പൊന്മകളായ ദേവിയെ ശ്രീ പരമേശ്വരൻ ആയുധങ്ങളും അനുഗ്രഹവും നൽകി ഭൂമി പരിപാലിക്കാൻ അയച്ചു മൂന്നു രാത്രി കൊണ്ട് ഏഴ് പത്ത് രണ്ടില്ലം തന്ത്രിമാരെ ഹനിച്ചു ദേവി ശക്തി കാട്ടി എന്നാണ് ഐതിഹ്യം. ഒളിമിന്നും കരിവാളുമായി ആടിത്തിമിർക്കുന്ന ഭഗവതി ആദ്യം ദർശനം നൽകിയത് പയ്യാടക്കൻ നായർക്കും കൊട്ടിയമ്മാടം നായർക്കുമാണത്രെ. എതിർത്തുവന്ന തന്ത്രിമാരെയും കൂട്ടാളികളെയും കൊന്നൊടുക്കിയ ഭഗവതി വിളിപ്പുറത്തോടിയെത്തുന്ന രണദേവതയായാണ് വിശ്വസിച്ചു വരുന്നത്.