Theyyam Details

  • Home
  • Theyyam Details

Koyikkal Mammad I Kalanthar Mukri Theyyam

Feb. 12, 2024

Description

KOYIKKAL MAMMAD / KALANHAR MUKRI കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി):

നര്‍ക്കിലക്കാട് മൌവേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളതെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വളളിമലക്കോട്ടയിലെ കിഴക്കന്‍ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്ത്തിക്കൊല്ലുന്നു. തുടര്‍ന്ന്‍ മമ്മദിനെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണ് ഐതിഹ്യം. മാപ്പിളതെയ്യത്തിന്റെ ഉരിയാട്ടത്തില്‍ ഈ സൂചനകള്‍ കാണാം.

ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടു മൂര്‍ത്തിയായ ദുര്‍ ദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. ഈ ദേവി പിറന്നത്‌ പായത്തുമലയിലാണെന്ന് വിശ്വസിക്കുന്നു. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി. തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു. ഇസ്ലാം മതസ്ഥനായ ആലിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തര മലബാറിലെ തെയ്യം എന്ന ആരാധനാരീതിയുമായി അവിടെയുള്ള ഇസ്ലാം മത വിശ്വാസികള്‍ പണ്ട് മുതലേ സഹകരിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ തെയ്യത്തിന്റെ കഥ.

പായ്യത്ത് മലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു ആലിയുടെ ഒപ്പം കൂടി വീട്ടിലെത്തിയ യുവതി അകത്ത് കയറി. ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേള്‍ക്കാതിരുന്ന ആലി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ നിലവിളിയും ശമിച്ചപ്പോള്‍ വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. ചോരയില്‍ കുളിച്ചു വയര്‍ പിളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകര രൂപമാണ് ആലി മുന്നില്‍ കണ്ടത്.

ആലി തന്റെ സര്‍വ ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മര്‍ദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെഇട്ടു. വിവരം നാട്ടില്‍ പാട്ടായപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ഭയപ്പെട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും ദുര്‍ദേവത ത്രുപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുര്‍ദേവതക്ക് കാവും സ്ഥാനവും നല്‍കി ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം.

ഈ കഥ അല്‍പ്പം വിത്യാസത്തോടെയുള്ളതാണ് മാപ്പിളചാമുണ്ഡി.അത് പ്രകാരം കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടില്‍ ആരാധിക്കുന്ന തെയ്യമാണ്‌ മാപ്പിള ചാമുണ്ഡി. പുളിങ്ങോം നാട്ടില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന കലന്തന്‍ മുക്രിയുടെ ഭാര്യയ്ക്ക് നട്ടപ്പാതിരയ്ക്ക് പേറ്റു നോവ്‌ വന്നു. പേറ്റിച്ചി തേടിയിറങ്ങിയ കലന്തന്‍ പേറ്റിച്ചിപുരയുടെ മുന്നില്‍ നില്‍ക്കുന്ന പെണ്ണൊരുത്തിയോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ മടിയേതുമില്ലാതെ കൂടെ ചെല്ലുകയും ചെയ്തു. എന്നാല്‍ നേരമേറെയായിട്ടും പേറ്റിച്ചിയെ കാണാത്ത കലന്തന്‍ മുക്രി അകത്തേക്ക് നോക്കിയപ്പോള്‍ അമ്മയെയും കുഞ്ഞിനേയും കൊന്നു ചോരകുടിച്ച് നില്‍ക്കുന്ന കാളിയെയാണ് കണ്ടത്. കലന്തന്‍ കാളിയുടെ നേരെ പാഞ്ഞു ചെന്നപ്പോള്‍ കാളി പുറത്തേക്കോടി. കലി പൂണ്ട കലന്തന്‍ പിന്നാലെ പാഞ്ഞെങ്കിലും പിറ്റേ ദിവസം പുഴയില്‍ പൊങ്ങിയ കലന്തന്‍ മുക്രിയുടെ ശവമാണ്‌ നാട്ടുകാര്‍ കണ്ടത്. അങ്ങിനെ കലന്ത്രന്‍ മുക്രി കൊട്ടയില്‍ തറവാട്ടില്‍ മാപ്പിളചാമുണ്ടിയായി ആരൂഡം നേടി. എന്നാല്‍ ഈ കഥകള്‍ തോറ്റം പാട്ടില്‍ പരാമര്‍ശിക്കുന്നില്ല എന്നും പറയപ്പെടുന്നു.

Description

KOYIKKAL MAMMAD / KALANHAR MUKRI

Narkilakad Mauveni Kooloth is the ghost stone of a person named Koimammad who died while cutting a Mappilateyam tree. Mala Chamundi kills Mammad by felling a tree for violating the ban on not cutting trees in Eastern Kavi of Valallimalakota. Legend has it that Muhammad was then taken as the son of God. These indications can be found in the Uriyata of Mapilatheiyam.

Kavu where this Theyyam is performed