Theyyam Details

  • Home
  • Theyyam Details

Maari Theyyam

Feb. 23, 2024

Description

മാരികലിയന്‍,മാമാലകലിയന്‍,മാരികലച്ചി,മാമലകലച്ചി,മാരികുളിയന്‍,മമാലകുളിയന്‍ 

ദുഖങ്ങളും ദുരിതങ്ങളും വാരിവിതരുകയുകയാണ് കര്‍ക്കിടകമാസം. തോരാത്ത മഴയും കാറ്റും കോളും, ഇടിയും മിന്നലും ഉരുള്‍പൊട്ടലും പ്രളയവുമെല്ലാം നാടിനും നാട്ടാര്‍ക്കുമ്മേല്‍ അശാന്തിയുടെ വിത്തുകള്‍ വാരിവിതരുകയാണ്. അതിലുപരി വിട്ടുമാറാത്ത പനിയും മറ്റുമാറാരോഗങ്ങളും തൊഴിലില്ലായ്മയും ദാരിദ്രവും പട്ടിണിയും മാലോകരുടെ ജീവിതചര്യകളുടെ താളംതെറ്റിക്കുമ്പോള്‍ ആധിയും വ്യാധിയുമകറ്റി ആനന്ദം വിതറാന്‍ മലനാട്ടില്‍ മഴദൈവങ്ങളിറങ്ങുന്നു. കര്‍ക്കിടകവറുതികള്‍ മാറ്റി, മാരിത്തെയ്യങ്ങള്‍ നാട്ടിലും വീട്ടിലും ഐശ്വര്യവും അഭിവൃദ്ധിയും ചൊരിയുന്നു.

പുലയസമുദായക്കാരാണ് മാരിത്തെയ്യം കെട്ടിയാടുന്നത്‌. 

മാരികലിയന്‍,മാമാലകലിയന്‍,മാരികലച്ചി,മാമലകലച്ചി,മാരികുളിയന്‍,മമാലകുളിയന്‍ എന്നിങ്ങനെ ആറ് മാരിത്തെയ്യങ്ങളാണുള്ളത്. തിരുമെയ്യില്‍ കുരുത്തോലപ്പട്ടുടുത്ത് തൃക്കയ്യില്‍ തിരുവായുധമാം മാടിക്കോലുമേന്തി കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്‍റെ കരവലയങ്ങളില്‍ മാരിത്തെയ്യങ്ങളാടുന്നു. മാരികലിയനും മാരികലച്ചിയും മാരികുളിയനും തിരുവദനത്തിങ്കല്‍ മുഖപ്പാളയണിയുന്നു, എന്നാല്‍ മഞ്ഞളും മനയോലയും മണിഞ്ഞ്‌ മഞ്ജുളമാക്കിയ മുഖമാണ് മാമലകലിയനും,മാമലകലച്ചിക്കും ,മാമലകുളിയനും. ചേങ്ങില-തുടി താളത്തിലുയരുന്ന മാരിപ്പാട്ട്, മാരിത്തെയ്യങ്ങളുടെ ചുവടുകള്‍ക്ക് അരങ്ങും ആരവും ആവേശവുമാകുന്നു. മാടായിക്കാവിന്‍റെ പരിസരങ്ങളിലെ വീടുകളിലെഴുന്നള്ളുന്ന മാരിത്തെയ്യങ്ങള്‍ ഗൃഹാങ്കണങ്ങളില്‍ മാരിയാട്ടമാടി നാട്ടിലും വീട്ടിലും കാലടോഷങ്ങള്‍ വിതറുന്ന കലിയെ ആവാഹിച്ചെടുത്ത്‌ അറബിക്കടലിലൊഴുക്കുന്നു. അപ്പോള്‍ കാറ്റും കോളുമടങ്ങി, മാരിയും മഹാമാരിയുമടങ്ങി മലനാട്ടിലെങ്ങും മംഗളം നിറയുമെന്നാണ് പൊതുവിശ്വാസം.

മാലോകരുടെ മാരി അകറ്റാൻ മാരിതെയ്യങ്ങൾ വരവായി.

കടൽ പോലും ആർത്തിരമ്പുന്ന 16ആം നാളും കോളും എന്ന പൂർവികന്മാരുടെ വിശേഷണ ദിവസമായ കർക്കിടകം 16നു(ആഗസ്ത്1)വ്യാഴാഴ്ച ഉച്ചക്ക് മുൻപായി (11മണി )മാടായി കാവിന്റെ നടയിൽ നിന്നും വടക്ക് കിഴക്ക് ഭാഗത്തായി 250മീറ്റർ ദൂരെയായുള്ള സങ്കല്പസ്ഥാനത്തു നിന്നും മാരിക്കലിയൻ, മാമാല കലിയൻ, മാരി കലച്ചി, മാമാല കലച്ചി, മാരി കുളിയൻ മാമാല കുളിയൻഎന്നീ നാമത്തിലുള്ള 6മാരിതെയ്യങ്ങൾ അവതാര മെടുത്തു ഉറഞ്ഞാടുന്നു, തുടർന്നുള്ള ദിവസങ്ങളിൽ മാടായി ഭാഗത്തെ വീടുകളിൽ നിന്ന് ശനിയെ ആവാഹിച്ചു  കർക്കിടകം 28ആം നാളിൽ ആഗസ്ത് 13നു ചൊവ്വാഴ്ച മാട്ടൂൽ കടപ്പുറത്തെ കർമ സ്ഥാനത്തു ഗുരുസികൾ ചെയ്തു വിവിധ ദേശങ്ങളിൽ നിന്നും ആവാഹിച്ചെടുത്ത മാരികളുമായി ആനചവിട്ടടിചന്തത്തോടെ ഈ തെയ്യങ്ങൾ ഉറഞ്ഞു കടലി ലേക്ക്  ആവാഹനം ചെയ്തു മറയുന്നു. പിന്നെ ഐശ്വര്യ സമൃദ്ധമായ പുതു വർഷ ചിങ്ങപുലരിക്കായി എല്ലാവരും കാത്തിരിക്കും.

കാവുകളിലൊന്നും കാണാത്ത ഈ കർക്കിടക തെയ്യങ്ങളെ കാണാൻ തിങ്ങി നിറഞ്ഞ ഭക്തരോടൊപ്പം നിങ്ങളും ഉണ്ടാവുമല്ലോ? 

Description

Marikalian, Mamalakalian, Marikalachi, Mamalakalachi, Marikulian, Mamalakulian

The month of Cancer is full of sorrows and miseries.

Incessant rain, wind, hail, thunder, lightning, landslides and floods are spreading the seeds of unrest on the country and the people. Moreover, when chronic fever, other chronic diseases, unemployment, poverty and hunger disturb the rhythm of life of Malokas, the rain gods come to the mountains to spread happiness over Adhi and Vyadhi. Changing Cancers, Maritheiyams shower prosperity and prosperity in the country and home.

Maritheyam is built by Pulaya community.

There are six Maritheiyams namely Marikalyan, Mamalakalyan, Marikalachi, Mamalakalachi, Marikulyan and Mamalakulyan. On the 16th day Karkidakam dances in the arms of Madaikava. Marikalian, Marikalacchi and Marikulian are the faces of Thiruvadan, but Mamalakalian, Mamalakalachik and Mamalakulian are the faces made with turmeric and Manayola. Maripatt rising to the chengila-tudi rhythm, is the arena, the aura and the excitement for the steps of the mariners. Maritheiyams in the houses around Mataikavai move around the houses and flow into the Arabian Sea, invoking the Kali that scatters the wastes of time in the country and at home. It is generally believed that then the whole hill country will be filled with wind and fire, plague and pestilence.