെ അധീനതയിലായിരുന്നു പണ്ട് ഏക്കറുകളോളംപരന്നുകിടക്കുന്ന തിമിരി പ്രദേശം. വിശാലമായ ഈ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നുവെന്നാണ് നാട്ടുനടപ്പ്..

പുനംകാക്കുന്ന കര്‍ഷകദേവതകൂടിയാണ് തിമിരിയിലെയും പരിസരപ്രദേശത്തുക്കാരുടെയും വലിയവളപ്പിലമ്മ. കന്നിക്കൊയ്തുകഴിഞ്ഞ് കൃഷിയിറക്കാന്‍ പാകമായ തിമിരിവയലിലേക്ക് പള്ളിവാളും കൈയിലേന്തി വലിയവളപ്പില്‍ ചാമുണ്ഡി വിത്തിടാനിറങ്ങി. കൈവിളക്കും ചെണ്ടമേളവുമായി പരിവാരങ്ങളും. വയലില്‍ ചാമുണ്ഡി മഞ്ഞള്‍തൂവി വിത്തുവിതച്ചതോടെ പുതിയൊരു കൃഷിപ്പണിക്കാലത്തിനും തെയ്യക്കാര്‍ക്ക് കാവുകളില്‍നിന്ന് കാവുകളിലേക്കുള്ള യാത്രയ്ക്കും തുടക്കമായി.

താഴക്കാട്ടുമനയുടെ അധീനതയിലായിരുന്നു പണ്ട് തിമിരിപ്രദേശം. നാലിലാംകണ്ടം മുതല്‍ ഞാണങ്കൈവരെ പരന്നുകിടന്ന വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നു. മടയില്‍ചാമുണ്ഡിയാണത്രേ ഈ ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിയെ ഏല്പിച്ചത്.

പഴമക്കാര്‍ പറഞ്ഞുപറഞ്ഞ് പുതിയതലമുറക്ക് കൈമാറിയ ആചാരാനുഷ്ഠാനം ഇന്നും നിലനിര്‍ത്തിപ്പോരുന്നു. വയലില്‍ വിത്തുവിതച്ച് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം ചൊരിഞ്ഞ് കോടിമുണ്ടും ധനധാന്യങ്ങളും സ്വീകരിച്ച് ഗുരിസി കമഴ്ത്തിയശേഷമാണ് വലിയവളപ്പിലമ്മ തിരുമുടി താഴ്ത്തിയത്.

ചെറുവത്തൂർ തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്ത് ആണ് വലിയവളപ്പില്‍ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്.  പുനം കാക്കുന്ന കര്‍ഷകദേവതകൂടിയാണ് തിമിരിയിലെയും പരിസരപ്രദേശത്തുക്കാരുടെയും വലിയവളപ്പിലമ്മ അഥവാ വലിയവളപ്പില്‍ ചാമുണ്ഡി തെയ്യം, ഈ തെയ്യം   വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക. താഴക്കാട്ടുമനയുടെ അധീനതയിലായിരുന്നു പണ്ട് തിമിരിപ്രദേശം. നാലിലാംകണ്ടം മുതല്‍ ഞാണങ്കൈവരെ പരന്നുകിടന്ന വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നു. മടയില്‍ചാമുണ്ഡിയാണത്രേ ഈ ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിയെ ഏല്പിച്ചത്.

Description

Chamundi in Valilavalap

When Tulam was born, he went to the Chamundi field with his sword and shield.

They sowed seeds in the field to grow hundreds of them. Now it's time for farmers to work in the fields. Sowing of seeds was done without fail in the field attached to Chamundidevashanth in Timiri Kotumpuram. After sowing the seeds in the Chamundi field in Valilavalap, the farmers will start the crop. The custom handed down by the ancients is kept intact. It is believed that sowing prosperity and abundance in Violaela will protect the crops. The ceremony was held in a specially prepared field in Thimiriwayal. Theyam enters the fields with a chendamela, wearing a copper-colored tirumudi and arayada. Theyam who has sown the seed will visit the mana and flower garden below. Kalichontheiyam also left in the afternoon. With this, a new season of farming has begun in the field. Tenthamudayam is the day when the Kavs wake up after the tying of the sowing seeds. In the past, the area of Timiri spread over several acres was under the control of Dhagekat Mana. Local legend says that Chamundik was responsible for protecting this vast paddy field.

Punamkakunna is also the goddess of farmers who is the great goddess of the people of Timiri and the surrounding area. After harvesting, Chamundi went to the Timiri field, which was ripe for cultivation, and took the palliwal in his hand to sow the seeds in the large field. Entourage with lanterns and chendamela. With the sowing of Chamundi Turmeric in the field, a new season of farming and the journey of the Theiyas from Kav to Kav has begun.

In the past, the Thimiri area was under the rule of Dhakkattumana.

Valilavalapilla Chamundik was responsible for protecting the vast paddy fields that stretched from Nalilamkandam to Ngankai. It was Madailchamundi who entrusted this responsibility to Valiyavalapil Chamundi.

The rituals handed down by the elders to the new generation are still maintained today. Valiyavalapillamma lowered his hair after sowing seeds in the field, visited the houses in the area, showered his blessings, received crores of rupees and rich grains.

Chamundi Theyam is tied at Valiyavalap at Chamundidevalap in Cheruvatur Thimiri Kottumpur.

Valiyavalapilamma or Valiyavalapil Chamundi Theiyam of Timiri and its surrounding area is also the guardian goddess of the farmers. After sowing the seeds in the field, the farmers harvest the crops. In the past, the Thimiri area was under the rule of Dhakkattumana. Valilavalapilla Chamundik was responsible for protecting the vast paddy fields that stretched from Nalilamkandam to Ngankai. It was Madailchamundi who entrusted this responsibility to Valiyavalapil Chamundi.