കോയിമമ്മദ് തെയ്യം
കാസർഗോഡ് ജില്ലയിലെ മൗവ്വേനി കൂലോത്ത് കെട്ടിയാടുന്ന കോയിമമ്മദ് എന്ന തെയ്യത്തിനു ഇരുനൂറു വര്ഷം പഴക്കമുള്ള ഒരു ചരിത്ര കഥയുണ്ട്. നട്ടുച്ചക്കും കൂരിരുട്ടു നിറഞ്ഞ കോട്ട മലക്കുള്ളിലാണ് മലച്ചാമുണ്ഡി എന്ന ഉഗ്രമൂർത്തി കുടികൊള്ളുന്നത്.
ദൃഷ്ട്ടാന്തങ്ങൾ ഏറെ കണ്ട നാട്ടുകാർ വിലക്കിയിട്ടും പാട്ടുകാരനായ മമ്മദ് മലയിൽ കടന്നു മരം വെട്ടാൻ തുടങ്ങി. പണിയുടെ വിഷമം മാറ്റാൻ അയാൾ ഉറക്കെ പാട്ടു പാടുവാനും തുടങ്ങി. കാടിന് പുറത്തു ഉൽക്കണ്ഠയോടെ കാത്ത് നിന്നവർ പാട്ടു നിലക്കുന്നതും നിലവിളി ഉയരുന്നതും കേട്ട് ഓടി ചെന്നപ്പോൾ കണ്ടത് മുറിഞ്ഞു വീണ കരിങ്ങാലി മരച്ചുവട്ടിൽ രക്തത്തിൽ കുളിച്ച മമ്മദിനെയായിരുന്നു. ഉഗ്രമൂർത്തിയാൽ ദുർമൃതിയടഞ്ഞ മമ്മദ് കോയിമമ്മദ് എന്ന തെയ്യമായി.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മൗവ്വേനി കോലോത്തെ തിരുമുറ്റത്ത് കെട്ടിയാടുന്ന മലച്ചാമുണ്ഡിയും കോയിമമ്മദും ആ ചരിത്രകഥയാണ് അനുസ്മരിക്കുന്നത്.
കാഞ്ഞങ്ങാട് മൗവേനി കോവിലകത്തെ കോയിമമ്മദ് തെയ്യത്തിന് ഭക്തരിൽ നിന്ന് ലഭിക്കുന്ന വഴിപാടിന്റെ ഒരു പങ്ക് സമീപത്തെ മുസ്ലീം കുടുംബങ്ങൾക്ക് പാരമ്പര്യമായി ലഭിക്കുന്നുണ്ട്.
Koimammad Theyyam