Theyyam Details

  • Home
  • Theyyam Details

Kurathiyamma Theyyam / Kunjar Kurathiyamma / Malankurathiyamma

Feb. 12, 2024

Description

KURATHIYAMMA  കുറത്തിയമ്മ:

കുമ്പഴ സ്വരൂപത്തിന്റെ കുലദേവതയാണ്  കുറത്തിയമ്മ.

തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരി വിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍ പുതപ്പായും കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിവള്ളിയായും ദേവി മക്കളെ സംരക്ഷിച്ചുകൊള്ളുന്നു. പട്ടാംബരം കെട്ടിയ പള്ളിയറയല്ല ദേവിക്ക് പഥ്യം, തറവാട്ടുവീടിന്‍റെ കൊട്ടിലകമാണ് കുറത്തിയുടെ പ്രിയവാസസ്ഥലം. ഓരോ കാവിലും ക്ഷേത്രത്തിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം കുറത്തിയമ്മയ്ക്കാണ്. സാധാരണ, ഓരോ കാവിലും ആദ്യം പുറപ്പെടുന്ന തെയ്യം കുറത്തിയായിരിക്കും.

വയൽ കൃഷി കാക്കുന്ന ദേവതയാണ് കുഞ്ഞാർ കുറത്തി എന്ന് കൂടി അറിയപ്പെടുന്ന കുറത്തിയമ്മ. പാർവതി ദേവിയുടെ അവതാരമെന്നാണ് സങ്കല്പം. പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, കപിക്കുറത്തി,  പൊച്ചത്യാൻ കുറത്തി തുടങ്ങി പതിനെട്ടു കുറത്തികളുണ്ട്.

പെണ്‍പൈതങ്ങളുടെ ഇഷ്ട്ടദേവതയും സ്നേഹസമ്പന്നനായാകും മാതാവുമാണ് ദേവി.ഭയഭക്തിബഹുമാനത്തോടെ സ്വന്തം അമ്മയോടുള്ള ഹൃദയസ്പര്‍ശത്തോടെ സ്ത്രീജനങ്ങള്‍ കുറത്തിക്ക്‌ വെച്ചുവിളമ്പുന്ന ചടങ്ങ് തെയ്യാട്ടത്തിലെ ഹൃദയഭേരിയായ മുഹൂര്‍ത്തമാണ്. അത് കണ്ടുനില്‍ക്കുന്നവരുടെ നയനങ്ങളില്‍ പോലും വാത്സല്യം നിറഞ്ഞൊഴുകും. കുറത്തിക്ക് മുന്നില്‍ കൊടിയിലയിട്ട് അവിലും മലരും വിളമ്പി, മറ്റൊരിലയില്‍ പുത്തരി കുത്തിയ ചോറും ഇറച്ചിയും മീന്‍കറിയും പിന്നെ പച്ചടി,കിച്ചടി,ഓലന്‍,കാളന്‍,അച്ചാര്‍ പിന്നെ പപ്പടവും വിളമ്പി, ഇളനീര്‍കുടങ്ങളും വെള്ളിക്കിണ്ടിയില്‍ പാലും വെച്ച് തറവാട്ടമ്മ കുറത്തിയുടെ “പാരണക്ക്” ഭാഗവാക്കാകുന്നു പൈതങ്ങള്‍ .

Courtesy : Shijith Koyakkeel

വേലരുടെ ഒരു തെയ്യമാണ് കുറത്തി. എന്നാല്‍ കോപ്പാളന്‍, പുലയന്‍ തുടങ്ങിയ സമുദായക്കാരും കുറത്തി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാര്‍വതി ദേവിയുടെ അവതാരമാണ് കുറത്തി. അനേകം കുറത്തിമാരില്‍ പ്രധാനികളായവര്‍ ഇവരാണ് കുഞ്ഞാര്‍ കുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, സേവക്കാരി എന്നിവര്‍.

കുറത്തി തെയ്യം കാണാന്‍:
http://www.youtube.com/watch?v=Knv1JeIhlus
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
http://www.youtube.com/watch?v=jLqeRqjM2as
കടപ്പാട്: കേരള ടൂറിസം

കുഞ്ഞാര്‍ കുറത്തി തെയ്യത്തിന്റെ വീഡിയോ കാണാന്‍ 
http://www.youtube.com/watch?v=bPwRW3TMaYo
Source: theyyam ritual (vengara.com)

കുറത്തിയമ്മ തെയ്യം

മലദൈവങ്ങളായ മുത്തപ്പൻ പോലെ പൊട്ടൻ, ഗുളികൻ, എന്നിവരോടൊപ്പം ഒരു മൂർത്തിയായി ആരാധിച്ചുവരുന്നതാണ് കുറത്തി. മന്ത്രമൂർത്തികളിൽ പെടുന്ന ദേവത, ഉർവ്വരദേവത എന്ന നിലകളിൽ പ്രാചീന കാലം മുതൽ വിശ്വാസപ്രബലത നേടിയ ദേവതയാണ് കുറത്തിയമ്മ. ജാതിവ്യവസ്ഥ നിലനിന്ന കാലത്തെ ഒരു ജനവിഭാഗമായും കാണപ്പെടുന്നു.

കേരളീയ ഗ്രാമങ്ങളിൽ നിലനിന്നു പോരുന്ന് പല പുരാവൃത്തങ്ങളിലും കുറത്തിയുടെ സാന്നിദ്ധ്യം കാണാൻ സാധിക്കും.  കൊല്ലം അറക്കൽ ദേവീക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം മുഖ്യപ്രതിഷ്ഠയായ ദേവി അറക്കലിൽ വസിക്കാനിടയായത് ഒരു കുറത്തി നൽകിയ വെള്ളം കുടിച്ച് തീണ്ടൽ സംഭവിച്ചതിനാലാണ്. പ്രാദേശിക കലാരൂപങ്ങളായ തെയ്യം, പൊറാട്ടു നാടകം എന്നിവയിലും കുറത്തി കഥാപാത്രം കടന്നുവരുന്നു.

ഐതിഹ്യം

കുറത്തിയമ്മ - ഒരിക്കൽ പാർവ്വതീ പരമേശ്വരന്മാർ കുറത്തിയായും കുറവനായും ജനനമെടുത്തു എന്നും ഐതിഹ്യമുണ്ട്.

തെയ്യക്കോലം

പാർവതി ദേവിയുടെ അവതാരമാണ് കുറത്തി. വേലൻ, മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ്‌ കുറത്തിത്തെയ്യം കെട്ടുന്നത്.

പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, മാരണക്കുറത്തി, കുഞ്ഞാർ കുറത്തി എന്നിങ്ങനെ കുറത്തികൾ പതിനെട്ടുതരം ആണുള്ളത്. ഒരു ഉർവര ദേവതയാണ്‌ കുറത്തി. മുറവും ചൂലും കത്തിയും കൈകളിലേന്തി നർത്തനം ചെയ്യുന്ന കുറത്തിത്തെയ്യം, ചില സ്ഥലങ്ങളിൽ വീടുതോറും അനുഗ്രഹിക്കാനെത്തുന്നു. കുറത്തിയമ്മ  നൽകുന്ന ഒരുപിടി അരി ആ വീടുകളിൽ ആ വർഷം ദാരിദ്ര്യം ഒഴിപ്പിക്കുന്നു എന്നാണ് വിശ്വാസം.

പുലയർ കെട്ടിയാടുന്ന കുറത്തി ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണ്‌. നിഴൽക്കുത്ത് പാട്ടിനോടു സദൃശമായ ഇതിവൃത്തമാണ്‌ ഈ കുറത്തിയുടെ തോറ്റംപാട്ടിൽ ഉള്ളത്‌.  മരണമടഞ്ഞ മനുഷ്യരുടെ സങ്കല്‌പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം.

വരിക വേണം കുഞ്ഞാറു കൊറത്തിയാകുന്ന പരദേവത നഞ്ചിനും പുനത്തിനും പുലുവാലത്തിനും നിരുവിച്ച കാര്യം സാധിച്ചു കൊടുക്കാൻ എവുന്നള്ളി വരിക വേണം ഇസ്സലത്തിങ്കൽ കുഞ്ഞാറു കൊറത്തിയാവുന്ന ദൈവേ എന്നാണ് കുറത്തിയമ്മയുടെ വരവിളി.

വയൽ ദേവതാ സങ്കൽപ്പത്തിലുള്ള കുറത്തി തെയ്യത്തിനു ഉണക്കലരിയിൽ തേങ്ങയും വെല്ലവും ചേർത്ത ചക്കരചോർ നിവേദ്യമാണ് ഭക്തന്മാർ അർപ്പിക്കുന്നത്. 

ശക്തിവൈഭവം കൊണ്ട് ഭക്തന്മാരെ അമ്പരപ്പിക്കുന്ന ദേവതയാണ് കുറത്തിയമ്മ. ഭക്തരുടെ പട്ടിണി മാറ്റാൻ അവതരിച്ച ദേവതയാണെന്നാണ് സങ്കല്പം.  ഈ തെയ്യത്തിന്റെ തോറ്റവും തെയ്യവും ഒരേ ദിവസം തന്നെയാണ്.കോലക്കാരൻ ആടയാഭരണങ്ങൾ ധരിച്ചു തുടങ്ങുമ്പോൾ മുതൽ തോറ്റം പാടി തുടങ്ങുന്നു. ചെണ്ടമേളവും മറ്റു തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്.

അവതരണം: ബൈജു ചെല്ലട്ടെൻ, ചെറുകുന്ന് 

Description

KURATHIYAMMA:

Kurathi is a Teyya of the Velars.

But communities like Kopalan and Pulayan also use Kurathi Teyam. This Theyam is celebrated in the courtyards of some ancestral homes in Payyannoor and Mauvveni in Kannur with the beginning of the month of Libra. Kurathi is an incarnation of Goddess Parvati. The most prominent among the many Kurathis are Kunhar Kurathi, Pullikurathi, Malankurathi, Tekan Kurathi and Sevakari.

 

To see Kuratti Teyam:

http://www.youtube.com/watch?v=Knv1JeIhlus

Credit: Travel Kannur

http://www.youtube.com/watch?v=jLqeRqjM2as

Credit: Kerala Tourism

To watch the video of Kunjar Kurathi Theiyat http://www.youtube.com/watch?v=bPwRW3TMaYo

Source: theyyam ritual (vengara.com)

Kavu where this Theyyam is performed