Theyyam Details

  • Home
  • Theyyam Details

Korachan Theyyam

Feb. 12, 2024

Description

KORACHAN കോരച്ചൻ 

കോട്ടപ്പാറ വീട്ടിൽ വയനാട്ടു കുലവൻ വാണിരുന്ന കാലത്ത് തറവാട്ടിൽ അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നുവത്രേ. ഇദ്ദേഹം കോമരമായിരുന്നു. ഒരിക്കല്‍ ഇദ്ദേഹം അന്ന് തറവാട്ടില്‍ കെട്ടിയാടിയ തെയ്യത്തോടോപ്പം ഉറഞ്ഞാടുകയും ഇഷ്ടദേവന്റെ വെള്ളികെട്ടിയ മുള്ളമ്പു കൊണ്ട് സ്വന്തം നെഞ്ചില്‍ ആഞ്ഞുകുത്തുകയും ജീവിതം ഉപാസനാമൂര്‍ത്തിയുടെ മുന്നില്‍ അവസാനിപ്പിക്കുകയും ചെയ്തു. നൂറ്റിയറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കതയാണിതത്രേ.  ജീവന്‍ വെടിഞ്ഞ കോരച്ചനെ പിന്നീട്    കോരച്ചൻ തെയ്യമാക്കി കെട്ടിയാടാന്‍ തുടങ്ങി. 

ഭക്തന്മാരില്‍ അത്യുത്തമനാണ് കോട്ടപ്പാറ കുഞ്ഞിക്കോരന്‍. കുലഗുരുവാം വയനാട്ടുകുലവന്‍ തന്‍ തിരുനടയില്‍ നിത്യവും അടിച്ചുതിരിയും അന്തിതിരിയും നടത്തി, ഒടുവില്‍ ഭക്തലഹരിയില്‍ അന്തര്‍ലീനമായി തൊണ്ടച്ചന്‍ തിരുവായുധമാം മുളയമ്പ് സ്വയം ശരീരത്തില്‍ കുത്തിയിറക്കി തന്‍റെ പ്രാണന്‍ തന്നെ വയനാട്ടുകുലവനിലര്‍പ്പിച്ചുകുഞ്ഞിക്കോരന്‍. ശേഷം വയനാട്ടുകുലവന്‍ തന്‍ കൃപയാല്‍ ദേവതാചൈതന്യംപൂണ്ട് പിന്നെ കോലസ്വരൂപം കല്‍പ്പിക്കപ്പെട്ട്, തീയ്യകുലത്തിനാകെ അഭിമാന്യം വിതറുന്ന കോരച്ചന്‍ ദൈവമായിമാറി കോട്ടപ്പാറ കുഞ്ഞിക്കോരന്‍. വയനാട്ടുകുളവനും കണ്ടനാര്‍ കേളനുമൊപ്പം സന്തതസഹചാരിയായി, തീയ്യത്തറവാടുകള്‍ക്ക് കാരണവരായി ജ്വലിച്ചുനില്ക്കുന്നു കോരച്ചന്‍ ദൈവം.

 

Description

KORACHAN

At the time when the Wayanatu Kulavan was ruling in the Kottapara house, there lived a very pious person named Kunhikoran.

He was stupid. Once he went to sleep with Theiya, who was tied up in the palace, stabbed himself in the chest with Ishta Deva's silver spike and ended his life in front of Upasanamurthy. This is the story that happened one hundred and sixty years ago. Korachan, who had lost his life, then started tying up Korachan. 

Kavu where this Theyyam is performed