കൊടവലത്ത് ഭഗവതി
മൂത്ത മണക്കാടന്മാർ കെട്ടുന്ന അപൂർവയിനം കോലങ്ങളിൽ ഒന്നാണ് കൊടവലത്ത് ഭഗവതി. ഹോമദേവതയുടെ സങ്കൽപ്പത്തിലാണ് ഭഗവതി. രണ്ടു രൂപത്തിൽ കെട്ടിയാടുന്നുണ്ടെങ്കിലും തോട്ടവും മുൻപ് സ്ഥാനവും ഒന്ന് തന്നെയാണ്. പുതിയ ഭഗവതിയുടെ മറ്റൊരു സങ്കലപ്പമാണെന്നു പറയപ്പെടുന്നു. കാസർഗോഡ് മൂന്നു തറവാടുകളിൽ ഈ സ്വരൂപത്തിൽ കൊടവലത്ത് ഭഗവതിയെ കെട്ടിയടിക്കുന്നുണ്ട്. അത് പോലെ നീല മുടിയും വിതാന തറയുമായിട്ടുള്ള സ്വരൂപത്തിൽ പുല്ലൂർ ഭാഗത്ത് കെട്ടിയടിക്കുന്നുണ്ട്.
പ്രത്യേകമായിട്ടുള്ള ഒരു രൂപമാണ് കൊടവലത്ത് ഭഗവതിയുടേത്. വട്ടക്കണ്ണും ഭദ്ര ചൊട്ട എന്ന എഴുത്തും പൂക്കട്ടി മുടിക്ക് ചില ചിത്രപ്പണി ചെയ്ത് പ്രത്യേക തരാം മുടിയും അരയോടയും കുത്ത് പന്തവും ആണ് രൂപം. വണ്ണാൻ സമുദായമാണ് ഈ കോലം കെട്ടിയാടുന്നത്. നാൾ മരം മുറിച്ചു മേലേരി കൂട്ടി മേലേരി കയ്യേൽക്കലോട് കൂടിയാണ് തെയ്യം പുറപ്പാട്. അരയോടയും മുടിയും വെക്കാതെ മേലേരി കയ്യേൽക്കുന്ന കോലസ്വരൂപം പടിഞ്ഞാറ്റയിൽ കയറി തറവാട്ടിലെ ഓരോ അംഗത്തെയും കൈപിടിച്ച് മേലേരി കയ്യേൽക്കുന്നു. ഈ ചടങ്ങുകൾക്ക് അവസാനമാണ് തെയ്യം പൂർണ രൂപം ധരിക്കുന്നത്.