Kathivannur Veeran Theyyam I Mandhappan Theyyam

Kathivannur Veeran Theyyam I Mandhappan Theyyam

Description

Kathivannur Veeran Theyyam I Mandhappan Theyyam

മന്ദപ്പന്‍ :

കണ്ണൂര്‍ ജില്ലയിലെ കണ്ണൂരിനും തളിപ്പറമ്പിനുമിടയിലെ മാങ്ങാട്ട് നിവാസി മന്ദപ്പന്‍ എന്ന തീയ്യ സമുദായത്തില്‍പ്പെട്ട ആളാണ്‌ പില്‍ക്കാലത്ത് ദൈവിക പരിവേഷം കിട്ടുകയും തെയ്യമായി കെട്ടിയാടപ്പെടുകയും ചെയ്യുന്ന കതിവന്നൂര്‍ വീരന്‍. കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റെയും അതിര്‍ത്തിപ്രദേശത്ത് കൂര്‍ഗിനടുത്തുള്ള സ്ഥലമാണ് കതിവന്നൂര്‍. 
മന്ദപ്പന്‍ തന്റെ അമ്മാവന്‍ താമസിക്കുന്ന ഇവിടെയാണ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം എത്തിചേര്‍ന്നത്‌.

ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് മാങ്ങാട്ട് മേത്തളിയില്ലത്ത് കുമാരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായി ജനിച്ചവനാണ് മന്ദപ്പന്‍. കൂട്ടുകാരുടെ കൂടെ പ്രായമേറെയായിട്ടും യാതൊരു ജോലിയും ചെയ്യാതെ നായാടി സമയം കളഞ്ഞ മന്ദപ്പന്റെ വികൃതികള്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ ദുസ്സഹമായപ്പോള്‍ കുമാരച്ചന്‍ അവനു ചോറും പാലും കൊടുക്കരുതെന്ന് വീട്ടുകാരിയെ വിലക്കി. എന്നാല്‍ രഹസ്യമായി അമ്മ ചോറ് കൊടുക്കുന്നത് കണ്ട അച്ഛന്‍ ദ്വേഷ്യം കൊണ്ട് അവന്റെ വില്ലു ചവിട്ടി ഒടിച്ചു.

അങ്ങിനെ വീട് വിട്ടിറങ്ങിയ മന്ദപ്പന്‍ കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതിമാരോടൊപ്പം പോകാനൊരുങ്ങി. അവര്‍ അവനെ ഒറ്റകാഞ്ഞിരം തട്ടില്‍ വെച്ച് മദ്യം കൊടുത്ത് മയക്കി കിടത്തി കൂട്ടാതെ സ്ഥലം വിട്ടു. ഉറക്കമുണര്‍ന്ന മന്ദപ്പന്‍ ഇനി മറിഞ്ഞു മാങ്ങാട്ടെക്കില്ലെന്നു പറഞ്ഞു തനിച്ചു കുടകിലേക്ക് യാത്രയായി വഴിക്ക് വെച്ച് ചങ്ങാതിമാരെ കണ്ടെങ്കിലും അവരുമായി കൂടാതെ നേരെ കതിവന്നൂരില്‍ അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച് അമ്മാവന്റെ നിര്‍ദ്ദേശ പ്രകാരം ആയോധന മുറകള്‍ കളരിയിലടക്കം പോയി പഠിച്ചു പിന്നീട് മന്ദപ്പന്‍ എണ്ണ കച്ചവടം തുടങ്ങി. അമ്മാവന്റെ സ്വത്തില്‍ പാതിയും അവനു കിട്ടി. ഇതിനിടയില്‍ വെളാര്‍കോട്ട് ചെമ്മരത്തി എന്ന പെണ്ണിനെ കണ്ടു മുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യാഗൃഹത്തില്‍ താമസവും തുടങ്ങി.

പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. അങ്ങിനെയിരിക്കെ കുടകില്‍ പോര് തുടങ്ങി. ധൈര്യവും കരുത്തുമുള്ള പുരുഷന്മാര്‍ പോരിനിറങ്ങുക പതിവാണ് എന്നാല്‍ മന്ദപ്പന്‍ പോരിനു പോയാല്‍ തോല്‍ക്കുമെന്ന് പറഞ്ഞ് ചെമ്മരത്തി മന്ദപ്പനെ കളിയാക്കി. ഭാര്യയുടെ കളിയാക്കലില്‍ വാശി തോന്നിയ മന്ദപ്പന്‍ പോരിന് പോകുകയും യുദ്ധം ജയിക്കുകയും ചെയ്തു. വിജയിയായ മന്ദപ്പനെ എല്ലാവരും വാഴ്ത്തി.

ഇതില്‍ അല്‍പ്പം വിത്യസ്തമായ ഒരു ഭാഷ്യം ഇതാണ്. പൊതുവേ ജോലി ചെയ്യാന്‍ മടിയനായ മന്ദപ്പനോടു ചെമ്മരത്തിക്ക് നീരസം ഉണ്ടായി. ഒരിക്കല്‍ എണ്ണയാട്ടാന്‍ അങ്ങാടിയിലേക്ക് വിട്ട മന്ദപ്പന്‍ വിശന്നു വലഞ്ഞു വരാന്‍ താമസിച്ചതില്‍ കോപം പൂണ്ട് ഇത് വരെ എവിടെയായിരുന്നുവെന്നും ഏതു പെണ്ണിന്റെ കൂടെയായിരുന്നുവെന്നും ചോദിച്ചു പ്രകോപിച്ചുവെങ്കിലും കലഹം വേണ്ടാന്ന് കരുതി മന്ദപ്പന്‍ മിണ്ടാതിരുന്നു. ചോറ് കഴിക്കുമ്പോള്‍ ആദ്യത്തെ ഉരുളയില്‍ തന്നെ നീളമുള്ള ഒരു തലമുടി കിട്ടിയെങ്കിലും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല. രണ്ടാമത്തെ ഉരുള വാരുമ്പോഴാണ് യുദ്ധത്തിന്റെ കാഹളം കേട്ടത്. അതിനാല്‍ ഉടന്‍ തന്നെ എഴുന്നേറ്റ് യുദ്ധത്തിനു പോകാനായി പുറത്തേക്കിറങ്ങുമ്പോള്‍ നെറ്റി പടിവാതില്‍ക്കല്‍ തട്ടി ചോര വന്നു. ഇത് കണ്ട ചെമ്മരത്തി പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണം ഉറപ്പു എന്ന് പറഞ്ഞു. എന്നിട്ടും മന്ദപ്പന്‍ ഒന്നും പറയാന്‍ മിനക്കെട്ടില്ല. അപ്പോളും അവള്‍ തന്റെ സംസാരം തുടര്‍ന്ന്‍ കൊണ്ടേയിരുന്നു… ആറു മുറിഞ്ഞു അറുപത്താറു ഖന്ധമാകും, നൂറു മുറിഞ്ഞു നൂറ്റെട്ട് തുണ്ടാമാകും കണ്ട കൈതമേലും മുണ്ട മേലും മേനി വാരിയെറിയും കുടകന് തുടങ്ങി ശാപ വാക്കുകള്‍ അവള്‍ ഉരുവിട്ട് കൊണ്ടിരുന്നു. നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്നും പറഞ്ഞു ഒരു ചെറു ചിരിയോടെ മന്ദപ്പന്‍ പടയ്ക്ക് പോവുകയും ചെയ്തു.

യുദ്ധം ജയിച്ചു വന്ന മന്ദപ്പന്‍ തന്റെ പീഠവും ചെറു വിരലും എടുക്കാന്‍ പോയപ്പോള്‍ ഒളിച്ചിരുന്ന കുടകര്‍ ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി. ഇതറിഞ്ഞ ചെമ്മരത്തിക്ക് സങ്കടം സഹിക്കാനാവാതായി. തന്റെ ശാപ വാക്കുകള്‍ ഫലിച്ചതില്‍ അവള്‍ ഒരു പാടു ദുഖിച്ചു. ഇതിനു പ്രായശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. പടയ്ക്കിറങ്ങുമ്പോള്‍ തന്റെ മച്ചുനനോടു താന്‍ മരിച്ചു വീര സ്വര്‍ഗം പൂകിയാല്‍ താന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലയ്ക്കുമെന്നു മന്ദപ്പന്‍ പറഞ്ഞിരുന്നു. അത് പോലെ സംഭാവിക്കുകയും വീരനായ അവനെ ദൈവകരുവായി കണ്ടു കതിവന്നൂര്‍ പടിഞ്ഞാറ്റയില്‍ ആരാധിക്കുകയും ചെയ്തു.

നേരത്തെ ഏറ്റവും മുകളില്‍ പറഞ്ഞ കഥയുടെ ബാക്കി ഭാഗം ഇങ്ങിനെയാണ്‌.

തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറു വിരലും പോരിനിടയില്‍ നഷ്ടപ്പെട്ടത് മനസ്സിലാക്കിയ മന്ദപ്പന്‍ അത് വീണ്ടെടുക്കാന്‍ തിരിയേ പോവുകയും ഒളിച്ചിരുന്ന കുടകിലെ പോരാളികള്‍ ചതിയില്‍ മന്ദപ്പനെ വെട്ടിനുറുക്കുകയും ചെയ്തു. മന്ദപ്പനെ കാത്ത ചെമ്മരത്തിക്ക് കഥളി വാഴ കൈയ്യില്‍ പീഠമോതിരവും ചെറു വിരലും വന്നു വീണതാണ് കണ്ടത്.

തന്റെ ഭര്‍ത്താവിനു നേരിട്ട ദുര്യോഗത്തില്‍ വലഞ്ഞ ചെമ്മരത്തി ചിതയില്‍ ചാടി ജീവനൊടുക്കി. അമ്മാവനും മകന്‍ അണ്ണൂക്കനും ശവസംസ്കാരം കഴിഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനെയും ചെമ്മരത്തിയെയും തൊറം കണ്ണാലെ കണ്ടു വെളിപാടുണ്ടായി ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിധ്യത്തില്‍ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു. അമ്മാവന്‍ അരിയിട്ട് കതിവന്നൂര്‍ വീരന്‍ എന്ന് പേരിട്ടു.

കതിവന്നൂര്‍ വീരന്റെ വെള്ളാട്ടം വീഡിയോ കാണാന്‍:
http://www.youtube.com/watch?v=61rbiR6ooPc
കടപ്പാട്: വെങ്ങര വീഡിയോ

തോറ്റം കാണാന്‍:
http://www.youtube.com/watch?v=_yMY02f9xak
കടപ്പാട്: രാഹുല്‍ ചന്ദ്രന്‍

ആരോഗ്യവാനായ ഭര്‍ത്താവിനെ ലഭിക്കാന്‍ കന്യകമാര്‍ കതിവന്നൂര്‍ വീരനെ ആരാധിക്കാറുണ്ട്. ചടുലമായ പദചലനവും മെയ് വഴക്കവും ഉള്ള ഈ തെയ്യത്തിന് വേണ്ടി തയ്യാറാക്കിയ വാഴപ്പോളകള്‍ കൊണ്ടു പ്രത്യേകം തയ്യാറാക്കിയ ചെമ്മരത്തി തറ ശ്രദ്ദേയമാണ്. അതിനു ചുറ്റുമാണ് ഈ തെയ്യം നൃത്തം വെക്കുക. അത് ചെമ്മരത്തിയാണ് എന്നാണ് വിശ്വാസം. സമചതുരാകൃതിയില്‍ കഴുത്തിനോപ്പം ഉയരത്തില്‍ വാഴപ്പോളകൊണ്ട് ഉണ്ടാക്കുന്ന കമനീയ കലാരൂപമാണ്‌ ചെമ്മരത്തിത്തറ. ഇതേ വാഴപ്പോള ത്തറ തന്നെ കുടകപ്പടയായി സങ്കല്പം ചെയ്തു മന്ദപ്പന്‍ കൈവാള് കൊണ്ട് തുണ്ടം തുണ്ടമായി വെട്ടിയിടുന്നതും അതെ പടയില്‍ മരിച്ച് വീഴുന്ന കാഴ്ചയും കാണികളില്‍ കഥാപരിസമാപ്തി അനുഭവഭേദ്യമാക്കും. നല്ല കളരിപയറ്റ് അഭ്യാസികൂടിയായ കോലക്കാരന്‍ ഈ തെയ്യം കെട്ടിയാടിയാലെ കാണികള്‍ക്ക് ദര്‍ശന സൌഭാഗ്യം ലഭിക്കൂ.

കതിവന്നൂര്‍ വീരന്‍ ഡോക്യുമെന്‍ററി കാണാന്‍:
http://www.youtube.com/watch?v=hChy6ezOsiA
കടപ്പാട്: പ്രിയേഷ് എം.ബി.

ഗുരുക്കള്‍ തെയ്യം:

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ്‌ കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്‍ണ്ണം നല്‍കിയതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്‍കുകയുണ്ടായി. എന്നാല്‍ അസൂയാലുക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്‍ക്കാനിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്‍ച്ചയും കോലവും കല്‍പ്പിച്ചു കൊടുത്തു.

 

ഇതൊരു യാത്രയുടെ കഥ. കണ്ണൂരെ മാങ്ങാട്ടു നിന്ന് യാത്ര തിരിച്ച് കുടകിലെത്തിയ മന്നപ്പന്റെ കഥ. പടയിൽ മരിച്ച് ദൈവക്കരുവായി മലനാട്ടിലേക്ക് മടങ്ങി വന്ന കഥ
Courtesy:  Remya Binoy

‘നാടേതുമെന്റെ നാടാണ്. കാടേതുമെന്റെ കളിവീടാണ്. കാട്ടിലും നാട്ടിലുമെന്റെ പേരുചൊല്ലി വിളിച്ചവര്‍ക്കെല്ലാം കരുമന തീര്‍ത്തു ഞാന്‍കരുണ ചെയ്യും. കന്നാലികളെയും ചെറുകിടാങ്ങളെയും ഞാന്‍ കൊണ്ടുനടന്നു രക്ഷിക്കും. കഥയെന്റതു കേള്‍പ്പവര്‍ക്കെല്ലാം ഗുണം വരുത്തി ഞാന്‍ കാത്തുകൊള്ളും.’

(ഏഴിനും മീതെ – എന്‍.പ്രഭാകരന്‍)

പേരു ചൊല്ലി വിളിച്ചവരുടെ കദനം തീര്‍ക്കുന്ന ആ ദൈവത്തെ തേടി അധികമെങ്ങും പോകേണ്ടതില്ല. ഉത്തരമലബാറിലെ കളിയാട്ടക്കാവുകളില്‍ ചെന്നാല്‍ കാണാം ദൈവമായി മാറിയ മനുഷ്യന്‍, മനുഷ്യശരീരത്തില്‍ ഉറഞ്ഞുണരുന്നത്. കതിവനൂര്‍ വീരനെന്ന മന്ദപ്പന്‍ (മന്നപ്പന്‍) തെയ്യത്തിന്റെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണത്. ഒരു നാള്‍ സന്ധ്യയ്ക്കു തുടങ്ങി അതിനു രണ്ടാം നാൾ അവസാനിക്കുന്ന അനുഷ്ഠാനം. അവിടെ നമ്മെ കാത്തിരിക്കുന്നത് മന്ദപ്പന്‍ തെയ്യം മാത്രമല്ല, കുരിക്കള്‍ തെയ്യവുമുണ്ട്.

ജീവിതം പരീക്ഷണഘട്ടത്തിലെത്തുമ്പോള്‍ മലനാട്ടുകാര്‍ ഈ ദൈവത്തെയാണു കൂട്ടുവിളിക്കുന്നത്. വിഷമകാലം കടന്നു പോകാന്‍ അവര്‍ക്ക് ദൈവം തുണയാകുന്നു. പ്രതിസന്ധികള്‍ തരണം ചെയ്ത ശേഷം അവര്‍ കളിയാട്ടം നടത്തുന്നു. ഇതില്‍ നിന്നു വ്യത്യസ്തമായി കതിവനൂര്‍ വീരനെ വച്ചാരാധിക്കുന്ന പള്ളിയറകളും കാവുകളുമുണ്ട്. അവിടങ്ങളില്‍ എല്ലാ വര്‍ഷവും മന്ദപ്പന്‍ തെയ്യത്തിന്റെ കളിയാട്ടം നടത്താറുണ്ട്.

മകം പിറന്ന മന്നപ്പന്‍
ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്താണു മന്നപ്പന്റെ ജനനം. പരക്ക ഇല്ലത്ത് ചക്കിയമ്മയുടെയും മേത്തളി ഇല്ലത്ത് കുമരച്ചന്റെയും മകന്‍. മക്കളില്ലാതിരുന്ന ദമ്പതികള്‍ ചു ഴലി ഭഗവതിയോടു പ്രാര്‍ഥിച്ചു കിട്ടിയ സന്താനം. മകം നാളില്‍ പിറന്നവനു മന്നപ്പന്‍ (മന്ദപ്പന്‍) എന്നു പേര്‍ചൊല്ലി വിളിച്ചു. ആഢ്യനായ അച്ഛന്റെ ഇഷ്ടപ്പടി ജീവിക്കാന്‍ മന്നപ്പന്‍ തയ്യാറാ യി ല്ല.

ചെറു പ്രായം മുതല്‍ ചങ്ങാതിമാര്‍ക്കൊപ്പം ചിറ്റമ്പും ചെറുവില്ലുമെടുത്തു വേട്ടയാടിയും കാലിപ്പിള്ളേര്‍ക്കൊപ്പം കളി ച്ചും നടന്ന മകനെ കു രച്ചന്‍ പലകുറി ശാസി ച്ചു. പണിയൊന്നുമെടുക്കാതെ നാടു തെണ്ടി നടന്ന മകനു കഞ്ഞീം വെ ള്ളോം കൊടുക്കരുതെന്ന് അച്ഛന്‍ അമ്മയോടു ചട്ടം കെട്ടി. പക്ഷേ, എല്ലാ അമ്മമാരെ യും പോലെ ആ അമ്മയും അച്ഛനറിയാതെ മകനു ഭക്ഷണം വിളമ്പി. ഇതു കണ്ടു കലിമൂത്ത അച്ഛന്‍ മന്നപ്പന്റെ അമ്പും വില്ലും ചവിട്ടിയൊടിച്ചു.

അതോടെ മന്നപ്പന്‍ നാടും വീടും ഉപേക്ഷിച്ച് ഏഴിനും മീതേക്കു യാത്രയായി. ഇന്നത്തെ കര്‍ണാടകയിലെ കുടകിലേക്കായിരുന്നു യാത്ര. അവിടെ കതിവനൂര്‍ (ഇന്നത്തെ വിരാജ്പേട്ടയ്ക്കു സമീപമുള്ള കതനൂര്‍) നാട്ടില്‍ അമ്മാമനും കുടുംബവുമുണ്ട്. കുടകില്‍ കച്ചവടത്തിനു പോകുന്ന ചങ്ങാതിമാര്‍ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു മന്നപ്പന്റെ പദ്ധതി. എന്നാല്‍, കുമരച്ചന്റെ കോപം ഭയന്ന ചങ്ങാതിമാര്‍ മന്നപ്പനെ കൂടെക്കൂട്ടാന്‍ ആഗ്രഹിച്ചില്ല. മാങ്ങാട്ടെ നെടിയകാഞ്ഞിരക്കീഴില്‍വച്ച് മദ്യം കൊടുത്തു മന്നപ്പനെ മയക്കിക്കിടത്തിയവര്‍ സ്ഥലം വിട്ടു. ഉണര്‍ന്നപ്പോള്‍ ചങ്ങാതിമാരുടെ ചതി തിരിച്ചറിഞ്ഞ മന്നപ്പന്‍ തനിയെ യാത്രയായി. എങ്കിലും ചങ്ങാതിമാരോട് അവന്‍ പിണക്കം സൂക്ഷിച്ചില്ല. ചങ്ങാതിമാര്‍ എന്നും മന്നപ്പന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. കുടകിലെത്തിയ മന്നപ്പന്‍ മണ്ണില്‍ പൊന്നു വിളയിച്ചും കാലിമേച്ചും എള്ളാട്ടി എണ്ണയുണ്ടാക്കി വിറ്റും അമ്മാമനുതുണയായി. അമ്മാമന്റെ ഭാര്യ കതിവനൂമ്മയ്ക്കു പെറ്റ മകന്‍ അണ്ണുക്കനെക്കാള്‍ പ്രിയങ്കരനായി മന്നപ്പന്‍. അമ്മാമന്‍ സ്വത്തു ഭാഗം ചെയ്തതു പോലും ഇരുവര്‍ക്കും ഒരു പോലെ.

ഇതിനിടെ എണ്ണ വിറ്റു വരും നാളിലൊരിക്കല്‍ വേളാര്‍കോട്ട് കൂവലിനരികെ കണ്ടുമുട്ടിയ ചെമ്മരത്തിയെ മന്നപ്പന്‍ കണ്ടു മോഹിച്ചു. തന്റേടിയും അന്യജാതി(കാവുതിയ)ക്കാരിയുമായ ചെമ്മരത്തിയെ അമ്മാമനും അമ്മായിക്കും അത്ര ബോധിച്ചില്ല. എങ്കിലും പത്തു പണവും പച്ചോടവും നല്‍കി മന്നപ്പന്‍ ചെമ്മരത്തിയെ സ്വന്തമാക്കി. ആദ്യത്തെ കളിയും ചിരിയും കഴിഞ്ഞപ്പോള്‍ കലഹം പതിവായി. തറുതല പറയുന്നതില്‍ മിടുക്കിയായിരുന്നു ചെമ്മരത്തി. എണ്ണക്കച്ചവടത്തിനു പോയി വൈകിയ മന്നപ്പന്‍ രാത്രി കുടകനൊരുത്തന്റെ എരുതാലയില്‍ പട്ടിണി കിടന്നു. നേരം പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ വേളാര്‍കോട്ടു വീട്ടിലെത്തി ചെമ്മരത്തിയെ വിളിച്ചെങ്കിലും അവള്‍ വാതില്‍ തുറന്നില്ല. വാതില്‍ ചവിട്ടിത്തുറന്ന് അകത്തെത്തിയ മന്നപ്പനോട് ‘ഇന്നലെ കൂടെക്കഴിഞ്ഞവളുടെ ഒപ്പം പൊയ്‌ക്കോളൂ’ എന്നു ചെമ്മരത്തി കൊള്ളിവാക്കു പറഞ്ഞു.

‘വിശന്നാല്‍ അവനു സഹിക്കില്ല. പാലു ചോദിച്ചാല്‍ പാലും ചോറു ചോദിച്ചാല്‍ ചോറും കൊടുക്കണം’ എന്ന കതിവന്നൂരമ്മയുടെ വാക്കുകള്‍ മറന്ന ചെമ്മരത്തി, പാലിനു പകരം രുധിരം വെട്ടിക്കുടിച്ചു കൊള്ളുകയെന്നും ചോറിനു പകരം തലച്ചോറുണ്ടോളൂ എന്നും മന്നപ്പനോടു പറഞ്ഞു. കോപം മൂത്ത ചെമ്മരത്തി ചാണകമെടുത്ത കൈകഴുകാതെ അരിയെടുത്തു ചോറു വച്ചു. ‘അരിവച്ചാലൊരു കറി വേണ്ടേ ചെമ്മരത്തീ’ എന്ന ചോദ്യത്തിന് ‘നിന്നെ തറിച്ചോ മുറിച്ചോ കറിവയ്‌ക്കേണ്ടത്’ എന്നു മറുചോദ്യമെറിഞ്ഞു. ഒരു പിടി ചോറെടുത്തപ്പോള്‍ മന്നപ്പന്‍ അതില്‍ കല്ലും നെല്ലും തലനാരും കണ്ടു. രണ്ടാമത്തെ ചോറുരുള വായിലെത്തും മുന്‍പ് ഒത്തനടുവെ മുറിഞ്ഞു. മൂന്നാമത്തെ ഉരുള എടുക്കുമ്പോള്‍ പടവിളി കേട്ടു.

കാലികളെയും വിളവുകളും കൊള്ളയടിക്കുന്ന മുത്താര്‍മുടി കുടകര്‍ പട കൂടി എത്തിയതായിരുന്നു. പടവിളി കേട്ടാല്‍ പിന്നെ ഊണു കഴിക്കുന്നത് ആണുങ്ങള്‍ക്കു യോഗ്യതയല്ല. ഊണു മതിയാക്കി ആയുധമെടുത്ത് ഇറങ്ങിയ മന്നപ്പനെ എതിരേറ്റത് ദുശ്ശകുനങ്ങളായിരുന്നു. ‘കുടകരുടെ പടയില്‍ കൊത്തിപ്പോട്ടെ’ എന്ന ചെമ്മരത്തിയുടെ ശാപവാക്കും പിന്നാലെയെത്തി. നട്ടുച്ചയില്‍ ഉദിച്ച നക്ഷത്രം പരാക്രമശാലിയായ മന്നപ്പന്‍ അണ്ണുക്കനെയും കൂട്ടരെയും കൂട്ടി പട നയിച്ചു. പടയില്‍ ജയിച്ച് വരുമ്പോള്‍ മന്നപ്പന്‍ കയ്യിൽ നോവറിഞ്ഞു.

തന്റെ ചെറുവിരലും പീഠമോതിരവും നഷ്ടമായിരിക്കുന്നു. അംഗവിഹീനനായി താനിനി ഇരിക്കില്ല എന്നു പറഞ്ഞ മന്നപ്പന്‍ പടക്കളത്തിലേക്കു മടങ്ങി. ആയുധങ്ങള്‍ അണ്ണുക്കനെയും കൂട്ടരെയും ഏല്‍പ്പിച്ച് ഏകാകിയായി കാട്ടുവഴിയെ നീങ്ങിയ മന്നപ്പനു നേര്‍ക്കു തോറ്റു മടങ്ങിയ കള്ളപ്പട ആര്‍ത്തലച്ചെത്തി. മന്നപ്പനെ അവര്‍ നൂറ്റെട്ടു തുണ്ടമാക്കി. ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുകയായിരുന്ന ചെമ്മരത്തി ഈ സമയം ഒരു കാഴ്ച കണ്ടു. മുറ്റത്തെ കദളിവാഴക്കയ്യില്‍ മന്നപ്പന്റെ ചെറുവിരലും പീഠമോതിരവും വന്നു വീണിരിക്കുന്നു. കാര്യം തിരിഞ്ഞ ചെമ്മരത്തി ഭ്രാന്തിയെപ്പോലെ പാഞ്ഞു പടക്കളത്തിലെത്തി.

ഇതിനിടെ, അണ്ണുക്കനും കൂട്ടരും മന്നപ്പന്റെ ശരീരഭാഗങ്ങള്‍കണ്ടെത്തി ചേര്‍ത്തുവച്ചു. മന്നപ്പനായി ചിതയൊരുക്കപ്പെട്ടു. അമ്മാമനും അമ്മായിയും കൂട്ടരും വാവിട്ടുകരഞ്ഞു. ചിതയ്ക്ക് തീ കൊളുത്തിയ അണ്ണുക്കന്‍ അകം നൊന്ത് നീറി നില്‍ക്കെ ചെമ്മരത്തി ചിതയോടു ചേര്‍ന്നു നിന്നു. ചിതയില്‍ തീ പടരവെ അവള്‍ ആകാശത്തേക്കു കണ്ണുയര്‍ത്തി വിളിച്ചുപറഞ്ഞു, ‘നോക്ക്, നട്ടുച്ചയ്‌ക്കൊരു നക്ഷത്രം’. ചുറ്റും നിന്നവര്‍ ആകാശത്തേക്കു നോക്കെ ചെമ്മരത്തി ചിതയില്‍ ചാടി ജീവനൊടുക്കി. കുറ്റബോധവും തീവ്രസ്‌നേഹവുമാണ് ചെമ്മരത്തിയെ അതിനു പ്രേരിപ്പിച്ചത്.

തെയ്യത്തിന്റെ പിറവി
പുല തീര്‍ന്നു കുളിക്കാന്‍ വാന്താര്‍മുടിപ്പുഴയില്‍ ഇറങ്ങിയ അണ്ണുക്കന്‍ മീത്തലെക്കടവില്‍ കുളിക്കുന്ന മന്നപ്പനെയും ചെമ്മരത്തിയെയും കണ്ടു. മരിച്ച മന്നപ്പന്‍ അണ്ണുക്കനിലൂടെ വെളിപ്പെട്ടു. വെളിപാടു കേട്ട് നേരമ്മാമന്‍, വസുവനക്ക നലാടിയെന്ന കോലക്കാരനെ വിളിച്ചു തെയ്യം കെട്ടാന്‍ അടയാളം കൊടുത്തു. അങ്ങനെയാണു ക തിവനൂര്‍ വീരന്‍ തെയ്യത്തിന്റെ പിറവി. പിന്നീട് കണ്ണൂര്‍ ജില്ലയിലെ ആമേരിയില്‍ നിന്നു കുടകിലെത്തിയ നാലു തീയ്യ പ്രമാണികള്‍ക്കൊപ്പം മന്നപ്പന്‍ തെയ്യം മലനാട്ടിലുമെത്തി ആമേരി വീരനായി. ഇതിനിടെ മന്നപ്പനൊപ്പം ചെമ്മരത്തിക്കും തെയ്യം കെട്ടില്‍ സ്ഥാനം ലഭിച്ചു.

തെയ്യക്കോലമായില്ലെങ്കിലും ചെമ്മരത്തിത്തറയിലെ നിലവിളക്കായി അവള്‍ കളിയാട്ടത്തറയില്‍ നിറഞ്ഞുനില്‍ക്കുന്നു. തന്റെ ജീവിതം പറയുന്നിടത്തെല്ലാം മന്നപ്പന്‍ എന്റെ ചെമ്മരത്തീ’യെന്ന് ആര്‍ദ്രനായി വിളിക്കുന്നുണ്ട്. നാടുവാഴിയുടെ മാറാവ്യാധി ചികിത്സിച്ചു മാറ്റിയതിന്റെ പേരില്‍ കഴുവിലേറേണ്ടി വന്ന കൂടാളിത്തറയില്‍ കുഞ്ഞിരാമനെയും മന്നപ്പന്‍ തെയ്യം കൂടെക്കൂട്ടി കുരിക്കള്‍ (ഗുരുക്കള്‍) തെയ്യമാക്കി. കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ കളിയാട്ടം നടക്കുന്ന ചില സ്ഥലങ്ങളിൽ ഒഴികെ ബാക്കിയിടങ്ങളിൽ കുരിക്കള്‍ തെയ്യവുമുണ്ട്.

അടയാളം കൊടുക്കല്‍
തെയ്യം നടത്താന്‍ത തീരുമാനിച്ചാല്‍പ്പിന്നെ അടയാളം കൊടുക്കലാണ് ആദ്യ പടി. ഓരോ ദേശത്തും തെയ്യം കെട്ടുന്നതിന് കുടുംബപരമായി അവകാശമുള്ള കോലക്കാരുണ്ട്. അടയാളം ലഭിച്ചുകഴിഞ്ഞാല്‍തെയ്യം കെട്ടുന്നയാള്‍വ്രതത്തിലാകും. കാരണവന്‍മാര്‍ക്കു വീതുവച്ച്, ആചാരാനുഷ്ഠാനങ്ങളോടെയാണു തെയ്യക്കാരന്‍ കളിയാട്ടത്തിനായി പുറപ്പെടുന്നത്. ഒരു ദിവസം സന്ധ്യയ്ക്കു തുടങ്ങി പിറ്റേന്നാള്‍സന്ധ്യ വരെ നീണ്ടുനില്‍ക്കുന്നതാണു കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ ചടങ്ങുകള്‍.

തോറ്റമുണരുന്നു
ഇനി നമുക്കു കളിയാട്ടക്കാവിലേക്കു പോകാം. തോറ്റം പാട്ടാണ് ഇപ്പോൾ കേള്‍ക്കുന്നത്. തെയ്യത്തെ ദൈവക്കരുവായി ഉണര്‍ത്തുകയാണ്. തെയ്യം നടക്കുന്നതിനു രണ്ടു നാൾ ‍മുന്‍പേ സന്ധ്യയ്ക്കു കാവിലോ, കളിയാട്ടത്തറയിലോ ചെന്നാല്‍ തിടങ്ങൽ തോറ്റം കേള്‍ക്കാം. ഇതു കതിവനൂര്‍ വീരന്‍ കെട്ടുന്ന കോലക്കാരന്‍ തന്നെ ചെയ്യണമെന്നില്ല. തെയ്യം കെട്ടാന്‍ അറിയുന്ന ആര്‍ക്കും ഇതു ചെയ്യാം. പിറ്റേന്നു സന്ധ്യയോടെ വലിയ തോറ്റം തുടങ്ങുകയായി. ഇതാണ് കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ ഏറ്റവും പ്രധാന ഭാഗം. കോലക്കാരന്റെ ശരീരത്തിലേക്കു മന്നപ്പന്‍ ദൈവത്തെ തോറ്റിയുണര്‍ത്തുകയാണ്. ചുറ്റുമുള്ളവര്‍ തോറ്റം പാട്ടിലൂടെ കതിവനൂര്‍ വീരന്റെ കഥ പറയുന്നു. അരയില്‍ തൂക്കിയ മദ്ദളത്തില്‍ താളം കൊട്ടി കോലക്കാരന്‍ കൂടെയുണ്ട്. തോറ്റമുറഞ്ഞ് ശരീരത്തിലേക്കു മന്നപ്പന്‍ ദൈവം ആവേശിക്കുന്നതോടെ ചലനങ്ങള്‍ തീവ്രമാകുന്നു. പിന്നെ കോലക്കാരനില്ല, കതിവനൂര്‍ വീരന്‍ മാത്രം.

തോറ്റമുറഞ്ഞു കഴിഞ്ഞു. വീരനാണിപ്പോളവന്‍. വാളും പരിചയും ഉറുമിയും പ്രയോഗിക്കുന്നു, കളരിയഭ്യാസമുറകള്‍ പയറ്റുന്നു. വീരന്‍ അണിയറയിലേക്കു പിന്‍മാറിയശേഷം പുലര്‍ച്ചെ രണ്ടു മണിയോടെ കുരിക്കള്‍ തെയ്യത്തിന്റെ വരവായി. പിന്നെയാണു കൊടിയില തോറ്റം. ഇതോടെ മനുഷ്യനായ കോലക്കാരൻ ദൈവമായി മാറുകയാണ്. പിന്നെ കോമരം കാവിനുള്ളില്‍ നിന്നു പൂജിച്ചു കൊണ്ടു വന്ന അരിയും വെറ്റിലയും അടയ്ക്കയും മന്ത്രോച്ചാരണങ്ങളോടെ കോലക്കാരനു സമര്‍പ്പിക്കുന്നു. ഇത് അണിയറയ്ക്കുള്ളിലാണു നടക്കുന്നത്. കാവിനോടു ചേര്‍ന്നു തന്നെയാണ് മറച്ചു കെട്ടിയ അണിയറ. ഇവിടേക്കു പുറമേ നിന്നുള്ളവര്‍ക്കു പ്രവേശനമില്ല. അവിടെ ഒരു മനുഷ്യന്‍ ദൈവമാകുന്ന സൃഷ്ടികര്‍മം നടക്കുകയാണ്. അകത്തുനിന്നു ചിലമ്പിന്‍ കിലുക്കം കേള്‍ക്കയായി. പുറത്തുനിന്നു രണ്ടുപേര്‍ വരവിളി വിളിക്കുന്നു.

അകത്ത് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ പുറത്തു വീണ്ടും തോറ്റം പാട്ടാണ്. ഇക്കുറി അണിഞ്ഞ തോറ്റമാണു പാടുന്നത്. തെയ്യക്കാരന്‍ അലങ്കാരങ്ങള്‍ അണിയുകയാണ്. തോറ്റം മനസ്സിലേക്ക് ആവാഹിച്ചു കോലക്കാരന്‍ ദൈവീകപൂര്‍ണതയിലേക്ക് എത്തുന്നു.

ചങ്ങാതിത്തറ
പുലര്‍ച്ചെ ഏതാണ്ട് അഞ്ചു മണിയായിരിക്കുന്നു. അണിയറയില്‍ നിന്ന് പുറമേക്ക് അണയുകയാണ് ആ വീരന്‍. ഇതുവരെ കണ്ട ആളല്ല. പൗരുഷത്തിന്റെ ആള്‍ രൂപം. ചെന്നിറം നിറഞ്ഞ മുടിയും ആടയാഭരണങ്ങളും. എല്ലാം പ്രകൃതിയില്‍ നിന്നു കടമെടുത്തവ തന്നെ. മുറ്റത്തു വാഴത്തട കൊണ്ട് ഒരുക്കിയ ചങ്ങാതിത്തറയില്‍പന്തങ്ങള്‍ ആളിക്കത്തുന്നു. തെയ്യം ആദ്യം ഇതിനു മുന്നിലാണ് എത്തുന്നത്. ചങ്ങാതിത്തറയിലെ പന്തങ്ങള്‍ മന്നപ്പന്റെ കൂട്ടുകാരെ പ്രതിനിധാനം ചെയ്യുന്നു. ബാല്യം മുതൽ സൗഹൃദത്തിന്റെ സത്യത്തിനായി നിലകൊണ്ട മന്നപ്പന്‍ ചങ്ങാതിമാരോടു തന്റെ ജീവിതം പങ്കുവയ്ക്കുന്നു. ഇനിയങ്ങോട്ടു തോറ്റക്കാരുടെ പിന്തുണയില്ലാതെ ദൈവം ഒറ്റയ്ക്കു തന്റെ കഥ പറയുകയാണ്. പിന്നെ നമ്മള്‍ കാണുന്നത് എന്തിനെക്കുറിച്ചും അറിവുള്ള, വീരനായ എന്നാല്‍, ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളും നേരിടുന്ന പച്ചമനുഷ്യനെയാണ്. കണ്ടീം താവളവും എന്ന ഭാഗമെത്തുമ്പോള്‍ കോലക്കാരന്റെ ഓര്‍മശക്തി നമ്മെ അതിശയിപ്പിക്കുന്നു.

മാങ്ങാട്ടെ നെടിയ കാഞ്ഞിരക്കീഴു മുതല്‍ കുടകിലെ കതിവനൂര്‍ വരെയുള്ള യാത്രയാണ് വിവരിക്കുന്നത്. പോയ വഴിയും കണ്ട കാഴ്ചകളും വഴിയിലെ ആരാധനാലയങ്ങളും തെറ്റാതെ പറഞ്ഞ് തെയ്യം മനസ്സുകൊണ്ടു കുടകിലേക്കു യാത്രയാകുകയാണ്. ആ കൂടെ നമ്മളും ഒരു യാത്രയിലാണ്. ചെമ്മരത്തിയുമായുള്ള വിവാഹത്തിന്റെ ഭാഗമെത്തുമ്പോള്‍ നാമും ആ വിവാഹഘോഷത്തിന്റെ ഭാഗമാകുന്നു. ചെമ്മരത്തിക്കു പുടവ വാങ്ങാന്‍ കാണികള്‍ പണം കാണിക്കയായി നല്‍കുന്നു.

ഇനിയങ്ങോട്ടു ചങ്ങാതിത്തറ ചെമ്മരത്തിത്തറയാണ്. ചെമ്മരത്തിയും മന്നപ്പനും തമ്മിലുള്ള കലഹങ്ങളാണു പിന്നെ. ഒരു നിമിഷം നാം അമ്പരക്കും, ഇതെന്റെ വീട്ടിലും നടക്കുന്നതല്ലേ… പടവിളി കേട്ട് ഊണു മതിയാക്കി മന്നപ്പന്‍ പടക്കളത്തിലേക്കു പോകുമ്പോള്‍ കാത്തിരിക്കുന്ന ആ അനിവാര്യമായി വിധി നമ്മെ അസ്വസ്ഥരാക്കിത്തുടങ്ങും. പ്രിയപ്പെട്ട ആരോ ദുശ്ശകുനങ്ങളെ കൂസാതെ പടയ്ക്കു പോകുകയാണ്. മന്നപ്പന്റെ പടക്കളത്തിലെ വീര്യം ആരെയും അദ്ഭുതപ്പെടുത്തും. പടയില്‍ ചെറുവിരല്‍ നഷ്ടപ്പെട്ട മന്നപ്പന്‍, ചെമ്മരത്തി തന്നെ കൂവേന്‍ (അംഗവിഹീന്‍) എന്നു വിളിക്കുമെന്നു ഭയന്ന് പടയിലേക്കു തിരികെപ്പോകുമ്പോള്‍ അണ്ണുക്കനെ പോലെ പിന്‍‌വിളി വിളിക്കാന്‍ നമ്മളും മോഹിക്കും.

ആ വീരന്‍ മരണം ഏറ്റുവാങ്ങുമ്പോളും മന്നപ്പന്റെ ചിതയില്‍ ചെമ്മരത്തി ഉടന്തടിയായി ചാടുമ്പോഴും വേര്‍പാടിന്റെ ചുട്ടുനീറ്റം കാണികളും അറിയുന്നു. പിന്നെ ദൈവക്കരുവായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മന്നപ്പന്‍ പ്രതിസന്ധികളില്‍ ഉഴലുന്നവരുടെ രക്ഷകനാകുകയാണ്. വീഴ്ചകളുടെ നോവാറാത്ത എന്റെ മനസ്സ് ഈ ദൈവത്തിനു മുന്നില്‍ അര്‍പ്പിക്കട്ടെ…

ഗൃഹസന്ദര്‍ശനം
മന്നപ്പന്‍ ജീവിതത്തില്‍ എല്ലായിടത്തും വിജയിച്ചവനല്ല. സാധാരണ ദാമ്പത്യത്തിലെ എല്ലാ കല്ലുകടികളും ദാമ്പത്യത്തില്‍ അനുഭവിക്കേണ്ടി വന്നു. അച്ഛനുമായുണ്ടായ അഭിപ്രായവ്യത്യാസവും നാടു വിടലുമൊക്കെ പല കുടുംബങ്ങളിലും സംഭവിക്കുന്നതു തന്നെ. ചങ്ങാതിമാരുടെ ചതിയും അവരുടെ സ്‌നേഹവും ആവോളം അനുഭവിച്ചവന്‍. അന്യജാതിക്കാരിയെ വിവാഹം കഴിച്ചവന്‍. അന്യജാതിക്കാരനായ കുരിക്കള്‍ തെയ്യത്തിനെ സഹചാരിയാക്കിയവന്‍. അനുഭവങ്ങളുടെ ഈ സമൃദ്ധിയാണ് മനുഷ്യന്റെ

ജീവിതപ്രശ്‌നങ്ങളില്‍ വേണ്ട ഉപദേശങ്ങൾ നല്‍കാന്‍ മന്നപ്പനു തുണയാകുന്നത്. തെയ്യത്തിന്റെ അവസാന ഭാഗത്താണ് ഗൃഹസന്ദര്‍ശനം. തെയ്യം കഴിപ്പിക്കുന്ന വീട്ടിലേക്ക് ആദ്യമെത്തുന്നു. ആ കുടുംബത്തില്‍ ഒാരോരുത്തര്‍ക്കും വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. പിണങ്ങിയവരെ പൊരുത്തപ്പെടുത്തുന്നു. അറ്റുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നു. കാഴ്ചക്കാര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു തെയ്യത്തോടു പരിഹാരം തേടാം. എത്ര പാണ്ഡിത്യമുള്ളയാളിന്റെയും ചോദ്യങ്ങള്‍ക്ക് അവിടെ മറുപടിയുണ്ടാകും. സന്ധ്യയിരുളുകയായി. ഇനി ചെമ്മരത്തിയൂട്ടാണ്. ചടങ്ങുകള്‍ ഇവിടെ തീരുന്നു. ശാന്തി നിറഞ്ഞ മനസ്സുമായി കാണികള്‍ മടങ്ങുകയായി. തിരുമുടിയഴിച്ച കോലക്കാരന്‍ വീണ്ടും മനുഷ്യനായി മാറുകയാണ്, അടയാളം ലഭിച്ചു വീണ്ടും ദൈവമായി ഉയിര്‍ക്കാന്‍…

കടപ്പാട് : രമ്യ ബിനോയ്

എന്നാൽ മേൽപ്പറഞ്ഞ കഥക്ക് ഇങ്ങിനെയും അവസ്ഥാന്തരം ഉള്ളതായി കണക്കാക്കുന്നു. 

1) മന്നപ്പന്റെ അമ്മയുടെ തറവാട് പരക്കെയില്ലം എന്ന് പറയുമ്പോ അച്ഛൻ കുമരച്ഛൻ മേൽ തളിയില്ലം എന്ന് പറയുന്നത് തെറ്റാണു.. മേൽതളി പരക്കെയില്ലം പോലെ തീയ്യ സമുദായത്തിലെ ഒരില്ലം അല്ല..

2) ചങ്ങാതിത്തറയിലെ പന്തങ്ങൾ ചങ്ങാതിമാരെ അല്ല കാണിക്കുന്നത് .. നാലു മൂലകൾ ആണ്  നാലു ചങ്ങാതിമാർ 

3) പടക്കളത്തിലേക്കു അവസാനം മന്നപ്പൻ തിരിച്ചു പോകുമ്പോൾ കുടകർ മറഞ്ഞിരുന്നു കൊല്ലുന്നതല്ല.. മന്നപ്പൻ സ്വയം വെട്ടി മരിക്കുന്നതാണ്.. പിന്നെ കുടകർ ചിന്നം ഭിന്നമാക്കുന്നതാണ്..

 

KATHIVANNUR VEERAN / MANDHAPPAN

Mandappan, a resident of Mangat between Kannur and Thaliparam in Kannur district, belonged to the Theiya community, and the hero of Kativannur, who later received divine protection and became a Theiya. Kativannur is a place near Coorg on the border of Kerala and Karnataka. Mandappan moved here after being thrown out of his uncle’s house.

Mandappan was born to Mangat Mehthalillath Kumarachan and Parakkallath Chakkiamma with the blessings of Chuzhali Bhagwati.

When Mandappan’s mischievous behavior, which was wasted time with his friends, despite his age, did not do any work, the locals and his parents alike were distressed. But when his father saw his mother secretly giving him rice, he broke his bow with a foot of hatred.

Mandappan, who left the house, was about to go to the mountain in Kotak with his friends who were going to do business. They put him in the attic of a single tree and gave him alcohol to make him sleepy and left the place without taking him. When Mandappan woke up, he said that he would not be upset anymore and went alone to Kotak. He met his friends on the way, but without them, he went straight to his uncle’s house in Kativannur. There, as per his uncle’s instructions, he went to Kalari to learn martial arts and later started trading in Mandappan oil. He got half of his uncle’s property. Meanwhile, Velarkot met and married a girl named Chemmarathi. He also started living in his wife’s house.

The sheep used to quarrel with Mandappan, who was often late. Meanwhile, the battle started in Kotak. Courageous and strong men are used to go to war but the sheep made fun of Mandappan saying that if Mandappan goes to war he will lose. Mandappan, annoyed by his wife’s teasing, went to war and won the war. Everyone congratulated Mandappan as the winner.

Here is a slightly different version of it. The sheep resented Mandappan, who was generally too lazy to work. Once, Mandappan, who had left for the market to buy oil, got angry and asked where he had been till now and with which girl, but he kept quiet thinking that there was no need for a quarrel. Mandappan didn’t say anything even though he got a long hair on the first roll while eating rice. It was during the second roll that the trumpets of war were heard. So he immediately got up and went out to fight, but his forehead hit the door and bled. Seeing this, the sheep said that if he sees blood while going to battle, death is certain. Still, Mandappan didn’t bother to say anything. Even then, she continued her speech… Six cuts and sixty-six khandhas, one hundred cuts and one hundred and eight pieces, and she started chanting cursing words. Mandappan said with a small smile that everything you said should be true.

When Mandappan, who had won the battle, went to take his pedestal and little finger, the hiding Kodakar hacked Mandappan to pieces.

Hearing this, the sheep could not bear the grief. She was deeply saddened by the effect of her curse words. As an atonement for this, the sheep jumped on the mandapam’s pyre and committed suicide. Mandappan had told his grandson when he was going to war that if he died and the heroic heaven blossomed, he would pluck all the bananas he had planted that very day. He contributed like that and saw him as a hero and worshiped him in the west of Kativannur.

The rest of the above mentioned story goes like this.

On his way back home, Mandappan realized that he had lost his ring and little finger during the battle and turned to retrieve it and the Kodak fighters who were hiding tricked Mandappan into pieces.

The sheep who was waiting for the Mandappan saw a Peetha ring and little finger falling from the hands of the Katali banana.

Overwhelmed by the misfortune of her husband, the sheep jumped on the pyre and committed suicide. When the uncle and his son Annookan returned from the funeral, they saw Mandappan and the sheep, who had turned into God’s calf, and fell asleep in a revelation. Mandappan’s kolam was tied in the presence of his uncle. His uncle named him Kativannur Veeran.

To watch Kativannur Veeran’s Vellatamvideo:

http://www.youtube.com/watch?v=61rbiR6ooPc

Credit: Vengara Video

To watch the loss:

http://www.youtube.com/watch?v=_yMY02f9xak

Credit: Rahul Chandran

Virgins worship Kativannur Veera to get a healthy husband. The sheepskin floor specially prepared with banana leaves for this animal with lively movement and flexibility is remarkable. This Theyam dance is around it. It is believed to be a sheep. Chemmarathithara is a square shaped art form made of banana leaves at the height of the neck. The same Vazhapola thara is conceived as a Kudakapada and the sight of Mandappan cutting the pieces to pieces with his kaiwal and falling dead on the same pada will make the end of the story unforgettable for the audience. Kolakaran, who is also a good Kalaripayat practitioner, will get the good fortune of darshan when this theyam is tied.

To watch Kativannur Veeran Documentary:

http://www.youtube.com/watch?v=hChy6ezOsiA

Credit: Priyesh MB

Gurus can:

Gurukal Theyam is a great wizard who was tricked and killed by Kolamanna’s henchmen. Kurikkal Theiyam is the Theiyam which is associated with Kativannur Veeran Theiyam. This theyam is tied by Vannans. It was a yogi named Kunhiraman of Koodali land that the Gurus became Theiya. The king of the country once summoned Kunhiraman gurus who had studied writing, mantra and yoga and were heard all over the country. Apart from giving a handful of gold to his afflicted son Kunhiraman, he also gave him a good title to call him. But the envious people hid and stole that precious life. The Gurus fell dead in the Virgo of Puzhathiparam. The story goes that the hero of Kativannur heard the lamentations and took the gurus with him as gods. Kambadi took his hand before Palliyar and ordered a Kodiakila, Mutricha and Kolam.

Kavu where this Theyyam is performed

Theyyam on Meenam 16-17 (March 30-31, 2024)

Theyyam on Medam 09-11 (April 22-24, 2024)

Theyyam on Meenam 25-27 (April 07-09, 2024)

Theyyam on Meenam 25-27 (April 08-10, 2024)

Theyyam on Makaram 11-12 (January 25-26, 2025)

Theyyam on Dhanu 25-26 (January 09-10, 2025)

Theyyam on Meenam 19-20 (April 02-03, 2024)

Theyyam on Makaram 01-02 (January 15-16, 2024)

Theyyam on Makaram 08-09 (January 22-23, 2024)

Theyyam on Makaram 01-02 (January 15-16, 2024)

Theyyam on (March 29-30, 2025)

Theyyam on Dhanu 13-15 (December 29-31, 2023)

Theyyam on Makaram 05-07 (January 19-21, 2024)

Theyyam on Meenam 18-20 (April 01-03, 2024)

Theyyam on Makaram 07-09 (January 21-23, 2024)

Theyyam on Kumbam 18-20 (March 02-04, 2024)

Theyyam on Kumbam 12-14 (February 24-26, 2025)

Theyyam on Dhanu 07-09 (December 23-25, 2023)

Theyyam on Vrischikam 29-30 (December 14-15, 2024)

Theyyam on Vrischikam 10-12 (November 26-28, 2024)

Theyyam on Makaram 20-23 (February 03-06, 2024)

Theyyam on Kumbam 05-07 (February 18-20, 2024)

Theyyam on Vrischikam 05-07 (November 20-22, 2016)

Theyyam on Meenam 22-24 (April 05-07, 2024)

Theyyam on Makaram 18-20 (February 01-03, 2024)

Theyyam on Meenam 04 (March 18, 2024)

Theyyam on Kumbam 03-05 (Febrauary 16-18, 2024)

Theyyam on (May 09-11, 2025)

Theyyam on Makaram 07-09 (January 21-23, 2018)

Theyyam on Meenam 11-15 (March 25-29, 2024)

Theyyam on Kumbam 25-27 (March 09-11, 2024)

Theyyam on Meenam 26-27 (April 09-10, 2024)

Theyyam on Makaram 21-22 (February 04-05, 2024)

Theyyam on Kumbam 27-30 (March 11-14, 2025)

Theyyam on Makaram 16-17 (January 30-31, 2024)

Theyyam on Makaram 27-29 (February 10-12, 2024)

Theyyam on Meenam 22-23 (April 05-06, 2025)

Theyyam on Dhanu 09-11 (December 25-27, 2023)

Theyyam on Makaram 08-09 (January 22-23, 2025)

Theyyam on Meenam 12-13 (March 26-27, 2025)

Theyyam on Medam 14-15 (April 27-28, 2024)

Theyyam on Meenam 15-17 (March 29-31, 2024)

Theyyam on Kumbam 11-13 (February 23-25, 2025)

Theyyam on Makaram 18-20 (February 01-03, 2024)

Theyyam on Meenam 14-15 (March 28-29, 2024)

Theyyam on Makaram 17-19 (January 31-February 01-02, 2024)

Theyyam on Makaram 10-12 (January 24-26, 2020)

Theyyam on Makaram 11-12 (January 25-26, 2025)

Theyyam on Dhanu 17-19 (January 02-04, 2024)

Theyyam on Dhanu 21-22 (January 06-07, 2024)

Theyyam on Dhanu 17-18 (January 01-02, 2025)

Theyyam on Dhanu 20-22 (January 05-07, 2024)

Theyyam on Meenam 01-02 (March 15-16, 2025)

Theyyam on Kumbam 04-05 (February 17-18, 2024)

Theyyam on Meenam 15-17 (March 29-31, 2024)

Theyyam on Makram 06-08 (January 20-22, 2024)

Theyyam on KUmbam 16-17 (February 29-March 01, 2024)

Theyyam on Dhanu 10-12 (December 25-27, 2017)

Theyyam on Makaram 19-24 (February 02-07, 2024)

Theyyam on Makaram 27-29 (February 10-12, 2024)

Theyyam on Meenam 25-28 (April 07-10, 2024)

Theyyam on Makaram 24-26 (February 07-09, 2024)

Theyyam on Makaram 12-14 (January 26-28, 2024)

Theyyam on Makaram 19-22 (February 02-05, 2024)

Theyyam on Makaram 26-28 (February 09-11, 2024)

Theyyam on Meenam 26-27 (April 08-09, 2024)

Theyyam on Meenam 11-15 (March 25-29, 2024)

Theyyam on Kumbam 18-20 (March 02-04, 2025)

Theyyam on Dhanu 10-12 (December 26-28, 2023)

Theyyam on Edvam 03-05 (May 17-19, 2024)

Theyyam on Vrischikam 08-10 (November 24-26, 2023)

Theyyam onMeenam 16-18 (March 29-31, 2024)

Theyyam on Meenam 16-18 (March 29-31, 2024)

Theyyam on (April 21-24, 2025)

Scroll to Top