Theyyam Details

  • Home
  • Theyyam Details

Muchilottu Bhagavathi Theyyam / Veezhala Bhagavathi Theyyam

Feb. 11, 2024

Description

MUCHILOTT BHAGAVATHI മുച്ചിലോട്ട് ഭഗവതി:​

മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. ഭഗവതിയുടെ മുഖത്തെഴുത്ത്‌ “കുറ്റിശംഖും പ്രാക്കും” എന്നാണു അറിയപ്പെടുന്നത്. സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സര്‍വാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധുവെ പോലെയാണ് ഈ തെയ്യം. അറിവ് കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചാരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍ അപമാന ഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ട് ഭാഗവതി. ഈ ദേവിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

ഒരു കാലത്ത് വേദ ശാസ്ത്രങ്ങളില്‍ പെരിഞ്ചല്ലൂരിലെ (തളിപ്പറമ്പിലെ) ബ്രാഹ്മണരെ വെല്ലാന്‍ ആരും ഇല്ലായിരുന്നു. അന്യദേശക്കാരായ ബ്രാഹ്മണര്‍ അക്കാലത്ത് പെരിഞ്ചല്ലൂര്‍ ആസ്ഥാനമാക്കി തര്‍ക്കശാസ്ത്രത്തില്‍ തങ്ങളുടെ അറിവും കഴിവും തെളിയിക്കുക ഒരു പതിവായിരുന്നു. അതില്‍ തര്‍ക്ക ശാസ്ത്രത്തില്‍ പേര് കേട്ട മനയാണ് രയരമംഗലം മന. തലമുറകള്‍ നിലനിര്‍ത്താന്‍ മക്കളില്ലാതെ അന്യം നിന്ന് പോകാറായ ഈ മനയിലെ തിരുമേനിക്ക് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു പെണ്‍കുഞ്ഞു പിറന്നു. പതിനഞ്ചു വയസ്സായപ്പോഴേക്കും കന്യകയായ ഈ പെണ്‍കിടാവ് സര്‍വ വിദ്യകളിലും അറിവ് നേടി. അവളുടെ പാണ്ഡിത്യവും പ്രശസ്തി നേടി. കന്യകയെ നേരിട്ട് തര്‍ക്കത്തില്‍ പരാജയപ്പെടുത്താന്‍ കഴിയാതെ വന്ന പെരിഞ്ചല്ലൂര്‍ (തളിപ്പറമ്പിലെ) ബ്രാഹ്മണര്‍ക്ക് അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാനും വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെ അവര്‍ ഒരവസരം കാത്തു നിന്നു.

ഈ സമയത്താണ് തന്റെ മുറചെറുക്കനുമായി പെണ്‍കുട്ടിയുടെ കല്യാണം ഉറപ്പിക്കുന്നത്. കല്യാണത്തിനു മൂന്ന് നാള്‍ മാത്രം ഉള്ള അവസരത്തില്‍ നാടുവാഴി വന്നു കന്യകയെ കണ്ടു ഒരു സഹായം ആവശ്യപ്പെട്ടു. തന്റെ നാട്ടിലെ പണ്ഡിതരേ പെരിഞ്ചല്ലൂരിലെ ബ്രാഹ്മണര്‍ തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു അതില്‍ തോറ്റാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല അത് കൊണ്ട് സഹായം വേണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അവള്‍ തര്‍ക്കത്തിന് തയ്യാറാവുകയും രയരമംഗലം തിരുമേനി അതിനു സമ്മതമേകുകയും ചെയ്തു.

ഉദയമംഗലം ക്ഷേത്ര നടയില്‍ വെച്ചാരംഭിച്ച തര്‍ക്കത്തില്‍ ആദ്യ രണ്ടു ദിവസവും കന്യക ബ്രാഹ്മണരെ തോല്‍പ്പിച്ചത് അവര്‍ക്ക് നീരസവും വൈരാഗ്യബുദ്ധിയും ഉണ്ടാക്കി. അതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മൂന്നാം ദിവസം തര്‍ക്ക പന്തലില്‍ വെച്ച് അവര്‍ കന്യകയോട്‌ ഒരു ചോദ്യം ചോദിച്ചു.

“ഏറ്റവും വലിയ വേദന എന്ത്? ഏറ്റവും വലിയ സുഖം എന്ത്?”
സംശയമേതുമില്ലാതെ കന്യക ഇങ്ങിനെ മറുപടി പറഞ്ഞു.

“ഏറ്റവും വലിയ വേദന പ്രസവ വേദന, ഏറ്റവും വലിയ സുഖം രതി സുഖം”

കന്യകയായ പെണ്‍കുട്ടിയുടെ ഈ മറുപടി കേട്ട ഉടന്‍ അവര്‍ പരിഹാസ ചിരികളുമായി പന്തലില്‍ ഓടി നടന്നു. രതി സുഖവും പ്രസവ വേദനയും ഇവള്‍ അറിഞ്ഞിട്ടുണ്ട് ഇവള്‍ കന്യകയല്ല എന്ന് അവര്‍ ആക്രോശിച്ചു. അവര്‍ക്കെതിര് പറയാന്‍ ആരുമില്ലാതിരുന്നതിനാല്‍ അവര്‍ കന്യകയെ പടിയടച്ച് പിന്ധം വെച്ചു. തന്റെ കല്യാണവും മുടങ്ങി നാട്ടു കൂട്ടത്തിനു മുന്നില്‍ അപമാനിതയാകേണ്ടി വന്ന അവള്‍ ഒരു അഗ്നികുണ്ഡം ഒരുക്കി അതില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് കരിവെള്ളൂര്‍ അപ്പനെയും രയരമംഗലത്ത് ദേവിയെയും കണ്ടു തൊഴുതു പ്രാര്‍ഥിച്ചു.

തീയിലേക്ക് എടുത്ത് ചാടിയ അവളെ അത് വഴി എണ്ണയുമായി പോയ ഒരു മുച്ചിലോടന്‍ (വാണിയന്‍) കണ്ടു. അമ്പരപ്പോടെ തന്നെ നോക്കി നില്‍ക്കുന്ന വാണിയനോട് തന്റെ കയ്യിലുള്ള എണ്ണ ആ തീയില്‍ ഒഴിക്കാന്‍ കന്യക ആവശ്യപ്പെടുകയും ഒരു തരം വിഭ്രാന്തിയിലായിരുന്ന വാണിയന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. അങ്ങിനെ അഗ്നിപ്രവേശത്തോടെ കന്യക തന്റെ പരിശുദ്ധി തെളിയിച്ചു.

തന്റെ അപരാധം അപ്പോഴാണ്‌ വാണിയന് ബോധ്യമായത്. പൊട്ടിക്കരഞ്ഞ വാണിയന്റെ മുന്നില്‍ അഗ്നിയില്‍ നിന്നും ഒരു ദിവ്യ പ്രകാശം ഉയര്‍ന്നു വന്നു വാണിയനെ അനുഗ്രഹിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിലെത്തിയ വാണിയന്‍ തന്റെ പാത്രം നിറഞ്ഞിരിക്കുന്നതായി കണ്ടു. ആത്മാഹുതി ചെയ്ത പെണ്‍കൊടി കരിവെള്ളൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഭഗവതിയായി മാറുകയും അവര്‍ വാണിയരുടെ കുലദേവതയാവുകയും ചെയ്തു.

വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. പ്രധാനമായും പതിനേഴ്‌ നാട്ടില്‍ പതിനെട്ടു മുച്ചിലോട്ട് കാവുകള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടത് ആദി മുച്ചിലോട് കരിവെള്ളൂര്‍ ആണെന്ന് പറയപ്പെടുന്നു. കാസര്‍ഗോഡ്‌ പെരുതണ മുതല്‍ വടകര വൈക്കലശ്ശേരി വരെ ഇന്ന് നൂറ്റിയെട്ട് മുച്ചിലോട്ട് കാവുകളുണ്ട്.

തോറ്റം പാട്ട് മാത്രം തെളിവാക്കുകയാണെങ്കില്‍ ദൈവം ബ്രാഹ്മണ കന്യകയാണെന്ന് ഉറപ്പിക്കാനാവില്ല. ഐതിഹ്യത്തില്‍ മാത്രമാണ് ബ്രാഹ്മണ കന്യകയുടെ കഥ പറയുന്നത്. വാണിയ സമൂഹം തമ്പുരാട്ടിയായാണ് ഭഗവതിയെ കാണുന്നത്. ദേവി ആദ്യം ദര്‍ശനം നല്‍കിയത് മുച്ചിലകോടന്‍ വാണിയനാണ്. കുലദേവതയായ മുച്ചിലോട്ട് ഭഗവതി കുടികൊള്ളുന്നതിനാലാണ് കാവിനെ മുച്ചിലോട്ട് കാവെന്നു വിളിക്കുന്നത്‌. അഞ്ചോ ആറോ ദിവസം ആയിരങ്ങള്‍ക്ക് നിത്യവും നല്‍കുന്ന അന്നദാനത്തോടെയാണ് മുച്ചിലോട്ട് ഭഗവതിയുടെ തൃക്കല്യാണ സങ്കല്‍പ്പത്തില്‍ തെയ്യാട്ടമെന്ന പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നത്.


പുലി ദൈവങ്ങള്‍ക്ക് മുച്ചിലോട്ട് കാവുകളില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പ്രത്യേകിച്ച് പുലിയൂര്‍ കണ്ണനും പുലിയൂര്‍ കാളിക്കും. ആദ്യം ഇത് കൊറോം മുച്ചിലോട്ട് കാവിലും പിന്നീടത് മറ്റ് മുച്ചിലോട്ട് കാവുകളിലേക്കും വ്യാപിക്കുകയാണ്‌ ഉണ്ടായത്. കൊറോം മുച്ചിലോട്ട് നിന്നും ഒരു തവണ മുച്ചിലോട്ട് ഭഗവതിയുടെ ഏളത്ത് വന്നപ്പോള്‍ പുലി ദൈവങ്ങള്‍ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്ന് ഒരു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു. പടിഞ്ഞാറ്റയില്‍ പുലിദൈവങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക് വലതു കയ്യാല്‍ പറിച്ചേടുത്ത് കൊണ്ട് വന്നു കൊറോം മുച്ചിലോട്ട് കാവിന്റെ കിഴക്കേ പടിക്കരികില്‍ ഭഗവതി ഉറപ്പിച്ചു.

മുച്ചിലോട്ട് അമ്മയെ ഉപാസിച്ചു സിദ്ധന്‍മാരായി മാറിയ തലച്ചറോന്‍, പോന്ന്വന്‍, നമ്പ്രത്തച്ചന്‍ എന്നിവര്‍ വാണിയകുലത്തിനാകെ ആരാധ്യരാണ്.

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=lDZMpO6TKFk
Source: Rithul Sooraj
http://www.youtube.com/watch?v=AaHWZxqXD5o
കടപ്പാട്: പെരുങ്കളിയാട്ടം തെയ്യം

വീഴാല ഭഗവതി:

ശിവ നന്ദിനി സങ്കല്‍പ്പത്തിലുള്ള ദേവിയാണ് വീഴാല ഭഗവതി. പുളിമ്പി ഇല്ലം നമ്പൂതിരിക്ക് വീഴാലമരത്തിന്‍മേല്‍ ദിവ്യശക്തി കാട്ടിക്കൊടുത്ത ദേവി മുച്ചിലോട്ട് ഭഗവതി തന്നെയാണെന്ന് വിശ്വസിക്കുന്നു. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

മുച്ചിലോട്ടു കാവിലെ അനുഷ്ഠാനങ്ങൾ :

വേല ചുറ്റുവിളക്ക് വടക്കേംവാതിൽ അടിയന്തിരത്തിന്റെ ചെറുപതിപ്പ്. 

വേല ചുറ്റുവിളക്ക്  എന്ന പ്രാർത്ഥന കാവിൽ കുടികൊള്ളുന്ന ദേവതമാരെ നൈവേദ്യാദിപൂജകൾ നൽകി തൃപ്തിപ്പെടുത്തി അനുഗ്രഹം നേടുന്ന രീതി. അന്ന് വേലയും വിളക്കും അരങ്ങിൽ അടിയന്തിരവും നടക്കും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിദൈവങ്ങൾ എന്നീ ദേവതർമാക്കാണ് നിവേദ്യമൊരുക്കുക. കാവിന്റെ മുറ്റത്തു മുച്ചിലോട്ടമ്മക്ക് ചെറു മേലേരിയും കണ്ണങ്ങാട്ട് ഭഗവതിക്ക് കോഴിയറുത്ത് കലശവും നരമ്പിൽ ഭഗവതിക്ക് കോലക്കാരൻ തലപൊതിഞ്ഞു തിറയാട്ടവും പുലിദൈവങ്ങൾക്ക് ഇളനീരുടച്ചു കലശവും നടക്കും.     സന്ധ്യയോട് കൂടി ചുറ്റോടു ചുറ്റും വിളക്ക് വെച്ച് കോമരങ്ങൾ മെയ്യാഭരണങ്ങൾ അണിഞ്ഞു വന്നു അരങ്ങിലിറങ്ങി ആശീർവദിക്കും.

ഉദയാസ്തമന പൂജ: പുലര്കാലം മുതൽ അസ്തമയ സമയം വരെ ഭദ്രദീപം വെച്ച് പൂജയും പ്രാർത്ഥനയും നടത്തുന്ന ചടങ്. നെല്ല് തരക്കിയ അരികൊണ്ടു കാരയപ്പം ഉണ്ടാക്കി ദേവിക്ക് നിവേദിക്കുകയും പിന്നീട് അത് ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യും. 

ചൊവ്വ വിളക്ക്: മലയാള മാസത്തിൽ വരുന്ന ആദ്യ ചൊവ്വാഴ്ചയിൽ അനുഷ്ഠിക്കുന്ന പ്രത്യേക ഭഗവതി പൂജയാണിത്. ദേവിക്കുള്ള നിവേദ്യാർപ്പണവും കളത്തിൽ അടിയന്തിരവും അന്ന് അരങ്ങേറും. 
പൂരോത്സവം, പൂരക്കളി, പൂരം കുളിയും പോലെ ആദ്യ നെൽക്കതിർ കാവിൽ കയറ്റുന്ന നിറ, പുതിയ അരി ദേവിക്ക് നിവേദിക്കുന്ന പുത്തരി ഓരോ മാസത്തേയും സംക്രമ പൂജ ഇവയൊക്കെ ഇവിടെയുമുണ്ട്.  മുച്ചിലോട്ടു കാവുകളിൽ കുടിയിരിക്കുന്ന തങ്ങളുടെ കുലദേവതയായ കണ്ണങ്ങാട്ടു ഭഗവതിയെ പ്രീതിപ്പെടുത്താനാണത്രെ യാദവർ പൂരക്കളിയുമായി ഇവിടെ എത്തുന്നത്. 

ആകെ നൂറ്റിയെട്ട്  (108) മുച്ചിലോട്ടു കാവുകൾ ഉണ്ട്.  അതിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി യഥാക്രമം പതിനെട്ടു (18), ഒമ്പത് (9) കാവുകളിൽ ആകെ ഇരുപത്തിയേഴു   കാവുകളിൽ പെരുങ്കളിയാട്ടവും ബാക്കിയുള്ള അറുപത്തി യൊമ്പത്(69) കാവുകളിൽ ആണ്ടു കളിയാട്ടവും നടക്കും. മറ്റു പന്ത്രണ്ടു (12) കാവുകളിൽ കളിയാട്ടം നടത്തുന്ന തീയതികൾ അറിവായിട്ടില്ല. 

പെരുങ്കളിയാട്ടം നടത്തുന്ന മുച്ചിലോട്ടു കാവുകൾ (കണ്ണൂർ ജില്ല)

കരിവെള്ളൂർ ഓണക്കുന്ന്
പയ്യന്നൂർ പൂന്തുരുത്തി 
പയ്യന്നൂർ കാറമേൽ
രാമന്തളി എട്ടിക്കുളം 
അന്നൂർ തായിനേരി 
പിലാത്തറ എരമം
മാതമംഗലം 
തളിപ്പറമ്പ എള്ളോറ
പരിയാരം തലോറ
പഴയങ്ങാടി അതിയടം
കുഞ്ഞിമംഗലം 
പയ്യന്നൂർ കോറോം 
ഏഴോം കൊട്ടില 
തളിപ്പറമ്പ വെള്ളാവ് 
കൊക്കാനിശ്ശേരി കോക്കാട് 
പഴയങ്ങാടി വെങ്ങര
തളിപ്പറമ്പ കൂവേരി 
തളിപ്പറമ്പ മുയ്യം 

പെരുങ്കളിയാട്ടം  നടത്തുന്ന മുച്ചിലോട്ടു കാവുകൾ (കാസർഗോഡ് ജില്ല)

കുമ്പള പെരുതണ 
കോട്ടിക്കുളം കരിപ്പോടി
കാഞ്ഞങ്ങാട് കല്യാൽ 
നീലേശ്വരം പുതുക്കൈ 
നീലേശ്വരം കിനാനൂർ 
ചെറുവത്തൂർ 
ക്ളായിക്കോട് 
ചന്തേര 
തൃക്കരിപ്പൂർ 

പെരുങ്കളിയാട്ടം നടന്ന മുച്ചിലോട്ടു കാവുകൾ സന്ദർശിക്കാൻ ഈ ലിങ്കുകൾ ക്ലിക്ക് ചെയ്യുക:

Kannur Cheruthazham Kokkad Muchilottu Bhagavathi Kavu Perumkaliyattam-2024

Kannur Eramam Muchilottu Bhagavathi Kshetram Perumkaliyattam-2010

Kannur Karivellur Sree Muchilot Bhagavathi Kavu Perumkaliyattam-2017

Kannur Kooveri Sree Muchilottu Bhagavathi Kavu Perumkaliyattam-2012

Kannur Korom Muchilottu Bhagavathi Kavu Perumkaliyattam-2023

Kannur Kunhimangalam Puratheruvath Muchilottu Kavu Perumkaliyattam-2018

Kannur Mathamangalam Muchilottu Bhagavathi Kavu Perumkaliyattam-2025

Kannur Muyyam Muchilottu Kavu Perumkaliyattam-2024

Kannur Payyannur Poonthuruthi Muchilottu Bhagavathi Kshetram Perumkaliyattam-2019

Kannur Payyannur Thayineri Muchilottu Bhagavathi Kshetram Perumkaliyattam-2018

Kannur Payyannur Vellur Karamel Muchilottu Bhagavathi Kshetram Perumkaliyattam-2020

Kannur Ramanthali Muchilottu Bhagavathi Kshetram Perumkaliyattam-2024

Kannur Sreestha Athiyadam Muchilottu Bhagavathi Kshetram Perumkaliyattam-2013

Kannur Thaliparamba Vellavu Muchilottu Bhagavathi Kshetram Perumkaliyattam

Kannur Thaliparamba Thalora Muchilottu Bhagavathi Kshetram Perumkaliyattam-2010

Kannur Vellora Muchilottu Kavu Perumkaliyattam

Kannur Vengara Sree Muchilottu Bhagavathi Kshetram Perumkaliyattam-2024

 

Kasaragod Chanthera Sree Muchilottu Bhagavathi Kavu Perumkaliyattam-2024

Kasaragod Cheruvathur Klayikkode Muchilottu Bhagavathi Kshetram Perumkaliyattam-2012

Kasaragod Cheruvathur Muchilottu Bhagavathi Kshetram Perumkaliyattam

Kasaragod Kanhangad Kalyal Muchilottu Bhagavathi Kshetram Perumkaliyattam-2012

Kasaragod Nileswaram Kinanoor Muchilottu Bhagavathi Kshetram Perumkaliyattam

Kasaragod Nileswaram Puthukkai Sree Muchilottu Bhagavathi Kshetram Perumkaliyattam-2025

Kasaragod Perudana (Perna) Muchilottu Bhagavathi Kavu Perumkaliyattam-2024

Kasaragod Trikaripur Sree Muchilottu Bhagavathi Kavu Perumkaliyattam-2016

Kasaragod Uduma Karipodi (Tirur) Muchilottu Bhagavathy Kavu Perumkaliyattam-2010

 

ആണ്ടു കളിയാട്ടം നടക്കുന്ന മുച്ചിലോട്ടു കാവുകൾ സന്ദർശിക്കാൻ ഈ ലിങ്കുകൾ ക്ലിക്ക് ചെയ്യുക:

Kannur Ancharakkandi-Thalasseri Road Pathiriyad Kunnirikka Sree Muchilottu Bhagavathi Kshetram

Kannur Chavasseri Paalora Muchilottu Bhagavathy Kavu

Kannur Chendayad Kollambatta Muchilottu Kavu

Kannur Cherukunnu Kavinisseri Muchilottu Bhagavathi Kavu

Kannur Cheruvancheri Theerthankara Puthiya Kavu Sree Muchilottu Bhagavati Kshetram

Kannur Chokli Nidumbram Sree Muchilottu Bhagavathi Kavu

Kannur Chuzhali Sree Muchilottu Bhagavathi Kshetram

Kannur Echoor Mavilachal Sree Muchilottu Bhagavathi Kavu

Kannur Edakkad Bavod Sree Velutha Kunnath Muchilottu Bhagavathi Kavu

Kannur Edakkad Kadambur Sree Muchilottu Bhagavathi Kshetram

Kannur Edakkeppuram Madathumpadi Sree Muchilottu Bhagavathi Kshetram

Kannur Elambara Madathera Sree Muchilottu Bhagavathi Kshetram

Kannur Elayavur Muchilottu Bhagavathi Kshetram

Kannur Irikkur Chooliyad Muchilottu Bhagavathy Temple

Kannur Iritti Aralam Attumkara Sree Muchilottu Bhagavathi Kshetram

Kannur Iritti Chavasseri Kasimukk Nelyad Vattoli Sree Muchilottu Bhagavathi Kavu

Kannur Iritti Kuyiloor Sree Muchilottu Bhagavathi Kshetram

Kannur Iritti Punnad Muchilottu Bhagavathi Kavu

Kannur Iritti Uliyil Padikkachal Mathiluvalapp Muchilottu Kavu

Kannur Kadannappalli Sree Muchilottu Bhagavathi Kshetram

Kannur Kalliasseri Anchampeedika Vattakkeel Muchilottu Kavu

Kannur Kalyad Sree Muchilottu Bhagavathi Kshetram

Kannur Kannapuram Areekkulangara Muchilottu Kavu

Kannur Kooveri Sree Muchilottu Bhagavathi Kavu

Kannur Korom Muchilottu Bhagavathi Kavu

Kannur Kottayampoyil Road Kolavil Sree Muchilottu Bhagavathi Kshetram

Kannur Kottila Sree Muchilottu Bhagavathi Kavu

Kannur Kuthuparamba Arangatteri Kaitheri Sree Muchilottu Bhagavathi Kshetram

Kannur Kuthuparamba Mallannur Mudappathur Attinkara Sree Muchilottu Bhagavathi Kshetram

Kannur Kuthuparamba Mangattidam Koyilod Pazhedam Sree Muchilottu Bhagavathi Kshetram

Kannur Kuthuparamba Pathiriyad Pothiyoadam Muchilottu Bhagavathy Kavu

Kannur Kuttiyattur Kulangara Puthiyakavu Muchilottu Kavu

Kannur Madayi Sree Muchilottu Bhagavathi Kshetram

Kannur Maloor Vengakandi Muchilottu Bhagavathi Kavu

Kannur Mambaram Mundamotta Kaitheripoyil Kanjiratt Sree Muchilottu Bhagavathi Kshetram

Kannur Maruthayi Muchilottu Bhagavathy Kavu

Kannur Mathamangalam Muchilottu Bhagavathi Kavu

Kannur Mattannur Chavasseri Mannora Mahadalam Muchilottu Kavu

Kannur Mattannur Chavassseri Kasimukk Nellyadu Vattoli Muchilottu Bhagavaathy Kshethram

Kannur Mattannur Elakuzhi Aattinkara Puthiyakavil Sree Muchilottu Bhagavathi Kshetram

Kannur Mattannur Kallur Muchilottu Bhagavathi Kavu

Kannur Mattannur Kavumbadi Pulimbilakkandi Muchilottu Kavu

Kannur Mattannur Kodolipram Muchilottu Bhagavathi Kavu

Kannur Mattannur Maloor Kanhileri Pothiyalkandi Padinhatta Muchilottu Kavu

Kannur Mattannur Maloor Panthilampilakkul Muchilottu Kavu

Kannur Mattannur Therur Muchilottu Kavu

Kannur Mayyil Cherupazhassi Kandanarpoyil Muchilottu Bhagavathi Kshetram

Kannur Melur Sree Muchilottu Bhagavathi Kshetram

Kannur Mundallur Peralasseri Kottath Puthiyakavu Sree Muchilottu Bhagavathi Kshetram

Kannur Narath Muchilottu Kavu

Kannur Nellunni Vattappoyil Muchilottu Bhagavathy Kavu

Kannur Padiyoor Sree Muchilottu Bhagavathi Kshetram

Kannur Pallikkunnu Kunnav Sree Muchilottu Bhagavathi Kavu

Kannur Parassinikadavu Naniyoor Nambram Sree Muchilottu Bhagavathi Kavu

Kannur Payyannur Thayineri Muchilottu Bhagavathi Kshetram

Kannur Peravur Thondiyil Muchilottu Bhagavathi Kavu

Kannur Sreekandapuram Parippayi Muchilottu Bhagavathi Kshetram

Kannur Thalasseri Kavumbhagam Namballi Pothiyodam Sree Muchilottu Bhagavathi Kshetram Trust

Kannur Taliparamba Kurumathur Sree Muchilottu Bhagavathi Kshetram

Kannur Thalasseri Kolasseri Nambally Pothiyodam Muchilottu Kavu

Kannur Thalasseri Ponnyam Pulliyodi Muchilottu Kavu

Kannur Thaliparamba Chuzhali Muchilottu Bhagavathi Kavu

Kannur Thaliparamba Keezhattur Muchilottu Bhagavathy Kavu

Kannur Thazhechovva Aattadappa Sree Muchilottu Kavu

Kannur Valapattanam Sree Muchilottu Bhagavathi Kshetram

Kasaragod Nileswaram Puthukkai Sree Muchilottu Bhagavathi Kshetram

Kozhikode Vadakara East Malolmukku Chorod Ramath Puthiyakavu Sree Muchilottu Bhagavathi Kavu

ആണ്ടു കളിയാട്ടം നടക്കുന്ന മുച്ചിലോട്ടു കാവുകൾ സന്ദർശിക്കാൻ ഈ ലിങ്കുകൾ ക്ലിക്ക് ചെയ്യുക: (തീയ്യതികൾ ലഭ്യമായിട്ടില്ല)

Kannur Kuthuparamba Shankaranellor Pazhedam Muchilottu Bhagavathy Kavu

Kannur Panoor Kootteri Muchilottu Bhagavathi Kavu

Kannur Vaikkalasseri Raamath Puthiyakavu Muchilottu Bhagavathy Kavu

Kasaragod Mettadi Muchilottu Bhagavathi Kavu

Description

MUCHILOTT BHAGAVATHI:​

It is said that there is no Theyam as graceful as Muchilot Bhagwati. Bhagwati's face writing is known as "Kutishankhum Prakum". Being svatvika, this theiya lacks lively movement and speech. Sarvalankara bhushitaya, this theyam is like a beautiful new bride. Muchilot Bhagwati is an educated Brahmin maiden who sacrificed her life in the fire due to the burden of humiliation as she was corrupted by society by spreading slander when she achieved success with knowledge. This goddess is called Muchilotachi, Muchilotamma, and Muchilot Pothi. 

At one time there was no one to rival the Brahmins of Perinchallur (Taliparam) in the Vedic sciences. It was customary at that time for foreign Brahmins to base themselves at Perinchallur and demonstrate their knowledge and skill in polemics. Rayaramangalam Mana is the mana whose name is known in Tarka science. As a result of his prayers, this holy man of Mana, who used to go abroad without children to sustain the generations, had a baby girl. By the time she reached the age of fifteen, this female calf, a virgin, had mastered all the arts. Her scholarship also earned her fame. The Brahmins of Perinchallur (Taliparam) who could not defeat Kanyaka in a direct dispute also found it difficult to accept her erudition. So they waited for an opportunity.

It is at this time that the girl's marriage with her nephew is fixed. When the wedding was only three days away, the native came and met the maiden and asked for a favor. The Brahmins of Perinchallur have called the scholars of her country to a dispute. If I lose, then it doesn't matter if I am alive. She was ready for the dispute and Rayaramangalam Thirumeni agreed to it.

Kanyaka defeated the Brahmins in the first two days of the dispute in the Udayamangalam temple grounds, which created resentment and enmity among them. So on the third day as prearranged, at the Tarka Pandal, they asked the maiden a question.

“What is the greatest pain? What is the greatest pleasure?” Without doubt the maiden replied thus.

“The greatest pain is labor pain, the greatest pleasure is Rati Sukha” 

As soon as they heard this reply of the virgin girl, they ran to the pandal with mocking laughter. They shouted that she has known the pleasures of childbirth and the pangs of childbirth and that she is not a virgin. As there was no one to speak against them, they attacked the virgin. Having failed her wedding and had to be humiliated in front of the local community, she prepared a fire pit and decided to commit suicide by jumping into it.

Jumping into the fire, she was met by a muchilodan (vanian) who had gone through it with oil. Kanyaka asked Vaniyan, who was looking at her in astonishment, to pour the oil in her hand into the fire, and Vaniyan, who was in a sort of frenzy, did so. Thus the virgin proved her purity by entering fire.

It was then that Vanian realized his guilt. A divine light appeared from the fire in front of the crying Vanian and blessed him. Vanian came home with an empty pot and found his pot full. With the blessing of Karivellurappan, the self-immolated female flag became Bhagavathy and she became the clan goddess of the Vaniyas.

This theyam is tied by the Vannan community. It is said that Karivellur is the most important of the eighteen Muchilot Kavs in the seventeen nations. From Kasaragod Peruthana to Vadakara Vaikalassery today there are one hundred and eight Muchilot Kavs.

It cannot be confirmed that the God is a Brahmin virgin if only the Totam song is used as proof. The story of the Brahmin maiden is told only in legend. Bhagwati is seen as a mistress by the Vaniya community. Muchilakodan Vanian first gave darshan to the goddess. Kavin is called Muchilot Kavan because the clan deity, Muchilot Bhagwati, resides there. Perungkaliyattam is organized in the Trikalyana concept of Muchilot Bhagwati, with daily feeding of food to thousands for five or six days.

Tiger gods have an important place in Muchilot Kavs. Especially Puliyur Kannan and Puliyur Kalik. First it originated in Korom Muchilot Kav and later it spread to other Muchilot Kav. Once from Korom Muchilot, when Muchilot came to Bhagwati's Elam, a housewife complained to Devi that the tiger gods were causing me misery here. Bhagwati plucked the lamp from which the tiger gods were present in the west with her right hand and fixed it on the eastern steps of Korom Muchilot Kavi.

Thalacharon, Ponnavan and Namprathachan, who worshiped Mother Muchilot and became Siddhas, are adored by the entire Vaniyakulam. 

To watch the video of Muchilot Bhagwati Theyat:

http://www.youtube.com/watch?v=lDZMpO6TKFk

Source: Rithul Sooraj

http://www.youtube.com/watch?v=AaHWZxqXD5o

Credit: Perungkaliyattam Theyam

Veezhala Bhagavathy:

Veezhala Bhagavathy is the goddess in Shiva Nandini concept. It is believed that the goddess Muchilot Bhagwati is the one who gave the divine power to Pulimpi Illam Namboothiri on the fallen tree. This theyam is tied by Vannans.

 

Kavu where this Theyyam is performed