Theyyam Details

  • Home
  • Theyyam Details

Koovalamthattil Bhagavathi Theyyam

April 6, 2024

Description

കോല സ്വരൂപത്തിങ്കൽ തായി കൂവളന്താറ്റിൽ ഭഗവതി (പുള്ളന്താട്ട് ഭഗവതി)

ഗ്രാമദേവതയായ് ആരാധിക്കപ്പെടുന്ന തായ്പരദേവത. കണ്ണങ്ങാട്ട് കാവുകളിൽ കൂവളംതട്ടു ഭഗവതിയെ കൂടി  ആരാധിക്കുന്നുണ്ട്. വണ്ണാൻ സമുദായക്കാരാണു ഈ ഭഗവതിയെ കെട്ടിയാടുന്നത്.

ദാരീകാന്തകയായ മഹാകാളിയാണ് ശ്രീ കൂവളന്താറ്റില്‍ ഭഗവതി ( പുള്ളന്താട്ട് ഭഗവതി, കൂളന്താട്ട് ഭഗവതി). മാടായിക്കാവില്‍ നിന്നും അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്ര മദ്ധ്യേ കാലിച്ചാന്‍ മരത്തിനടുത്തെത്തിയപ്പോള്‍ ദേവിക്കു ദാഹിച്ചു. അവിടെ കാലിമേയ്ക്കുകയായിരുന്ന കൂത്തൂര്‍ മണിയാണി മുളന്തണ്ട് ചെത്തി അതില്‍ പാല്‍ കറന്ന് നല്‍കി. ഇതില്‍ സംപ്രീതയായ ദേവി കുത്തൂര്‍ മണിയാണിയുടെ കന്നിക്കൊട്ടിലിലും കാരളിക്കരയിലും സാന്നിദ്ധ്യം ചെയ്തു. തുടര്‍ന്ന് പത്തും ഒന്നും പതിനൊന്നു സ്ഥാനങ്ങളിലും ആറു കിരിയത്തിങ്കല്‍ത്തായി കണ്ണങ്ങാട്ട് ഭഗവതിയുടെ ഉറ്റ ചങ്ങാതിയായി കോലസ്വരൂപത്തിങ്കല്‍ത്തായി കൂ വളന്താറ്റില്‍ ഭഗവതി ഒരേ പള്ളിപ്പീഠത്തില്‍ ഇടതും വലതുമായി സാന്നിദ്ധ്യം ചെയ്തു. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില സവിശേഷതകള്‍ ദേവിക്ക് കാരളിക്കരയിലുണ്ട്….

അരയില്‍ പൊന്നുടഞ്ഞാണുംമണികളും ധരിച്ച്…
അസുരരെ വധിക്കുന്ന തിരുവാള്‍ വട്ടകയും…
അഴകേറും തിരുശൂലം കരതാരില്‍ ധരിച്ച്…
കനിഞ്ഞു പേതാളമേറി കൊടിയ ദാരികനെ…
വധിച്ചൂടന്‍ ജഗ്ഗത്തിന്റെ അനര്‍ത്തങ്ങള്‍ കളഞ്ഞോര്‍…
കൂവളന്താടമര്‍ന്നമ്മേ സതതം കൈത്തൊഴുന്നേന്‍

Kavu where this Theyyam is performed