MARAPANIYANMARUM KOTHAMOORIYUM മാരിപ്പനിയന്മാരും കോതാമൂരിയും:
കൃഷിയും കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ഒരു പ്രധാനാചാരമാണ് കോതാമൂരിയാട്ടം. മലയ സമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തില്‍ ഒരു കോതാമൂരി തെയ്യവും കൂടെ രണ്ടു മാരിപ്പനിയന്മാരും ഉണ്ടാകും ചില സംഘങ്ങളില്‍ നാല് പനിയന്മാരും ഉണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളത് പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. കോതാമൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവെച്ചിട്ടുണ്ടാകും. പനിയന്മാര്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും പൊയ്ക്കാതുകളും ഉണ്ടാകും.
മുഖപ്പാളി കെട്ടിക്കഴിഞ്ഞാല്‍ പിന്നെ പനിയന്‍മാര്‍ക്ക് എന്തും പറയാമെന്നാണ്. വേദാന്തം മുതല്‍ അശ്ലീലം വരെ അവര്‍ പറയുകയും ചെയ്യും. പക്ഷെ ഇവയൊക്കെ സാമൂഹ്യ വിമര്‍ശനമായിരിക്കും. പാട്ട് പാടി കഴിഞ്ഞു ഇവര്‍ നെല്ലും പണവും തുണിയും വീട്ടുകാരില്‍ നിന്ന് വാങ്ങും. തളിപ്പറമ്പത്തപ്പനെ (ശിവനെ) ചെറുകുന്ന്‍ അന്നപൂര്‍ണ്ണഈശ്വരിയുടെ ആകര്‍ഷണ വലയത്തില്‍ വീണു പോയ വിടപ്രഭുവായി പോലും കോതാമൂരി സംഘം അവതരിപ്പിക്കും. നല്ല നര്‍മ്മ ഭാവനയുള്ളവര്‍ക്ക് മാത്രമേ ഈ കലയില്‍ ശോഭിക്കാന്‍ കഴിയൂ. ചിലപ്പോള്‍ കോതാമൂരി സംഘം പാടുന്ന പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പനിയന്‍മാര്‍ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകള്‍ അടങ്ങുന്ന ചോദ്യങ്ങളും ഗുരുക്കളുടെ ഉത്തരവും ഭക്തിയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതായിരിക്കും.
പത്തില്ലക്കാരായ പുലയര്‍ക്ക് ഇല്ലമോരോന്നിനും ഓരോ കുല ദൈവമോ ധര്‍മ്മദൈവമോ തൊണ്ടച്ചന്‍ ദൈവമോ കാരണോന്‍ ദൈവമോ ഉണ്ടായിരിക്കും. സവര്‍ണ്ണകാവുകളിലെയും സ്വന്തമായതുമായ അമ്പതിലേറെ തെയ്യങ്ങളെ പുലയര്‍ കെട്ടിയാടി വരുന്നുണ്ട്. മറ്റ് സവര്‍ണ്ണ കാവുകളില്‍ വണ്ണാനും മലയനും വേലനും മറ്റും കോലം കെട്ടുമ്പോള്‍ പുലയരുടെ കൊട്ടങ്ങളില്‍ (കാവുകളില്‍) പുലയര്‍ തന്നെയാണ് തെയ്യാട്ടം നടത്തുന്നത്.
പുലയരുടെ പ്രധാന ആരാധാന പാത്രം പുലിമറഞ്ഞ തൊണ്ടച്ചനാണ്. ഇവരെ കൂടാതെ മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള എന്നീ തെയ്യങ്ങളെ ഇവര്‍ കുലപൂര്‍വികരായാണ് പുലയര്‍ ആരാധിച്ചു വരുന്നത്. കാലിചേകോന്‍ എന്ന കലിച്ചാന്‍ തെയ്യത്തോടു കൂടിയാണ് തുലാം പത്തിന് പുലയരുടെ തെയ്യങ്ങള്‍ ആരംഭിക്കുക. പുലപ്പൊട്ടന്‍ തെയ്യവും പുലയരുടെ പ്രസിദ്ധമായ തെയ്യമാണ്. പുലയര്‍ കെട്ടിയാടുന്ന കുരിക്കള്‍ തെയ്യങ്ങള്‍ ഇവയാണ്. കാരി കുരിക്കള്‍, പനയാര്‍ കുരിക്കള്‍, വട്ടിയാര്‍ പൊള്ള, പിത്താരി (ഐപ്പള്ളി തെയ്യം) വെള്ളൂ കുരിക്കള്‍, അമ്പിലേരി കുരിക്കള്‍, ചിറ്റോത്ത് കുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, വളയങ്ങാടന്‍, തൊണ്ടച്ചന്‍ എന്നിവ.
ജാതീയ ദുരാചാരങ്ങള്‍ക്കെതിരെ ചാട്ടുളി പോലെ വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്ന പുലപ്പൊട്ടന്‍ തെയ്യവും ചാലാട്ട് തറയിലെ നമ്പൂതിരി പുത്രനിര്‍വിശേഷമായ സ്നേഹം പകര്‍ന്നു നല്‍കിയ പിത്താരിയുടെ കദന കഥയിലൂടെ മനുഷ്യ നന്മ വിളിച്ചറിയിക്കുന്ന ഐപ്പള്ളി തെയ്യവും പുലയ തെയ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ക്രിയാശക്തിയും മന്ത്ര ശക്തിയും കൊണ്ട് നാട്ടിന് ആദരങ്ങള്‍ ഉണ്ടാക്കിയ കാരിയും വിരുന്തനും അസൂയയക്ക് ഇരയായി മണ്മറഞ്ഞ് തെയ്യങ്ങളായവരാണ്.
MARAPANIYANMARUM KOTHAMOORIYUM
Kothamuriyattam is an important ritual related to agriculture and animal husbandry. Kothamuri is usually tied by the Malaya community. In one Sangam there will be one Kothamuri Theiyam along with two Maripaniyas and in some Sanghas there will be four Paniyans. This theiya will have face writing and decorations like normal theiyas. The Kothamuri Theiyat may have had a goat tied around his waist. Paniyans have mukhapala, kuruthola and poikaths around the waist.
After putting up the facade, the Paniyans can say anything. They will say anything from Vedanta to obscenities. But these will be social criticism. After singing the song, they will buy rice, money and cloth from the family. The Kothamuri Sangam will even present Thaliparambathappan (Shiva) as a Vitaprabhu who has fallen under the spell of Cherukunn Annapoornaeswari. Only those with a good sense of humor can shine in this art. Sometimes the questions asked by the Paniyas about the content of the song sung by the Kothamuri Sangam contain obscene slurs and the answers of the Gurus transgress the bounds of devotion.
The Pulayas, who are ten people, have no Illamoron each with a Kula Deity, Dharma Deity, Thondachan Deity or Caron Deity. Pulayar has been tying up more than fifty Theiyams of Savarnakavs and their own. In other upper kavs, Vanna, Malayan, Velan etc. tie Kolam in the baskets (kavs) of the Pulayars.
The main worship vessel of Pulayars is Pulimaranja Thondachan. Apart from them, the Pulayars worship Marutiyodan Thondachan, Vellukurikal and Vattian Polla as their ancestors. Start the Pulayar's Theiyam for Tulam Patam with the Kalichan Theiyam called Kalichekon. Pulapotan Theiyam is also a famous Theiyam of the Pulayars. These are the sheep tied by Pulayars. Kari Kuriks, Panyar Kuriks, Vattiyar Polla, Pithari (Aipalli Theyam) Vellu Kuriks, Ampileri Kuriks, Chitoth Kuriks, Pollalan Kuriks, Valayangadan and Thondachan.
Among the Pulaya Theiyams, Pulapottan Theiyam, which criticizes caste abuses like a whip, and Aipalli Theiyam, which calls out for human goodness through the story of Pithari, who instilled the special love of a Nambootiri son on the chalat floor, are important among the Pulaya Theiyams. Kari and Virunthan, who brought honor to the country with their kriyashakti and mantrashakti, became the victims of jealousy and became Theiyas.