കൊടുവാളൻ തെയ്യം
മാവിലരുടെ ഉർവര ദേവത സങ്കൽപ്പത്തിലുള്ള തെയ്യമാണ് കൊടുവാളൻ തെയ്യം. വിത്തു വാളുന്ന മുഹൂർത്തത്തിൽ പുനത്തിൽ ഐശ്വര്യമരുളുന്ന തെയ്യമാണ്. കാട് വെട്ടിച്ചുട്ട വെണ്ണീർ വിതറി ചെറിയ മൺവെട്ടികള് കൊണ്ട് മാവിലാന്മാർ ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊട്ടുവാളിച്ച നടത്തുന്നു. കൊട്ട് എന്നത് തുടി കോട്ടണ്. ഒപ്പം അധ്വാനം ആനന്ദപ്രദവും തടസ്സരഹിതവുമായി മാറി നല്ല വിളവ് നല്കാൻ കൊടുവാളൻ തെയ്യാട്ടം അനിവാര്യമാണെന്ന് ഇവർ വിശ്വസിക്കുന്നു.