Theyyam Details

  • Home
  • Theyyam Details

Kelan Theyyam

Feb. 12, 2024

Description

KELAN THEYYAM കേളന്‍ തെയ്യം:

കണ്ടനാര്‍ കേളന്‍ തെയ്യവും ഈ കേളന്‍ തെയ്യവും തമ്മില്‍ ഒരു ബന്ധവുമില്ല.

തളിപ്പറമ്പിനടുത്ത നരിക്കോട് നാട്ടിലെ പെരുമനയായ നരിക്കോട്ട് മനയിലെ കാര്യസ്ഥനായിരുന്നു കേളന്‍ നായര്‍. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത പുലയ നിലങ്ങളും, എണ്ണിയാലോടുങ്ങാത്ത ഭൂസ്വത്തും പ്രൌഡിയും പ്രാമാണ്യവും ഉള്ള ആ തറവാട്ടിലെ നൂറു കൂട്ടം പണികള്‍ വളരെ അനായാസമായി കൈകാര്യം ചെയ്തിരുന്ന കേളന്‍ നായര്‍ മനക്കാര്‍ക്കും മനയിലെ കാക്കതൊണ്ണൂറു അടിയാന്‍മാര്‍ക്കും പ്രിയങ്കരനായിരുന്നു. ഒരു ദിവസം സന്ധ്യക്ക് വയലിലിറങ്ങിയ കേളനെ പിന്നെയാരും കണ്ടില്ല. എന്നാല്‍ കേളന്‍ എന്നും കയ്യിലേന്തുമായിരുന്ന വെള്ളി കെട്ടിയ ചെറുവടി വയലോരത്ത് അനാഥമായി കണ്ടെത്തിയത് ആരോ വിവരമറിയിച്ചു. തുടര്‍ന്ന്‍ ദുര്‍നിമിത്തങ്ങള്‍ ഒഴിയാതെ വന്നതിനാല്‍ കണിയാനെത്തി കവിടി നിരത്തി പറഞ്ഞു ഫലിത പ്രിയക്കാരനായിരുന്ന കേളന്‍ ഗുരുക്കള്‍ ദൈവ നിയോഗം കൊണ്ട് ഇപ്പോള്‍ ദൈവക്കരുവായിരിക്കുന്നു. അങ്ങിനെ നരിക്കോട്ട് മനയുടെ കന്നിരാശിയില്‍ കേളനെ കേളന്‍ തെയ്യമായി കേട്ടിയാടിക്കാന്‍ തുടങ്ങി. 

Description

KELAN THEYYAM 

There is no connection between Kandanar Kelan Theyam and this Kelan Theyam.

Kelan Nair was the steward of Narikot Mana, a Perumana in Narikot Nadu near Taliparam. Kelan Nair, who easily managed a hundred sets of works in that family, which had unheard of Pulaya lands, innumerable landed property, pride and prestige, was beloved by the Manakas and the ninety servants of the Mana. One day, Kelan went to the field at dusk and no one saw him again. But someone informed that the small silver stick that Kellan always had was found orphaned in Vailoram. Then he came to Kaniya and recited a poem saying that the Kellan gurus who were loved by the geese are now God's sons by the order of God. That's how Narikot began to listen to Kellan in Mana's Virgo.

Kavu where this Theyyam is performed